കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി...

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 361 ആയി. ഇന്നലെ വരെ 304 പേരായിരുന്നു മരണത്തിന് കീഴടങ്ങിയിരുന്നത്. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2,829 പേര്‍ക്കു കൂടി വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ചൈനയില്‍ സമീപകാലത്ത് പോയവര്‍ക്ക് സിംഗപ്പൂര്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.
ചൈനീസ് പാസ്പോര്‍ട്ട് ഉള്ളവര്‍ക്ക് വീസ നല്‍കുന്നതും നിര്‍ത്തി. ചൈനയില്‍ നിന്നുള്ളവര്‍ക്ക് സിംഗപ്പുര്‍ വഴി മറ്റിടങ്ങളിലേക്കു പോകാനും വിലക്കുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ വിമാനയാത്ര ഇടത്താവളമാണ് സിംഗപ്പുര്‍. ഇറ്റലി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൈനയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇറാനും ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha























