ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരേ ലോകമാകമാനം അമേരിക്ക ഭയം പരത്തുകയാണെന്ന് ചൈന

ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസിനെതിരേ ലോകമാകമാനം അമേരിക്ക ഭയം പരത്തുകയാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. തങ്ങള്‍ക്ക് ഒരു സഹായവും അമേരിക്കയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നു മാത്രമല്ല അനാവശ്യ ഭയം സൃഷ്ടിക്കുകയാണെന്നും വിദേശകാര്യ വക്താവ് ഹുവാ ചുനിയിംഗ് പറഞ്ഞു
രാജ്യത്തെ അമേരിക്കന്‍ എംബസിലെ ഉദ്യോഗസ്ഥരില്‍ ഭുരിഭാഗത്തേയും അമേരിക്ക പിന്‍വലിച്ചു. ചൈനീസ് യാത്രക്കാര്‍ക്ക് അമേരിക്കയില്‍ വിലക്കേര്‍പ്പെടുത്തി. ഇത്തരം നടപടികളെടുത്ത ആദ്യ രാജ്യം അമേരിക്കയാണെന്നും ചൈന കുറ്റപ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ നീതിപൂര്‍വം ശാസ്ത്രീയവും സമാധാന പൂര്‍ണവുമായ തീരുമാനങ്ങളെടുക്കാന്‍ മറ്റു രാജ്യങ്ങളോട് ചൈനീസ് വിദേശകാര്യ മന്ത്രാലയം അഭ്യര്‍ഥിച്ചു.
"
https://www.facebook.com/Malayalivartha























