പടിഞ്ഞാറന്‍ കെനിയയിലെ പ്രൈമറി സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 14 കുട്ടികള്‍ മരിച്ചു.. 40 പേര്‍ക്ക് പരിക്ക്

പടിഞ്ഞാറന്‍ കെനിയയിലെ പ്രൈമറി സ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 14 കുട്ടികള്‍ മരിച്ചു. 40 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടികള്‍ സ്‌കൂള്‍ വിട്ടുപോകുന്നതിനിടെ ഉണ്ടായ തിരക്കാണ് അപകടത്തിന് കാരണമായത്. തലസ്ഥാനമായ നെയ്റോബിയുടെ വടക്കുപടിഞ്ഞാറുള്ള കകമെഗ പ്രൈമറി സ്‌കൂളില്‍ ഇന്നലെ ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. തിക്കും തിരക്കും ഉണ്ടാകാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി കകമെഗ പോലീസ് കമാന്‍ഡര്‍ ഡേവിഡ് കബേന പറഞ്ഞു. മൂന്നുനിലയുള്ള സ്‌കൂള്‍ കെട്ടിടത്തിന്റെ ഇടുങ്ങിയ കോണിപ്പടിയിലൂടെ കുട്ടികള്‍ തിരക്കുകൂട്ടി ഇറങ്ങിവന്നതാകാം ദുരന്തത്തിന് ഇടയാക്കിയതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha























