കൊറോണ ബാധിച്ച് അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 1,000 കടന്നു.... നിലവില്‍ 1,032 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്

അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,000 കടന്നു. നിലവില്‍ 1,032 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ബുധനാഴ്ച മാത്രം 247 പേര്‍ കൊറൊണ മൂലം മരിച്ചിരുന്നു. അമേരിക്കയില്‍ ഇതിനോടകം 68,489 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസമായി പതിനായിരത്തിലധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
67,063 പേര്‍ ചികിത്സയിലാണ്. ഇതില്‍ 1,455 ഗുരുതരാവസ്ഥയിലാണ്. 394 പേര്‍ രോഗവിമുക്തി നേടി. സ്‌പെയിന്‍ കഴിഞ്ഞാല്‍ യുഎസിലാണ് കൂതുതല്‍ മരണം നടന്നത്. ഏഴായിരത്തോളം പേര്‍ മരിച്ച ഇറ്റലിയാണ് ഒന്നാം സ്ഥാനത്ത്. കൊറോണ മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
"
https://www.facebook.com/Malayalivartha