അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ചര്‍ച്ച നടത്തും... ടെലിഫോണിലൂടെയാകും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയെന്ന് വൈറ്റ്ഹൗസ്
കൊറോണ വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗുമായി ചര്‍ച്ച നടത്തും. വൈറ്റ്ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഏറ്റവുമധികം കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമായി അമേരിക്ക മാറിയതിന് പിന്നാലെയാണ് ട്രംപിന്റെ തീരുമാനം.
ടെലിഫോണിലൂടെയാകും ഇരുവരും തമ്മില്‍ ചര്‍ച്ച നടത്തുകയെന്നും വൈറ്റ്ഹൗസ് അറിയിച്ചു.85,377 കേസുകളാണ് അമേരിക്കയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
"
https://www.facebook.com/Malayalivartha