കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരിച്ചു...

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു. ഇത്രയും പ്രായം കുറഞ്ഞ കുട്ടി ഈ രോഗം ബാധിച്ച് മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിത്. ബുദ്ധിമുട്ടുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കുട്ടിക്ക് കഴിഞ്ഞ ദിവസം രാത്രിയാണ് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചത്. കുട്ടിയുടെ മരണം ഹൃദയഭേദകമാണ്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇത്രയും പ്രായം കുറഞ്ഞ കുട്ടി മരിക്കുന്ന ലോകത്തിലെ ആദ്യത്തെ സംഭവമാണിതെന്നാണ് ഞങ്ങള്‍ കരുതുന്നത്- ഗവര്‍ണര്‍ നെഡ് ലാമോണ്ട് ട്വീറ്റ് ചെയ്തു.
കഴിഞ്ഞയാഴ്ച ഒന്‍പത് മാസം മാത്രം പ്രായമുള്ള കുട്ടിയും അമേരിക്കയില്‍ കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. അതേസമയം രോഗബാധിതരുടെ എണ്ണവും വ്യാപനവും വര്‍ധിച്ചതോടെ വീടുകളില്‍ തന്നെ തുടരാനാണ് സര്‍ക്കാര്‍ നിര്‍ദേശം. അമേരിക്കയില്‍ ഇന്നലെ മാത്രം 1046 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 5000 കടന്നു. യു.എസ്സില്‍ കൊറോണ രോഗികളുടെ എണ്ണം രണ്ട് ലക്ഷം കടന്നു.
"
https://www.facebook.com/Malayalivartha