Widgets Magazine
30
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒട്ടും വൃത്തിയില്ലാത്ത ജനങ്ങള്‍; കൊറോണ പടരുമോ എന്നുള്ള ഭയം; ആഹാരം തീരാറായി; പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും; ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ 33 മലയാളികളുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

02 APRIL 2020 04:55 PM IST
മലയാളി വാര്‍ത്ത

More Stories...

ആണവ കരാറിലെത്താൻ തയ്യാറല്ലെങ്കിൽ ഇറാൻ ഗുരുതരമായ സൈനിക നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി ട്രംപ്

മഹായുദ്ധം തുടങ്ങി..! ഇറാന്റെ പാര്‍ച്ചിന്‍ കയറി അടിച്ച് അമേരിക്ക...ഉപഗ്രഹ ചിത്രം തെളിവ് ആണവ കേന്ദ്രം പിള്ളർത്തി

പുതിയ യുദ്ധഭീതിയിലേക്ക് നീങ്ങുന്നതിനിടെ മിഡിൽ ഈസ്റ്റ് മേഖലയിൽ വൻ ശക്തിപ്രകടനവുമായി അമേരിക്ക...അബ്രഹാം ലിങ്കൺ സ്ട്രൈക്ക് ഗ്രൂപ്പ് മിഡിൽ ഈസ്റ്റിൽ എത്തിച്ചേർന്നിരുന്നു..

ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

മദർ ഓഫ് ഓൾ ഡീൽസ്... India-EU വ്യാപാര കരാർ യുഎസിന്‌ വൻ തിരിച്ചടി.. ഇനി വിലക്കുറവിന്റെ നാളുകൾ

അതി ഭീതിജനകമാണ് ഹെയ്തി എന്ന കരീബിയന്‍ രാജ്യത്തെ ഇപ്പോഴത്തെ അവസ്ഥ. പുറത്തിറങ്ങിയാല്‍ അടിച്ചുകൊല്ലും കുടുങ്ങിയ കൊച്ചുകുഞ്ഞുങ്ങളും കുടുംബങ്ങളും അടങ്ങിയ 33 മലയാളികള്‍. ആകെ 80 ഇന്ത്യക്കാര്‍ രാജ്യത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. അതില്‍ 33 ഉം മലയാളികള്‍ കൊറോണ രാജ്യത്ത് എത്തിച്ചത് വിദേശികളാണെന്ന വിശ്വാസത്തിലാണ് ഹെയ്തിയിലുളളവര്‍. അതുകൊണ്ടുതന്നെ സ്വദേശികളല്ലാത്തവരെ കണ്ടാല്‍ ആക്രമിക്കുകയാണ് ഇവിടെയുള്ളവര്‍.

ഹെയ്തിയില്‍ ഇതുവരെ 15 പേര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. വളരെ വേഗം ഇത് സമൂഹികവ്യാപനത്തിലെത്തുമെന്ന് ഭയപ്പെടുകയാണ് ഇവിടെയുള്ള ഇന്ത്യന്‍ കുടുംബങ്ങള്‍. ശുചിത്വമില്ലായ്മയാണ് പ്രധാന ഘടകം. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ചെറിയ ദ്വീപായതിനാല്‍ അതും വലിയ പ്രതിസന്ധി ഉയര്‍ത്തുന്നു. ഇവിടെ ഒരാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതിന് യാതൊരു തടസ്സവുമില്ല. സ്വന്തമായി ഭക്ഷണ ഉല്‍പാദമില്ലാത്ത ഹെയ്തിയിലേയ്ക്ക് വിമാന സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ രാജ്യം കാര്യമായ ഭക്ഷണക്ഷാമത്തിന്റെ ഭീഷണിയിലുമാണ്. ഒരാഴ്ച കൂടി കഴിയുന്നതിനുള്ള ഭക്ഷണ സാധനങ്ങള്‍ മാത്രമാണ് ബാക്കി. സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയാല്‍ ആക്രമണത്തിന് ഇരയാകും. കൊള്ളയും തട്ടിക്കൊണ്ടു പോകലും മാത്രം പരിചയമുള്ള പ്രദേശവാസികള്‍ ആക്രമിക്കുമെന്ന ഭീതിയില്‍ വിദേശരാജ്യങ്ങളില്‍ നിന്നുള്ള ആരും പുറത്തിറങ്ങുന്നില്ല. കുഞ്ഞുങ്ങളും കുടുംബവുമെല്ലാം ഉള്ളതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ എല്ലാം ആവശ്യം. അല്ലാത്ത പക്ഷം ജീവിതം എന്താകുമെന്ന ആശങ്കയിലാണ് എല്ലാവരും. സൗകര്യമൊരുങ്ങിയാല്‍ എല്ലാ ഇന്ത്യക്കാരും രാജ്യം വിടാനും തയ്യാറാണ്.

ഇവിടെയുള്ളവര്‍ക്ക് വിദ്യാഭ്യാസമോ കാര്യമായ വരുമാന മാര്‍ഗങ്ങളോ ഇല്ല. അതിനാല്‍ കഴിഞ്ഞദിവസം കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 11 വയസുകാരനായ സ്വന്തം നാട്ടുകാരനെ ഇവരില്‍ ഒരു സംഘംകൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതെല്ലാം ഇവരെ നന്നേ ഭയപ്പെടുത്തുന്നുണ്ട്.

എയര്‍ ലിഫ്റ്റിന് സാഹചര്യമൊരുക്കണമെന്ന് സര്‍ക്കാരിനോടും ഇന്ത്യന്‍ എംബസിയോടും ആവശ്യപ്പെട്ടിരുന്നു. 80 പേര്‍ക്ക് വേണ്ടി മാത്രമായി വിമാനം വരുത്തുന്നത് കമ്പനികള്‍ക്ക് നഷ്ടമുണ്ടാക്കുമെന്ന വിവരമാണ് എംബസിയില്‍ നിന്ന് അറിയാനായത്. അടുത്ത ദിവസം ഇവിടെ നിന്ന് യുഎസിലേയ്ക്ക് ഒരു ഫ്‌ലൈറ്റ് അവരുടെ പൗരന്‍മാര്‍ക്കായി അയയ്ക്കുന്നുണ്ട്. പണം നല്‍കിയാല്‍ അതില്‍ അമേരിക്കയില്‍ എത്തിക്കാമെന്ന് വിമാനക്കമ്പനി അറിയിച്ചിട്ടുണ്ടെന്നുള്ള വാര്‍ത്തയും ഇവര്‍ പങ്കുവക്കുന്നു,

സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലുള്ള പട്ടിണി രാജ്യമായ ഹെയ്തി ആദ്യം സ്വാതന്ത്ര്യം നേടിയ കരീബിയന്‍ രാജ്യമാണ്. പകര്‍ച്ച വ്യാധികളും ഭൂചലനങ്ങളുമെല്ലാം നേരിട്ട ഇവിടുത്തെ ജനം, പ്രത്യേകിച്ച് താഴെത്തട്ടിലുള്ളവരുടെ ജീവിതം വളരെ ശോചനീയമാണ്. 2010ല്‍ റിക്ടര്‍ സ്‌കെയിലില്‍ ഏഴ് രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് രാജ്യം തകര്‍ന്നടിഞ്ഞിരുന്നു. തൊട്ടു പിന്നാലെയെത്തിയ കോളറയില്‍ ആയിരക്കണക്കിന് ആളുകള്‍ മരിച്ചു.

ചെളി പോലും ഭക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ഹെയ്തിയിലെ ദരിദ്രരുടെ വിവരങ്ങള്‍ കഴിഞ്ഞ വര്‍ഷം പുറത്തു വന്നത് രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. സാമ്പത്തിക പ്രതിസന്ധി കനത്തതോടെ രാജ്യത്ത് ഭരണകൂടത്തിനെതിരെ പ്രതിഷേധങ്ങളും ശക്തമായി ഉയര്‍ന്നു. ഓരോഘട്ടത്തിലും പ്രതിസന്ധികളില്‍ നിന്നു കരകയറിയ ചരിത്രം ഈ നാടിനുണ്ടെങ്കിലും സാധാരണക്കാരുടെ ജീവിതം എല്ലാക്കാലത്തും ദുരിതം നിറഞ്ഞതാണ്. ഇവിയെയാണ് മലയാളികളടങ്ങുന്ന സംഘം ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന്...  (17 minutes ago)

കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ! പ്രണയ സാഫല്യം: ഈ രാശിക്കാർക്ക് ഇന്ന് അനുകൂലം!  (32 minutes ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും  (43 minutes ago)

പ്രദേശത്ത് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ....  (54 minutes ago)

ഡോ. പി.ടി. ഉഷയുടെ ഭർത്താവ് അന്തരിച്ചു  (1 hour ago)

ആനുകൂല്യങ്ങളും ക്ഷേമപ്രവർത്തനങ്ങളും പ്രഖ്യാപിച്ച് രണ്ടാം പിണറായി  (1 hour ago)

മകനെ രക്ഷിക്കാന്‍ പുലിയെ വെട്ടിക്കൊന്ന് അറുപതുകാരനെതിരെ കേസെടുത്ത് വനംവകുപ്പ്  (8 hours ago)

ഇതാണോ നിന്റെ ഇപ്പോഴത്തെ ജോലി? ബാല്യകാല സുഹൃത്തിനെ പരിഹസിച്ച് യുവതി  (9 hours ago)

പൊലീസ് വേഷത്തില്‍ മോഹന്‍ലാല്‍: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന പരിടാത്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്  (10 hours ago)

ശബരിമല ക്ലീന്‍ പമ്പ പദ്ധതിക്കായി 30 കോടി രൂപ; തീര്‍ത്ഥാടന റോഡ് വികസനത്തിന് 15 കോടിയും നീക്കിവച്ചു  (11 hours ago)

ഓരോ എംഎല്‍എയ്ക്കും ഏഴുകോടി രൂപവരെയുള്ള പദ്ധതികള്‍ നിര്‍ദേശിക്കാമെന്ന് ധനമന്ത്രി  (11 hours ago)

ജയിലുകളിലെ നവീകരണത്തിനായി 47 കോടി രൂപ ബഡ്ജറ്റില്‍ പ്രഖ്യാപിച്ചു  (11 hours ago)

എസ്ബിഐയില്‍ 2050 ഒഴിവുകള്‍ ബിരുദക്കാര്‍ക്ക് സുവര്‍ണാവസരം വേഗം അപേക്ഷിച്ചോളൂ  (12 hours ago)

ബംഗാളില്‍ രണ്ട് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍  (12 hours ago)

രാഹുല്‍ ഗാന്ധിയുമായും ഖാര്‍ഗെയുമായും കൂടിക്കാഴ്ച നടത്തി തരൂര്‍  (13 hours ago)

Malayali Vartha Recommends