സ്വന്തം മിസൈലേറ്റ് ഇറാന്‍ നാവികസേനയുടെ 19 നാവികര്‍ മരിച്ചു

ജാസ്‌ക് തുറമുഖത്തിനടുത്തു ഞായറാഴ്ച ഇറാന്‍ നാവികസേനയുടെ സൈനികാഭ്യാസത്തിനിടെ സ്വന്തം യുദ്ധക്കപ്പലിനു അബദ്ധത്തില്‍ മിസൈലേറ്റു. 19 നാവികര്‍ മരിക്കുകയും 15 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഗള്‍ഫ് ഉള്‍ക്കടലില്‍ നാവികസേന വിക്ഷേപിച്ച മിസൈലാണ് കൊണാര്‍ക്ക് യുദ്ധക്കപ്പലില്‍ പതിച്ചത്.
യുഎസ് അഞ്ചാം കപ്പല്‍പ്പടയുടെ നിരീക്ഷണത്തിലുള്ള ഈ മേഖലയില്‍ ഇറാന്‍ നാവികസേന പതിവായി അഭ്യാസങ്ങള്‍ നടത്താറുണ്ട്.
മിസൈല്‍ പ്രയോഗിക്കാനുള്ള ലക്ഷ്യസ്ഥാനങ്ങള്‍ കടലില്‍ സ്ഥാപിക്കുമ്പോഴാണു മിസൈലേറ്റത്.
കപ്പല്‍വേധ മിസൈലുകള്‍ പ്രയോഗിക്കാന്‍ കഴിവുള്ളതാണു ഡച്ച് നിര്‍മിതമായ ഈ കപ്പല്‍.
https://www.facebook.com/Malayalivartha