അമേരിക്കയിലെ കുട്ടികളില്‍ പുതിയ പ്രതിഭാസം; അജ്ഞാത രോഗം ബാധിച്ച് മൂന്നുപേര്‍ മരിച്ചു; തലയില്‍ കൈവച്ച് ആരോഗ്യ പ്രവര്‍ത്തകര്‍; അടുത്ത മഹാമാരിയെന്ന് സംശയം

അമേരിക്കയില്‍ സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം പതിമൂന്ന് ലക്ഷത്തി എണ്‍പതിനായിരം കവിഞ്ഞു. എങ്കിലും രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകള്‍ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണവും വന്നു. നിലവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഒരുങ്ങുന്നു. ഈ ഒരു സാഹചര്യത്തില്‍ യു.എസിനെ ആശങ്കയിലാക്കി അജ്ഞാതരോഗം പടരുകയാണ്. ന്യൂയോര്‍ക്കില്‍ അഞ്ചും ഏഴും വയസ്സുള്ള കുട്ടികളും കൗമാരക്കാരനുമാണ് ഈ പ്രതിഭാസത്തെ തുടര്‍ന്ന് മരിച്ചത്. സംസ്ഥാനത്ത് പലയിടങ്ങളിലായി 80-ലധികം കുട്ടികളെ ബാധിച്ച രോഗത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരുകയാണെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്വാമോ പറഞ്ഞു. ഗുരുതരസാഹചര്യം ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുണ്ട്. മരിച്ച കുട്ടികളില്‍ കോവിഡിന്റെ ലക്ഷണങ്ങളല്ല ഉണ്ടായിരുന്നതെന്നും എന്നാല്‍, ഇവരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
യു.എസിലെ തന്നെ സിയാറ്റ, വടക്കന്‍ കാലിഫോര്‍ണിയ എന്നിവിടങ്ങളിലെപോലെതന്നെ ബ്രിട്ടന്‍, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലും കുട്ടികളില്‍ ഈ ലക്ഷണത്തോടെ രോഗം റിപ്പോര്‍ട്ടുചെയ്തിട്ടുണ്ട്. രക്തക്കുഴലുകള്‍ക്ക് തകരാര്‍ സംഭവിച്ച് ഹൃദയത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുന്ന അവസ്ഥയാണ് കുട്ടികളില്‍ കണ്ടത്. കാവസാക്കി രോഗമാണെന്നായിരുന്നു തുടക്കത്തില്‍ ഡോക്ടര്‍മാരുടെ നിഗമനം. എന്നാല്‍, ശരീരത്തില്‍ ഒന്നിലധികം ആന്തരികാവയവങ്ങളെയാണ് ഇത് ബാധിക്കുന്നത്. രക്തക്കുഴലുകള്‍ വികസിച്ച് ഹൃദയത്തിലേക്കുള്ള ഒഴുക്ക് കുറയുന്നതാണ് കുട്ടികളെ ബാധിക്കുന്ന കാവസാക്കി രോഗം.
ഈ സാഹചര്യത്തിലും, പുതിയ രോഗം കോവിഡ് വൈറസ് ബാധയുടെ പുതിയ രൂപമാണോയെന്ന് സംശയിക്കുന്നതായി ശിശുരോഗചികിത്സാ വിദഗ്ധന്‍ ഡോ. ഗ്ലെന്‍ ബുന്‍ഡിക്കിനെ ഉദ്ധരിച്ച് യു.എസ്. മാധ്യമമായ സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തു. ശരീരത്തിലെ പ്രതിരോധ സംവിധാനം വൈറസിനോട് അമിതമായി പ്രതികരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള അവസ്ഥയുണ്ടാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല്‍പ്പത്തിരണ്ടര ലക്ഷം കവിഞ്ഞു. ആകെ മരണം 287,250 ആയി. ഏറ്റവും കൂടുതല്‍ മരണം അമേരിക്കയിലാണ്. എണ്‍പത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയില്‍ മരിച്ചത്. ബ്രിട്ടനില്‍ മരണം മുപ്പത്തിരണ്ടായിരത്തി അറുപത്തിയഞ്ചായി. ആറാഴ്ചക്കുള്ളിലെ ഏറ്റവും കുറഞ്ഞ മരണ നിരക്കാണിത്. ഇറ്റലിയില്‍ മുപ്പതിനായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊന്‍പത് പേരും സ്‌പെയിന്‍ ഇരുപത്തിയാറായിരത്തി എഴുന്നൂറ്റി നാല്‍പ്പത്തിനാല് പേരും മരിച്ചു.
"
https://www.facebook.com/Malayalivartha