ഇന്ത്യയോട് പോരിനിറങ്ങി ചൈന; 365 ദിവസത്തിനിടെ കൊമ്പുകോര്‍ത്തത് 500 തവണ; എന്തിനും തയ്യാറായി സൈന്യവും

2017 ല്‍ സിക്കിമിലെ ദോക് ലാ സംഭവത്തിനു ശേഷം ഇന്ത്യ ചൈന അതിര്‍ത്തിയിലെ ഏറ്റവും രൂക്ഷമായ സംഘര്‍ഷമാണ് ഇപ്പോഴത്തേതെന്നു സേനയുടെ വെളിപ്പെടുത്തല്‍ വരുമ്പോള്‍ എന്തൊക്കെയോ അനിഷ്ടം സംഭവിക്കാന്‍ പോകുന്ന പോലൊരു സാഹചര്യമാണെന്നാണ് വിദഗ്ദര്‍ അഭിപ്രായം പങ്കുവയ്ക്കുന്നത്. കിഴക്കന്‍ മേഖലയിലെ അരുണാചലിനു മേലുള്ള അവകാശവാദത്തിനാണ് ചൈന രാഷ്ടീയമായി ഊന്നല്‍ നല്‍കുന്നതെങ്കിലും പടിഞ്ഞാറന്‍ മേഖലയിലെ ലഡാക്കിലാണ് ഈ അടുത്തകാലത്തായി ചൈനീസ് സൈന്യത്തിന്റെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരണം എന്ന കാര്യം വ്യക്തമായിക്കഴിഞ്ഞു. കഴിഞ്ഞകൊല്ലം ലഡാക്ക് അതിര്‍ത്തിയില്‍ 500 തവണയോളമാണ് ചൈനയുടെ സൈന്യവും ഇന്ത്യന്‍ സൈന്യവും തമ്മില്‍ സംഘര്‍ഷമുണ്ടായതായി സേന തന്നെ വ്യക്തമാക്കുന്നത്.
അതേസമയം കിഴക്കന്‍ മേഖലയിലും ഉത്തരാഖണ്ഡിനോടു ചേര്‍ന്നുള്ള മധ്യമേഖലയിലുമായി 165 തവണയാണ് സംഘര്‍ഷമുണ്ടായത്. 2018 ല്‍ പടിഞ്ഞാറന്‍ മേഖലയില്‍ 280 തവണ പ്രശ്നങ്ങളുണ്ടായെങ്കില്‍ കിഴക്ക്, മധ്യമേഖലയില്‍ 120 സംഭവങ്ങളേ ഉണ്ടായുള്ളൂ. ഇതില്‍നിന്നെല്ലാം മനസ്സിലാകുന്നത് ചൈന ഇന്ത്യയോട് കൊമ്പുകൊര്‍ക്കുന്നു എന്നുതന്നെയാണ്, എന്തായാലും ഇന്ത്യം സൈന്യം എന്തിനും ഇപ്പോള്‍ റെഡിയാണ്.
അതേസമയം കിഴക്കിനെ അപേക്ഷിച്ച് പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം കൂടുതല്‍ പട്രോളിങ് നടത്തുന്നുണ്ട്. ഇതാവാം ഇവിടെ തര്‍ക്കങ്ങള്‍ കൂടുന്നതെന്നാണു വിലയിരുത്തല്‍. 200203 മുതല്‍ ഇന്ത്യ കിഴക്കന്‍ മേഖലയിലെ പ്രതിരോധം ശക്തമാക്കിയിരുന്നു. അതിര്‍ത്തി റോഡുകള്‍ വികസിപ്പിച്ചു. ഒരു ഡിവിഷന്‍ സൈന്യത്തെ കൂടുതലായി നിയോഗിച്ചു. പുതിയ ലാന്‍ഡിങ് ഗ്രൗണ്ടുകള്‍ നിര്‍മിച്ചതോടെ സൈന്യത്തിനു സാമഗ്രികള്‍ എത്തിക്കാന്‍ സംവിധാനമായി ഇത് ചൈനയെ പ്രതിസന്ധിയിലാക്കി.
പാങ്ങ്യോങ് തടാകത്തിന്റെ വടക്കന്‍ തീരം ഇവിടെ തര്‍ക്കങ്ങള്‍ പതിവ്. തടാകക്കരയിലേക്ക് അടുത്തിടെ ഇന്ത്യ സേന റോഡ് നിര്‍മിച്ചതും ചൈനയ്ക്കു രസിച്ചില്ല. ഈ മാസം 5ന് ഇവിടെ പട്ടാളക്കാര്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായി. ഈ ഭാഗത്തെ 8 മലനിരകളില്‍ (സേനാ ഭാഷയില്‍ 8 ഫിംഗേഴ്‌സ്) നാലാമത്തേതാണ് (ഫിംഗര്‍ 4) അതിര്‍ത്തിയെന്ന നിലപാടിലാണ് ഇന്ത്യന്‍ സേന നില്‍ക്കുന്നത്. രണ്ടാമത്തേതാണ് അതിര്‍ത്തിയെന്ന് വാദിച്ച് ഇന്ത്യയെ 10 കിലോമീറ്ററോളം പിന്നോട്ടു തള്ളാന്‍ ചൈന ശ്രമിക്കുന്നു. ഒരിഞ്ചു പിന്നോട്ടില്ലെന്ന് ഇന്ത്യ.
ജമ്മു കശ്മീരിലെ രാജ്യാന്തര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലുമുടനീളം (ലൈന്‍ ഓഫ് കണ്‍ട്രോള്‍ എല്‍ഒസി) 2 മാസമായി പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തുന്നു. പ്രത്യാക്രമണവുമായി ഇന്ത്യ തിരിച്ചടിക്കുന്നു. ആക്രമണത്തിന്റെ മറവില്‍ ഭീകരരെ ഇന്ത്യയിലേക്കു കടത്തിവിടുകയാണു പാക്ക് ലക്ഷ്യം.
അതേസമയം, പടിഞ്ഞാറന്‍ മേഖലയില്‍ ദൗലത്ത് ബേഗ് ഓള്‍ഡിയില്‍ ലാന്‍ഡിങ് സ്ട്രിപ് നിര്‍മിച്ചശേഷം കാര്യമായ നിര്‍മാണപ്രവര്‍ത്തനം നടന്നിട്ടില്ല. പല റോഡുകളുടെയും പണി തുടങ്ങിയിട്ടേയുള്ളൂ. ഇരു സൈന്യവും അടുത്തടുത്ത പ്രദേശങ്ങളിലൂടെ പട്രോളിങ് നടത്തുമ്പോഴാണു തര്‍ക്കങ്ങളുണ്ടാകുന്നത്. സായുധാക്രമണങ്ങള്‍ നടന്നിട്ടില്ല.
ലഡാക്ക് മുതല്‍ അരുണാചല്‍ വരെയുള്ള 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ 23 സ്ഥലങ്ങളിലാണു പ്രശ്നസാധ്യതയുള്ളത്. ലഡാക്ക് പ്രദേശത്തെ ഡെംചോക്ക്, ചുമാര്‍, ട്രിഗ് കുന്നുകള്‍, ഡുംചേലെ, സ്പാംഗൂര്‍ ഗ്യാപ്, പാംഗോഗ് ട്സോ എന്നിവ കൂടുതല്‍ പ്രശ്നബാധിതം. മധ്യമേഖലയില്‍ ബാരാഹോതി, കൗരിക്ക്, ഷിപ്കി ലാ എന്നിവയും കിഴക്കന്‍ മേഖലയില്‍ ഡിച്ചു, നാംകാചു, അസാഫി ലാ, യാംഗ്സി, ദിബാംഗ് എന്നിവയുമാണു പ്രശ്ന സ്ഥലങ്ങള്‍.
"
https://www.facebook.com/Malayalivartha