Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഭാര്യ ദീപ; 'സത്യമേവ ജയതേ' ...


രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; നമുക്ക് ഒരു കുഞ്ഞ് വേണം എന്ന വിചിത്ര ആവശ്യവും രാഹുൽ ഉന്നയിച്ചു...


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി

08 DECEMBER 2025 08:58 PM IST
മലയാളി വാര്‍ത്ത

ലോക രാജ്യങ്ങളെയെയും ആഗോള ഗതി വിഗതികളെയും എങ്ങനെ കൈകാര്യം ചെയ്യണം എന്ന് യു എസ്സിന് ദിശാബോധം നൽകുന്ന ഒരു നിർണ്ണായക രേഖയാണ് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി.

നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി അഥവാ ദേശീയ സുരക്ഷാ പദ്ധതി പുറത്തിറക്കി അമേരിക്ക.

സാധാരണയായി അമേരിക്കൻ പ്രസിഡന്റുമാർ ഓരോ ടേമിലും ഒറ്റ തവണ മാത്രമേ ദേശീയ സുരക്ഷാ പദ്ധതി പുറത്തിറക്കുകയുള്ളൂ. യുഎസിന്റെ ആഗോള മുൻഗണനകളെക്കുറിച്ചുള്ള ഒരു ഔപചാരിക പ്രസ്താവനയാണിത്.

തന്റെ രണ്ടാം ടെമിലുള്ള നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജി അഥവാ ദേശീയ സുരക്ഷാ പദ്ധതി പുറത്തിറക്കിയിരിക്കുകയാണ് അമേരിക്ക

ഇതിൽ യൂറോപ്പ്യൻ രാജ്യങ്ങളെയും ചൈനയെയും കുറിച്ച് നിരവധി ആശങ്കകൾ പങ്കു വെക്കുമ്പോൾ , ഇന്ത്യയെ കുറിച്ച് നിർണ്ണായകവും, പ്രതീക്ഷ നൽകുന്നതുമായ ചില പരാമർശങ്ങളാണ് ഉള്ളത്..

 

 

അതായത് നിലവിലെ സാഹചര്യങ്ങളിൽ, അമേരിക്ക ഇന്ത്യയെ എങ്ങനെയാണ് കാണാൻ സാധ്യതയുള്ളത് എന്നതിൽ നിന്നും നേർ വിപരീതമായ ഒരു കാഴ്ചപ്പാടാണ് നാഷണൽ സെക്യൂരിറ്റി സ്ട്രാറ്റജിയിൽ ഉള്ളത് . അതിന്റെ ആദ്യ പാരഗ്രാഫിൽ തന്നെ,അഭൂത പൂർവ്വമായ ചില സാഹചര്യങ്ങൾ നമ്മുടെ മുന്നിൽ ഉരുത്തിരിഞ്ഞു കൊണ്ടിരിക്കുകയാണ് എന്ന വികാരമാണ് പ്രസിഡന്റ് ട്രംപ് ജനങ്ങൾക്ക് കൊടുക്കുന്നത്.

ഇന്ത്യയും ചൈനയും റഷ്യയും ഒരുമിച്ച് നീങ്ങുകയാണെന്നും , അമേരിക്കയെ പരാജയപ്പെടുത്താൻ നോക്കുകയാണ് എന്ന പ്രതീതി പൊതുവെ വളർന്ന് വരുന്ന ഒരു സാഹചര്യമാണുള്ളത്, ഇന്ത്യയെ അമേരിക്ക ശത്രുവായിട്ടാണോ അതോ മിത്രമായിട്ടാണോ ഇനി കാണാൻ പോകുന്നത് എന്ന്.., അത് കൊണ്ട് തന്നെ വളരെ നിർണ്ണായകമാണ്.

ഇന്ത്യ ശത്രുവാണോ മിത്രമാണോ എന്ന കാര്യത്തിൽ, ഒരു പക്ഷെ അസ്ഥിരതാവസ്ഥ ഉണ്ടെങ്കിലും, ചൈനയുടെ കാര്യത്തിൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം, ലക്‌ഷ്യം ക്രിസ്റ്റൽ ക്ലിയർ ആണ്.

"ഒരു പക്വവും സമ്പന്നവുമായ സമ്പദ്‌വ്യവസ്ഥയും ലോകത്തിലെ ഏറ്റവും ദരിദ്രവുമായ രാജ്യങ്ങളിലൊന്നും തമ്മിലുള്ള ബന്ധമായി ആരംഭിച്ചത്, ഇപ്പോൾ തുല്യ ശക്തികൾ തമ്മിലുള്ള ബന്ധമായി പരിണമിച്ചു," എന്നാണ് ചൈനയെ കുറിച്ച് പറയുന്നത്..

 

 



ചൈന വളർന്നു കൊണ്ടിരിക്കുന്ന ഒരു ശക്തിയല്ല എന്ന നിലപാടിലേക്ക് അമേരിക്ക എത്തിച്ചേർന്നിരിക്കുന്നു എന്നതാണ് ഈ റിപ്പോർട്ടിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം.
ചൈന ഇതിനകം തന്നെ യുഎസിന്റെ ഏതാണ്ട് തുല്യ എതിരാളിയാണെന്ന് തുറന്നു സമ്മതിക്കുകയാണ് റിപ്പോർട്ട്... താരിഫ് യുദ്ധം ഉൾപ്പെടെ, അമേരിക്കയുടെ എല്ലാ തന്ത്രങ്ങളും അതി ജീവിക്കാനുള്ള ശേഷി ചൈന കൈവരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും രേഖ വ്യക്തമാക്കുന്നുണ്ട് .

"2017-ൽ ഡൊണാൾഡ് ട്രംപിന്റെ ഒന്നാം ഭരണകൂടം ആരംഭിച്ച താരിഫ് ഭീഷണിയെ ചൈന മറികടന്നു കഴിഞ്ഞു..ലോകത്തിലെ താഴ്ന്ന, ഇടത്തരം വരുമാനമുള്ള, അതായത്, പ്രതിശീർഷ ജിഡിപി 13,800 ഡോളറോ അതിൽ കുറവോ ഉള്ള രാജ്യങ്ങളിൽ, അമേരിക്കയെ മറികടന്ന് തങ്ങളുടെ സ്വാധീനം ശക്തിപ്പെടുത്തുന്നതിലൂടെയാണ് ചൈന ഇത് സാധ്യമാക്കിയത്"
അതായത് ലോക സാമ്പത്തിക കാര്യങ്ങളിൽ, തീരുമാനം എടുക്കുന്നതിലും അത് നടപ്പിലാക്കുന്നതിലും, അമേരിക്കയ്ക്കുണ്ടായ അപ്രമാദിത്യം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. എന്ന് തന്നെയാണ് അമേരിക്ക ഇപ്പോൾ ഒരു മടിയും കൂടാതെ തുറന്ന് പറയുന്നത്.

വരും ദശകങ്ങളിലെ ഏറ്റവും വലിയ സാമ്പത്തിക യുദ്ധക്കളങ്ങളിൽ ഒന്നായിരിക്കും ചൈനയുമായി ഉണ്ടാവുക എന്നും രേഖ കൂട്ടിച്ചേർക്കുന്നു..

അതായത് വിദൂര ഭാവിയിൽ അമേരിക്കയ്ക്ക് ചൈന എതിരാളി ആയി മാറുമെന്നല്ല. ചൈന ഇപ്പോൾ തന്നെ തുല്യ എതിരാളി ആയി മാറി കഴിഞ്ഞിരിക്കുന്നു. അമേരിക്കൻ അപ്രമാദിത്വം ഏറെക്കുറെ അവസാനിച്ചിരിക്കുന്നു എന്ന് തുറന്ന് സമ്മതിക്കുകയാണ് ഇവിടെ ഉണ്ടായിരിക്കുന്നത് . ആ അർത്ഥത്തിൽ, ചരിത്രത്തിൽ തന്നെ ഇടം പിടിച്ചേക്കാവുന്ന ഒരു ഡോക്യൂമെന്റാണിത്.

എന്നാൽ ഇതിന്റെ പരിണിത ഫലം എന്തായിരിക്കും ?ചൈന തുല്യ എതിരാളിയാണ് എന്ന് കരുതി യു എസ് മിണ്ടാതിരിക്കും എന്നാണ് കരുതുന്നതെങ്കിൽ തെറ്റി..സ്വന്തം അപ്രമാദിത്യം നിലനിർത്താൻ അമേരിക്ക ഏത് വഴിയും നോക്കും.. അതിനി ആരെ കൊന്നിട്ടായാലും, കലാപങ്ങൾ ഉണ്ടാക്കിയിട്ടായാലും, ഭരണകൂട മാറ്റങ്ങൾ നടത്തിയിട്ടായാലും.. അവരുടെ ഭൂതകാലവും.. വർത്തമാനകാലവും അത് അടിവരയിടുന്നുണ്ട്..

ബംഗ്ലാദേശിൽ ഉണ്ടായ ഭരണമാറ്റം, പാകിസ്ഥാനിൽ ഉണ്ടായ ഭരണ മാറ്റം, വെനിസ്വലയിൽ ഉരുണ്ടു കൂടുന്ന യുദ്ധ കാർമേഘങ്ങൾ ഇതൊക്കെ ഏറ്റവും ഒടുവിലത്തെ ഉദാഹരണങ്ങളാണ്.. ഇന്ത്യയും അത്തരത്തിലൊരു ഭീഷണിയിൽ നിന്നും പൂർണ്ണമായും മുകതമാണ് എന്ന് ഒരിക്കലും ചിന്തിക്കരുത്..ജെൻ സീകളെ ഇറക്കി വിട്ട് കലാപം നടത്താൻ പരമാവധി ചില അദൃശ്യ കാര്യങ്ങൾ ഇവിടെ ശ്രമിക്കുന്നുണ്ട്..

എന്നാൽ അമേരിക്കയുടെ ദേശീയ സുരക്ഷാ രേഖയിൽ എന്താണ് ഇതിനെ കുറിച്ച് പറയുന്നത്.. നമുക്ക് പരിശോധിക്കാം..പ്രതിരോധ ചെലവ് വർദ്ധിപ്പിക്കാൻ യുഎസ് സഖ്യകക്ഷികളെ പ്രോത്സാഹിപ്പിക്കുകയാണ് എന്നാണ് റിപ്പോർട്ട്, നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ് അവരുടെ ജിഡിപിയുടെ 5% ആയി ഉയർത്തേണ്ടതിന്റെ ആവശ്യകത റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്...അമേരിക്ക അവരുടെ സൈനിക ശക്തി വർദ്ധിപ്പിക്കേണ്ട ആവശ്യകതയെ കുറിച്ചും രേഖ തുറന്നു പറയുന്നുണ്ട്..സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് പറ്റി, ദേശീയ സുരക്ഷാ രേഖ പറഞ്ഞിരിക്കുന്നത് എന്താണെന്ന് നമുക്ക് നോക്കാം

"നമ്മുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും, ആവശ്യമെങ്കിൽ നമ്മുടെ സൈന്യത്തിന് ഏറ്റവും കുറഞ്ഞ ആൾനാശം വരുത്തിക്കൊണ്ട്—വിജയിക്കാനുമായി ലോകത്തിലെ ഏറ്റവും ശക്തവും, മാരകവും, സാങ്കേതികമായി മുന്നിട്ടുനിൽക്കുന്നതുമായ ഒരു സൈന്യത്തെ സജ്ജമാക്കാനും, അണിനിരത്താനും ഞങ്ങൾ ആഗ്രഹിക്കുന്നു.

വിദേശത്തുള്ള അമേരിക്കൻ ആസ്തികളെയും, അമേരിക്കൻ സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും കരുത്തുറ്റതും, വിശ്വസനീയവും, ആധുനികവുമായ ആണവ പ്രതിരോധ ശേഷി, അതിനൊപ്പം അടുത്ത തലമുറ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ നമുക്ക് ആവശ്യമാണ്."

ഇതിൽ ആധുനികമായ ആണവ പ്രതിരോധ ശേഷി അമേരിക്കയ്ക്ക് വേണം എന്ന് രേഖ തുറന്നടിക്കുമ്പോൾ..കാര്യങ്ങൾ അത്ര പന്തിയല്ല..അത് മാത്രവുമല്ല 33 പേജുള്ള റിപ്പോർട്ടിന്റെ ആറ്പേജുകൾ പ്രേത്യേകമായി മാറ്റി വച്ചിരിക്കുന്നത് ചൈനക്ക് വേണ്ടിയാണ് എന്നത് വളരെ ശ്രദ്ധേയമാണ് . ചൈനയെന്ന വെല്ലുവിളിയെ എങ്ങനെ കൈകാര്യം ചെയ്യും എന്ന പദ്ധതിയിലാണ് റിപ്പോർട്ട് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഇത് ചൈനയുമായി ബന്ധപ്പെട്ട എല്ലാ രാജ്യങ്ങളെയും, പ്രേത്യേകിച്ച് ചൈനയുടെ അയൽക്കാരെ പ്രേത്യേകം ബാധിക്കും..

എന്നാൽ ചൈന അവിടെ നിൽക്കട്ടെ എന്താണ് ഇന്ത്യയെ കുറിച്ച് ദേശീയ സുരക്ഷാ പദ്ധതിയിൽ പറയുന്നത്..ദശകങ്ങളോളം, ഇന്ത്യയെ ഒരു സുഹൃദ് രാഷ്ട്രമായിട്ടാണ് അമേരിക്ക കണ്ടിരുന്നത്..ചൈനക്കെതിരെ ഇൻഡോ പസിഫിക്കിൽ, ഇന്ത്യ ഒരു നിർണ്ണായക സഖ്യ കക്ഷി ആകുമെന്നാണ് അമേരിക്ക പ്രതീക്ഷിക്കുന്നത്..ഗാൽവാൻ വാലി ആക്രമണം ആ നിലയിൽ അമേരിക്കയ്ക്ക് വീണു കിട്ടിയ ഒരവസരവുമായിരുന്നു..

എന്നാൽ ഭാരതം ആരുടേയും കളിപ്പാവകളല്ല, ആകാൻ നമുക്ക് താല്പര്യവുമില്ല..നമുക്ക് നമ്മുടെ ശത്രുക്കളെ മാറ്റം, പക്ഷെ അയൽക്കാരെ മാറ്റാനാകില്ല എന്ന് പറഞ്ഞത് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് ആണ്..അത് കഴിഞ്ഞ ഏതാനും മാസങ്ങളായി നമ്മൾ ചൈനയുടെ കാര്യത്തിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുകയാണ്..ചൈനയുമായി ദശകങ്ങൾ നീണ്ട സംഘർഷങ്ങൾക്ക് കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയ മാറ്റം വന്നിട്ടുണ്ട്..കൂടാതെ ഇതോടൊപ്പം, റഷ്യക്കെതിരെ നില്ക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഉയർത്തിയ സമ്മർദ്ദ തന്ത്രങ്ങൾക്ക് ഇന്ത്യ പുല്ലു വില കൊടുക്കുന്നതും നമ്മൾ കണ്ടു..

ഇതൊക്കെ അമേരിക്ക അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട് എന്ന് സുവ്യക്തവും ദൃശ്യവുമാണ്..ഇതുമായി ബന്ധപ്പെട്ട്, ഇന്ത്യയോടുള്ള സമീപനത്തിൽ എന്ത് മാറ്റമാണ് വന്നിരിക്കുന്നത് എന്ന് അറിയുന്നത് നിർണ്ണായകമാണ്..അമേരിക്കയുടെ ദേശീയ സുരക്ഷാ പദ്ധതിയിൽ ഇന്ത്യയുമായുള്ള ബന്ധത്തെ അടയാളപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്..ഇന്ത്യയുമായി തീരുവകൾ സംബന്ധിച്ചും ന്യൂഡൽഹി റഷ്യയുടെ എണ്ണ വാങ്ങൽ സംബന്ധിച്ചും തുടരുന്ന കടുത്ത സംഘർഷങ്ങൾക്കിടയിലും, ചൈനയെ നേരിടുന്നതിൽ ഇന്ത്യയുടെ പ്രാധാന്യം റിപ്പോർട്ട് എടുത്തുകാണിക്കുന്നു.

ഇന്തോ-പസഫിക് സുരക്ഷയ്ക്ക് സംഭാവന നൽകാൻ ന്യൂഡൽഹിയെ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യയുമായുള്ള വാണിജ്യ പരവും മറ്റു ബന്ധങ്ങളും മെച്ചപ്പെടുത്തുന്നത് തുടരണം.” മറ്റു ബന്ധങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് തീർച്ചയായും, സൈനിക തൊഴിൽപരമായ ബന്ധങ്ങൾ തന്നെയാകാനാണ് സാധ്യത

“ഓസ്‌ട്രേലിയ, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നീ രാജ്യങ്ങൾ ചേർന്ന ക്വാഡ് കൂട്ടായ്മയിൽ ഇന്ത്യ പങ്കെടുക്കാൻ പ്രേരിപ്പിക്കണം എന്നും അമേരിക്കയുടെ താല്പര്യമാണ്.കൂടാതെ, ഏതെങ്കിലും ഒരു എതിരാളി രാഷ്ട്രത്തിന്റെ ആധിപത്യം തടയുന്നതിനുള്ള പ്രവർത്തനങ്ങളെ യോജിപ്പിക്കാനും ഞങ്ങൾ പ്രവർത്തിക്കും," റിപ്പോർട്ട് വ്യക്തമാക്കുന്നു.ഇതിൽ പറയുന്ന ഒരു എതിർരാഷ്ട്രം ചൈനയാണെന്നുള്ളതിൽ ഒരു സംശയവും വേണ്ടതില്ല..

തുടർന്നുള്ള വർഷങ്ങളിലും ഇന്ത്യയെ തങ്ങളുടെ ചേരിയിൽ വരുത്താനുള്ള പരമാവധി കളികൾ അമേരിക്ക കളിക്കും എന്ന് തീർച്ചയാണ്. അത് ഇന്ത്യയോടുള്ള സ്നേഹത്തേക്കാളുപരി, ചൈനയെ ഉയരാൻ അനുവദിക്കരുത് എന്ന നയത്തിന്റെ ഭാഗമാണ്..എന്നാൽ ഭാരതം, പ്രേത്യേകിച്ചും നിലവിലെ ഭാരതം ഈ പാവകളിക്ക് കൂട്ട് നില്ക്കാൻ സാധ്യത ഒട്ടുമില്ല..

അതിനാൽ തന്നെ എന്ത് വില കൊടുത്തും ഒരു ഭരണമാറ്റം തന്നെയാകും അമേരിക്ക ആഗ്രഹിക്കുന്നത്.. അതിനുള്ള കരുക്കൾ അവർ വരും നാളുകളിൽ നീക്കുമോ അതോ, ഇന്ത്യയെ അത്തരത്തിൽ പിണക്കാൻ ശ്രമിക്കുന്നത് അപകടകരമാണ് എന്ന് തിരിച്ചറിയുമോ എന്ന് മാത്രമാണ് കാണാനുള്ളത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴാം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റി...പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർഥി കുഴഞ്ഞ് വീണ് മരിച്ചു  (7 minutes ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷയിൽ വാദം പൂര്‍ത്തിയായി...ഡിസംബര്‍ പത്തിന് തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി ഉത്തരവ് പറയും  (15 minutes ago)

ഗൾഫിൽ തൊഴിൽ അന്വേഷിക്കുന്നവരാണോ ? ദുബായിൽ തൊഴിൽ ചൂഷണം തൊഴിൽ മന്ത്രാലയത്തിന്റെ അറിയിപ്പ് ഷാം എംപ്ലോയ്‌മെന്റ്...  (31 minutes ago)

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ച ആ പെട്ടിയിലുള്ളത് !! ഇവരുടെ കൂടെ കണ്ടാൽ പോലും 3 വര്‍ഷം തടവും 5000 ദിനാര്‍ പിഴയും  (35 minutes ago)

പ്രവാസികളേ നിങ്ങൾ അറിഞ്ഞോ ? രണ്ടു ലക്ഷമല്ല, ഇനി അഞ്ച് ലക്ഷം!! നോര്‍ക്ക ഇന്‍ഷുറന്‍സ് ഉയർത്തി അറിയേണ്ടതെല്ലാം ....  (39 minutes ago)

അമ്പോ ഖത്തര്‍ അമീറിന്റെ സ്വത്തുകണ്ടാൽ കണ്ണുതള്ളും !! 15 സ്വര്‍ണക്കൊട്ടാരങ്ങൾ കോടികളുടെ വാഹന ശേഖരം ഖത്തര്‍ അമീര്‍ ശൈഖ് തമീമിന്റെ ആസ്തി;  (44 minutes ago)

ചൈനയെ വെട്ടാൻ ഇന്ത്യയെ ഇറക്കി കളിക്കാൻ ട്രംപ് !! യു എസ്സിന്റെ പ്ലാൻ നെടുകെ കീറി മോദി  (50 minutes ago)

പ്രകൃതി സൗന്ദര്യത്തിന്റെ മറ്റൊരു പേര് മിസോറം...  (1 hour ago)

വിശ്വാസിന് വധുവിനെ ലഭിച്ചു. തേജാ ലഷ്മിയാണ് വധു!!  (2 hours ago)

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി വന്നപ്പോൾ ചാനൽ ചർച്ചകളിൽ പ്രതികരിക്കാൻ രാഹുൽ ഈശ്വറിന് സാധിക്കാതെ വന്നത് സോഷ്യൽ മീഡിയയിൽ ചർച്ച: പിന്നാലെ രാഹുല്‍ ഈശ്വറിന്‍റെ ഫെയ്സ്ബുക്ക് പേജിൽ ദിലീപിനൊപ്പമുള്ള ചിത്രം  (3 hours ago)

രാഹുല്‍ മാങ്കൂട്ടം നൽകിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയിൽ ഡിസംബർ 10ന് കോടതി വിധി; വിധി വരുന്നത് വരെ കടുത്ത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി: ‘ഐ വാണ്ടഡ് ടു റേപ്പ് യു’ എന്ന് രാഹുൽ പറഞ്ഞതായി യുവതിയുടെ മൊഴി; ന  (4 hours ago)

മാമ്മൻ ഫിലിപ് അന്തരിച്ചു... സംസ്കാരം വസതിയിലെ പ്രാർഥനയ്ക്കു ശേഷം അഞ്ചിന് ചെന്നൈ കിൽപോക് സെമിത്തേരിയിൽ.  (7 hours ago)

എന്റെ ദൈവം, പത്തേ പത്ത് മിനിറ്റ് രാമന്പിള്ളയെ കാണാൻ ദിലീപ്...! കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു ..! അടച്ചിട്ട മുറിയിൽ അവർ മാത്രം  (8 hours ago)

ഇനി ദിലീപിന്റെ പട്ടാഭിഷേകം കണ്ടകശനി തീർന്നു രാമന്പിള്ളയുടെ വെട്ട് ,കോടതിക്ക് മുന്നിൽ മഞ്ജുവിനെ കീറി ദിലീപ്  (8 hours ago)

മാങ്കൂട്ടത്തിലിനെ പിടിക്കാൻ പിണറായിക്ക് താത്പര്യമില്ല മനസിലുള്ളത് പ്ലാൻ ബി... സഖാവെ പണി പാളും  (8 hours ago)

Malayali Vartha Recommends