ഈ എലി ഇവന്‍ ചില്ലറക്കാരനല്ല; പെയിന്റിംഗിലൂടെ ഗസ് സമ്പാദിക്കുന്നത് പതിനായിരങ്ങൾ

ഈ പറക്കും തളികയിലെ എലിയെ പിടിക്കാന്‍ നടക്കുന്ന സുന്ദരനെ വട്ടം കറയ്ക്കുന്ന എലിയും മലയാളികള്‍ക്ക് പരിചിതം. സ്റ്റുവര്‍ട്ട് ലിറ്റിലെ സ്റ്റുവര്‍ട്ടും ടോം ആന്റ് ജെറിയിലെ ജെറിയുമൊക്കെ ലോകമെങ്ങും ഇന്നും പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നു. എന്നാല്‍ ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തിലെ ഒരു എലി താരമാവുകയാണ്. നേരത്തെ ചിത്രം വരയ്ക്കുന്ന ആനകളെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഇവന്‍ എലിമാത്രമല്ല പുലിയെന്നും തെളിയിച്ചിരുക്കുകയാണ്.
ലോകത്തിലെ ഏറ്റവും സമ്പന്നനായ എലി. ഈ എലി ഇവന്‍ ചില്ലറക്കാരനല്ല. ഒറ്റ ചിത്രം കൊയ്തത് അറിയേണ്ടേ. വിറ്റുപോയത് 1000 പൗണ്ടിന്. ലോകത്തെങ്ങുമുള്ള ആരാധകര്‍ കാത്തിരിക്കുന്നു. ഗസ് ഒരു സാധാരണ എലിയല്ല, മറിച്ച് വളരെ സമ്പന്നയായ എലിയാണ്. പെയിന്റിംഗിലൂടെ ഗസ് സമ്പാദിക്കുന്നത് പതിനായിരങ്ങളാണ്. ലോകത്തെങ്ങുമുള്ള പെയിന്റിംഗ് പ്രേമികള്‍ ഗസിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ്. പതിനായിരം പൗണ്ടിനാണ് ഈ കുഞ്ഞന്‍ എലിയുടെ ചിത്രങ്ങള്‍ വിറ്റുപോകുന്നത്. കയ്യും കാലും ഉപയോഗിച്ചാണ് ഗസ് അതിമനോഹരമായ ചിത്രങ്ങള്‍ വരയ്ക്കുന്നത്.
ആദ്യമായിട്ടാണ് ഇത്തരത്തില്‍ കലാപരമായ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന എലിയെക്കുറിച്ച് അറിയാന്‍ സാധിച്ചതെന്ന് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗസിന്റെ കൈകാലുകളില്‍ പെയിന്റ് തേച്ച് പേപ്പറിന് മുകളില്‍ നിര്‍ത്തിയപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ കണ്ട് അതിശയിച്ചു പോയി എന്ന് ഉടമയായ ജെസ് ഇന്‍ഡ്‌സെത്ത് പറയുന്നു. അങ്ങനെ ഗസ്സന്റെ കലാപരമായ കഴിവുകള്‍ പരിപോഷിപ്പിക്കുന്നതിനായി കാന്‍വാസുകളും പെയിന്റും വാങ്ങി. അങ്ങനെ ഗസ് വരച്ച ചിത്രങ്ങളൊക്കെ ഓണ്‍ലൈനായി വില്‍ക്കാന്‍ തീരുമാനിച്ചു. ഗസിനെ കൂടാതെ നാലി എലികള്‍ വേറെയുമുണ്ട് ജെസ്സിന്. മിനി മറ്റീസ് എന്നാണ് ഗസിനെ ജെസ് വിശേഷിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന ചിത്രകാരന്‍മാരില്‍ ഒരാളാണ് ഹെന്റി മാറ്റീസ്,ഗസിന്റെ ചിത്രങ്ങള്‍ക്ക് ലോകത്തെമ്പാടും അനവധി ആരാധകരുണ്ട്. എലി വരച്ച ചിത്രങ്ങള്‍ക്ക് ഇത്രയും ആരാധകരുണ്ടെന്ന അറിവ് എന്നെ ഞെട്ടിച്ചു. വളരെ സത്യമായ ഒരു വസ്തുതയാണത്. തിരക്കിട്ട് ചിത്രം വരയ്ക്കുന്ന ഗസിന്റെ വീഡിയോ മാധ്യമങ്ങൡ വ്യാപകമായി പ്രചരിച്ചിരുന്നു. വരച്ച് കഴിഞ്ഞതിന് ശേഷം തന്റെ സൃഷ്ടിയെ ഗസ് അഭിമാനത്തോടെ നോക്കുന്നതും കാണാം.
https://www.facebook.com/Malayalivartha