Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ക്രിസ്തുവിന്റെ പാത പിന്തുടര്‍ന്ന് കറുത്തവര്‍ഗ്ഗക്കാരായ മതനേതാക്കളുടെ പാദങ്ങള്‍ കഴുകി വെളുത്തവര്‍ഗ്ഗക്കാര്‍; വൈറലായി ഈ ശുശ്രൂക്ഷ

08 JUNE 2020 03:56 PM IST
മലയാളി വാര്‍ത്ത

വംശവെറിയനായ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കാല്‍മുട്ടിനടിയില്‍ കിടന്ന് ശ്വാസം മുട്ടിമരിച്ച ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് അമേരിക്ക കണ്ടത് സമീപകാല ചരിത്രത്തിലെ ഏറ്റവും അക്രമാസക്തമായ ലഹളയായിരുന്നു. കൊള്ളയും കൊള്ളിവയ്പുമൊക്കെ കളം നിറഞ്ഞുനിന്നപ്പോള്‍ ഒരിക്കലും ഉണ്ടാകാത്തതുപോലെ വൈറ്റ്ഹൗസിനകത്തും പ്രതിഷേധക്കാര്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി . അമേരിക്കന്‍ അധികാരത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടിച്ച പ്രതിഷേധ പരമ്പരകള്‍ക്കൊടുവില്‍ ഈ പ്രതിഷേധം അഭിനന്ദാർഹമാണ്. 


തന്റെ അനുയായികളുടെ പാദം കഴുകിയ യേശുകൃസ്തുവിന്റെ കര്‍മ്മത്തെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ കറുത്ത വര്‍ഗ്ഗക്കാരായ ആത്മീയ നേതാക്കളുടെ പാദങ്ങള്‍ കഴുകുവാന്‍ പോലീസുകാരുള്‍പ്പടെ നിരവധി വെള്ളക്കാരാണ് ഇന്നലെ ഒത്തുകൂടിയത്. വേനലിലെ കടുത്ത ചൂടിനേയും അവഗണിച്ച്, കാരിയില്‍ നടന്ന യൂണിറ്റി മാര്‍ച്ചില്‍ നിരവധി പേരാണ് പങ്കെടുത്തത്. ജോര്‍ജ്ജ് ഫ്ളോയിഡിന്റെ മരണത്തെ അപലപിച്ച അവര്‍ വംശീയ വെറി നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു.

ലീഗസി ചര്‍ച്ച് സെന്ററിലെ അംഗങ്ങളാണ് അവരുടെ കോ-പാസ്റ്റര്‍മാരായ ഫെയ്ത്ത് വോകോമ, അവരുടെ ഭര്‍ത്താവ് സോബോമ എന്നിവരുടെ നേതൃത്വത്തില്‍ യൂണിറ്റി പ്രെയര്‍ വാക്ക് എന്ന പരിപാടി സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ അവിടെ എത്തി എട്ട് മിനിറ്റ് 46 സെക്കന്റ് നീണ്ടുനിന്ന നിശബ്ദ പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. ഇത്രയും സമയമായിരുന്നു ജോര്‍ജ്ജ് പോലീസുദ്യോഗസ്ഥന്റെ കാലിനടിയില്‍ ശ്വാസം മുട്ടിപ്പിടഞ്ഞത്.
ഈ പരിപാടിയുടെ ഭാഗമായിട്ടായിരുന്നു പാദങ്ങള്‍ കഴുകുന്ന കര്‍മ്മവും സംഘടിപ്പിച്ചത്. ഇതില്‍ മൂന്ന് വെള്ളക്കാരായ പോലീസുദ്യോഗസ്ഥരും മറ്റ് മൂന്ന് വെള്ളക്കാരായ വിശ്വാസികളും കറുത്തവര്‍ഗ്ഗക്കാരായ പാസ്റ്റര്‍ ഫെയ്ത്ത്, സൊബോമ എന്നിവരുടെ പാദങ്ങള്‍ കഴുകി. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടെന്ന് തന്നെ വൈറലാകുകയും ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (4 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (18 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (28 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (41 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends