ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍... പാക് ഗ്രൂമിങ് ഗ്യാങ്ങുകളുടേത് സമാനതകളില്ലാത്ത ക്രൂരത...ലൈംഗിക പീഡനത്തിനിരയാക്കിയത് അഞ്ചു ലക്ഷത്തോളം പെണ്കുട്ടികളെ

മതനിന്ദ ആയുധമാക്കി ന്യൂനപക്ഷ മതസ്ഥരെ അടിച്ചമര്‍ത്താന്‍ പാക് ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ നിരവധി തവണ ചര്‍ച്ചയായതാണ് .
ഈ കുറ്റം ചുമത്തപ്പെട്ട ന്യൂനപക്ഷ മതസ്ഥരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. മനുഷ്യാവകാശ സംഘടനയായ ഗ്ലോബല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഡിഫന്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍.ന്യൂനപക്ഷ മതങ്ങളെ പീഡിപ്പിക്കാനും പരിവര്‍ത്തനം ചെയ്യാനും പാകിസ്ഥാന്‍ ഈ നിയമം ഉപയോഗിക്കുന്നുണ്ട് എന്നതിനെ കുറിച്ചും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഞെട്ടിയ മറ്റൊരു വെളിപ്പെടുത്തലാണ് പുറത്തുവരുന്നത്.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ അഞ്ചു ലക്ഷത്തോളം അമുസ്ലിങ്ങളായ പെണ്കുട്ടികളെ മുസ്ലിം യുവാക്കള്‍ നയിക്കുന്ന ഗ്രൂമിങ് ഗ്യാങ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്ന ബ്രിട്ടീഷ് യുവതിയുടെ വെളിപ്പെടുത്തലാണ് ലോകത്തെ മുഴുവന്‍ നടുക്കിയിരിക്കുന്നത്.. യുകെയില്‍ ഏറെ വിവാദമായ ബലാത്സംഗക്കേസിലെ ഇരയായ ഡോ. എല്ല ഹില്ലിന്റേതാണ് ഈ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍. കോമേഡിയന്‍മാരായ കോണ്‍സ്റ്റാന്റിന്‍ കിസിന്‍, ഫ്രാന്‍സിസ് ഫോസ്റ്റര്‍ എന്നിവരുടെ യുട്യൂബ് ചാനല്‍ ഷോയായ ട്രിഗര്‍നോമെട്രിക്ക് എന്ന അഭിമുഖപരിപാടിയിലാണ് എല്ല മനസുതുറന്നത്. മുസ്ലിം യുവാക്കളുടെ ഇത്തരത്തിലുള്ള ഗ്യാങ്ങുകളില്‍ ഭൂരിപക്ഷവും പാക്കിസ്ഥാനികളാണെന്നും എല്ല വ്യക്തമാക്കുന്നു. വളരെ മാന്യമായി വസ്ത്രം ധരിച്ച് ആകര്‍ഷകമായ പെരുമാറ്റത്തോടെ എത്തുന്ന ഈ ഗ്രൂമിങ് ഗ്യാങ്ങിലെ യുവാക്കള്‍ ലക്ഷ്യമിടുന്നത് മാളുകളും കോളേജുകളും കേന്ദ്രീകരിച്ചുള്ള പെണ്‍കുട്ടികളെ ആണ് എന്നും എല്ല പറയുന്നു.യുകെയില്‍ പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെയാണ് ഗ്രൂമിങ് ഗ്യാങ്ങുകളെന്ന് വിളിക്കുക. കൗമാരപ്രായത്തിലുള്ള പെണ്‍കുട്ടികളുമായി വൈകാരികമായ ഒരു ആത്മബന്ധം സ്ഥാപിച്ചെടുക്കുക.സാവധാനം, അവരെ ലൈംഗിക താല്പര്യത്തിന് ഉപയോഗിക്കുക എന്നതാണ് ഇവരുടെ പ്രവര്‍ത്തന രീതി.
20 വര്‍ഷം മുന്‍പ് ഒരു പാക്കിസ്ഥാന്‍കാരനില്‍ നിന്ന് അനുഭവിക്കേണ്ടി വന്ന ക്രൂരതയുടെ ഇര കൂടിയാണ് എല്ല. സ്നേഹം നടിച്ചു ഒപ്പം കൂടുന്ന ഇത്തരം ഗ്യാങ്ങിന്റെ മുഖ്യലക്ഷ്യം മതപരമായ കാര്യങ്ങളാണെന്ന് എല്ലാ വ്യക്തമാക്കുന്നു . അതിനു വേണ്ടി താന്‍ അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും എല്ല തുറന്നു പറഞ്ഞു. . പഠന സമയത്ത് പ്രേമം നടിച്ചു ഒപ്പം കൂടിയ പാക്കിസ്ഥാനി യുവാവ് ആദ്യം സ്നേഹത്തോടെ പെരുമാറിയെങ്കിലും പിന്നീട് അതു ലൈംഗികതയിലേക്ക് വഴിമാറുകയായിരുന്നു.അതോടെ താന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. മാത്രമല്ല, ഇതേ തുടര്‍ന്ന് പാക്കിസ്ഥാനി യുവാവിനെ കുറിച്ച് താന്‍ നടത്തിയ അന്വേഷണത്തില്‍ തനിക്ക് കണ്ടെത്താന്‍ സാധിച്ചത് മുഴുവന്‍ ദുരൂഹതകളാണ് എന്നും എല്ല പറയുന്നു. . തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തില്‍ മുസ്ലിം അല്ലാത്ത യുവതികളെ കരുതിക്കൂട്ടി ബലാത്സംഗം ചെയ്യുന്ന ഗ്രൂമര്‍ ഗ്യാങ് എന്ന സംഘം പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തനിക്കു മനസിലായത് എന്നും എല്ലാ വെളിപ്പെടുത്തി. . എന്നാല്‍ താന്‍ , ഇതു കണ്ടെത്തുമ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടു പോയിരുന്നു. റോതര്‍ഹാം, ഷെഫീല്‍ഡ്, ബ്രാഡ്‌ഫോര്‍ഡ് എന്നിവിടങ്ങളിലെ ഫ്ളാറ്റുകളിലേക്ക് കൊണ്ടുപോയി. ബലാത്സംഗം, പീഡനം, കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിക്കല്‍ തുടങ്ങി. ക്രൂരതകളാണ് യുവാവില്‍ നിന്നുണ്ടായത്. മാതാപിതാക്കളെ അടക്കം വധിക്കുമെന്ന് ഭീഷണി മുന്‍നിര്‍ത്തി ആയിരുന്നു പീഡനം. ഒരു വര്‍ഷത്തോളം ഇതു തുടര്‍ന്നു. ഒരിക്കല്‍ ഈ ഗ്യാങ്ങില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടില്‍ എത്തിയെങ്കിലും പാക്കിസ്ഥാനിയും കൂട്ടുകാരും വീട്ടില്‍ അതിക്രമിച്ചു കയറി എല്ലാവരേയും വധിക്കാന്‍ ശ്രമിച്ചു. ആക്രമണത്തില്‍ ഗുരുതരമായ പരുക്കേറ്റ താന്‍ ഒരു മാസത്തോളം ചികിത്സയിലായിരുന്നു. ബലാത്സംഗം അടക്കം ഒരു കാര്യങ്ങളും പുറത്തുപറയരുതെന്നും വേണമെങ്കില്‍ പേര് ഉള്‍പ്പടെ മാറ്റി വേറേ നാട്ടില്‍ പോയി ജീവിക്കാനുമാണ് ഗ്രൂമര്‍ ഗ്യാങ് പറഞ്ഞത്. പോലീസിനോട് തന്റെ മാതാപിതാക്കള്‍ പരാതിപ്പെട്ടപ്പോഴും തത്കാലം രക്ഷപെടാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറാനാണ് പറഞ്ഞത് എന്നും എല്ല വ്യക്തമാക്കുന്നുണ്ട്.
പിന്നീട് താന്‍ നടത്തിയ അന്വേഷണത്തിലാണ് ഈ ഗ്രൂമിങ് സംഘത്തിന്റെ പ്രവര്‍ത്തന രീതി മനസിലായത് എന്ന് എല്ല പറയുന്നു . വെള്ളക്കാരായ പെണ്‍കുട്ടികള്‍ പാട്ടു പാടുന്നതും ഡാന്‍സ് ചെയ്യുന്നതും മദ്യപിക്കുന്നതും ഒന്നും അംഗീകരിക്കാന്‍ സാധിക്കാത്ത ഒരു സംഘമാണ് ഈ ഗ്യാങ്. ഒരു തരത്തിലുള്ള മതപരമായ ശിക്ഷ ആയാണ് ഈ ബലാത്സംഗത്തേയും പീഡനത്തേയും ഇവര്‍ കാണുന്നത് എന്നും വളരെ വേഗം ലഭിക്കുന്ന മാംസമാണ് വെള്ളക്കാരായ യുവതികളുടേത് എന്ന ബോധമാണ് ഈ മുസ്ലിം യുവാക്കളുടെ ഗ്യാങ്ങിനുള്ളത് എന്നുമാണ് എല്ല പറയുന്നത് . ബ്രിട്ടനില്‍ ഇപ്പോഴും ഈ ഗ്യാങ്ങുകള്‍ സജീവമാണെന്നും വെളിപ്പെടുത്തുന്നു എല്ല ഹില്‍. ഒരിക്കല്‍ ഒരു ഗാങ്ങിന്റെ ക്രൂരമായ ബലാത്സംഗത്തിന് വിധേയയായ ആള്‍ ആണ് എല്ല ഹില്‍ . എല്ലാ ഇപ്പോള്‍ ഒരു മാധ്യമത്തിന് മുന്നില്‍ നടത്തിയ വെളിപ്പെടുത്തല്‍ ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു മത വിഭാഗത്തിന് നേരെ , തങ്ങളുടെ ആശയത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേരെ ഗ്രൂമിങ്ങ് ഗ്യാങ് എന്ന പേരില്‍ ഒരു കൂട്ടം വര്‍ഗീയ ഭ്രാന്തന്മാര്‍ നടത്തുന്ന ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ ലോകശ്രദ്ധയില്‍ കൊണ്ടുവരികയും അതിനു അറുതിവരുത്താന്‍ ആവശ്യമായ നടപസികള്‍ സ്വീകരിക്കുകയും ചെയ്യേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























