Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

തിടുക്കത്തിൽ വാക്‌സിൻ ഇറക്കിയാൽ കാത്തിരിക്കുന്നത് മറ്റൊരുദുരന്തം !!! റഷ്യയെ തടഞ്ഞ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

05 AUGUST 2020 01:09 PM IST
മലയാളി വാര്‍ത്ത

കോവിഡ്-19 മെരുക്കാൻ ലോകം വാക്‌സിൻ കണ്ടെത്താനുള്ള ശ്രമത്തിലാണ്. ഈ ലക്ഷ്യത്തോട് അടുക്കുകയാണ് റഷ്യ. എന്നാൽ റഷ്യ തടയിട്ട് ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്.കോവിഡ്-19 വാക്‌സിൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കാൻ ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെടുകയുണ്ടായി . തിരക്കിട്ട് വാക്സിൻ പുറത്തിറക്കി ജനങ്ങൾക്ക് നൽകുന്നത് മറ്റൊരു ദുരന്തത്തിന് കാരണമാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കോവിഡ് -19 വാക്സിനുകൾ വേഗത്തിൽ ഉത്പാദിപ്പിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചതിനെത്തുടർന്നാണ് സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമിക്കുന്നതിനുള്ള വ്യവസ്ഥാപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന റഷ്യയോട് ആവശ്യപ്പെടുകയും ചെയ്തു .

കൊറോണ വൈറസ് വാക്സിൻ സെപ്റ്റംബറിൽ വൻതോതിൽ ഉത്പാദിപ്പിക്കാനും അടുത്ത വർഷത്തോടെ പ്രതിമാസം നിരവധി ദശലക്ഷം ഡോസുകൾ നൽകാനും ലക്ഷ്യമിടുന്നതായി റഷ്യ അറിയിക്കുകയും ചെയ്തിരുന്നു. നിരവധി വാക്സിൻ പ്രോട്ടോടൈപ്പുകളുമായി റഷ്യ മുന്നോട്ട് പോവുകയാണ്. മോസ്കോയിലെ ഗമാലേയ ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷിച്ച ഒരു വാക്സിൻ വജയിച്ചെന്നും സംസ്ഥാന റജിസ്ട്രേഷൻ പാസാകാൻ പോകുകയാണെന്നുമാണ് അധികൃതർ അവകാശപ്പെട്ടത്.സെപ്റ്റംബറിൽ വൻതോതിൽ ഉൽ‌പാദനം ആരംഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്നാണ് വ്യവസായ മന്ത്രി ഡെനിസ് മാന്റുറോവ് സംസ്ഥാന വാർത്താ ഏജൻസി ടാസിനോട് പറഞ്ഞത്. എന്നാൽ, റഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ച് എല്ലാ വാക്സിൻ കാൻഡിഡേറ്റുകളും പുറത്തിറക്കുന്നതിന് മുൻപ് പരിശോധനയുടെ മുഴുവൻ ഘട്ടങ്ങളിലൂടെ കടന്നുപോകണമെന്നാണ് ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞത്.

ഈ ആവശ്യത്തിനായി ഏതെങ്കിലും വാക്സിൻ ... (അല്ലെങ്കിൽ മരുന്ന്) തീർച്ചയായും, റോൾ- ഔട്ടിനായി ലൈസൻസ് ലഭിക്കുന്നതിന് മുൻപ് വിവിധ പരീക്ഷണങ്ങളിലൂടെയും പരിശോധനകളിലൂടെയും കടന്നുപോകേണ്ടത് നിർബന്ധമാണെന്ന് ലോകാരോഗ്യ സംഘടന വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്മിയർ പറഞ്ഞു. ചില സമയങ്ങളിൽ വ്യക്തിഗത ഗവേഷകർ തങ്ങൾ എന്തെങ്കിലും കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു, തീർച്ചയായും ഇത് ഒരു മികച്ച വാർത്തയാണ്. എന്നാൽ ഒരു വാക്സിൻ പുറത്തിറക്കാൻ നിരവധി ഘട്ടങ്ങൾ പിന്നിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ സംരക്ഷിക്കാൻ കഴിയുന്ന ഒരു വാക്സിൻ കണ്ടെത്താൻ തിരക്കുകൂട്ടി പരീക്ഷണങ്ങൾ നടക്കുന്നുണ്ട്. ഇക്കാര്യത്തിൽ റഷ്യയാണ് നിൽക്കുന്നത് .

റഷ്യൻ വാക്സിനുകൾ വികസിപ്പിക്കുന്നതിന്റെ വേഗത്തെക്കുറിച്ച് പടിഞ്ഞാറൻ ശാസ്ത്രജ്ഞർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. ഇത് വിതരണം ചെയ്യാൻ അധികാരികളുടെ സമ്മർദത്തെത്തുടർന്ന് ഗവേഷകർ നിർബന്ധിതരാകുകയാണെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കോവിഡ്-19 വാക്സിനുകളെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ അവലോകനത്തില്‍ ക്ലിനിക്കൽ മൂല്യനിർണയത്തിലെ 26 വാക്സിനുകളുടെ പട്ടികയുണ്ട്. ഇതിൽ ആറ് എണ്ണം മൂന്നാം ഘട്ട പരിശോധന വരെ പുരോഗമിച്ചിട്ടുണ്ട്.

മനുഷ്യരിൽ പരീക്ഷിക്കപ്പെടുന്ന 26 എണ്ണത്തിൽ റഷ്യയുടെ ഗമാലേയ വാക്സിൻ ഒന്നാം ഘട്ടത്തിലാണെന്നാണ് കാണിക്കുന്നത്. ലോകമെമ്പാടുമുള്ള 139 വാക്സിനുകളെ പ്രീ-ക്ലിനിക്കൽ വിലയിരുത്തലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പുറത്തിറക്കാൻ സജ്ജമായ ഏതെങ്കിലും വാക്സിൻ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയെ ഔദ്യോഗികമായി ഇതുവരെ ആരും അറിയിച്ചിട്ടില്ലെന്ന് ലിൻഡ്മിയർ പറഞ്ഞു. ഔദ്യോഗികമായി എന്തെങ്കിലും ഉണ്ടെങ്കിൽ, യൂറോപ്യൻ ഓഫിസിലെ ഞങ്ങളുടെ സഹപ്രവർത്തകർ തീർച്ചയായും ഇത് പരിശോധിക്കുമെന്നും ലോകാരോഗ്യ സംഘടന വക്താവ് പറഞ്ഞു. പൊതുവായി പറഞ്ഞാൽ, വാക്സിൻ സുരക്ഷിതമായി വികസിപ്പിക്കുന്നതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഒരു കൂട്ടം മാർഗനിർദ്ദേശങ്ങളും ചട്ടങ്ങളും നിയമങ്ങളും ഉണ്ട്. വാക്സിൻ എന്തിനെതിരെയാണ് പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമെന്നും അത് ആർക്കാണ് സഹായിക്കാനാകുകയെന്നും തീർച്ചയായും എന്തെങ്കിലും നെഗറ്റീവ് പാർശ്വഫലങ്ങൾ ഉണ്ടെങ്കിൽ പോലും ഇത് ഉറപ്പാക്കേണ്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും ലോകം വാക്‌സിൻ വേണ്ടിയുള്ള കാത്തിരിപ്പ് തുടരുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (3 minutes ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (13 minutes ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (24 minutes ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (45 minutes ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (57 minutes ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (1 hour ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (1 hour ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (1 hour ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (2 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (2 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (2 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (2 hours ago)

കാലില്‍ തറച്ച ചില്ലു നീക്കാതെ മുറിവ് തുന്നിക്കെട്ടി: ഡോക്ടര്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവാവ്  (2 hours ago)

വര്‍ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും; ആയിരത്തോളം പേർ ചില്‍ഡ്രന്‍സ് ഫെസ്റ്റില്‍ പങ്കെടുക്കും  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡി -ഹണ്ട് പുരോഗമിക്കുന്നു; മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്ന 46 പേർ അറസ്റ്റിൽ  (3 hours ago)

Malayali Vartha Recommends