Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

മൂന്നാം ഘട്ട പരീക്ഷണത്തിന് തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുന്‍പ് വൊളന്റിയര്‍മാരില്‍ വാക്‌സീന്‍ ഉപയോഗിക്കാന്‍ റഷ്യയുടെ അനുമതി, പരീക്ഷണം പൂര്‍ണമാകുന്നതു വരെ, വാക്‌സീന് അംഗീകാരം നല്‍കരുതെന്ന് അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗനൈസേഷന്‍

12 AUGUST 2020 05:23 AM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

പരീക്ഷണത്തിന്റെ മൂന്നാംഘട്ടത്തിലുള്ളവ എന്ന് ലോകാരോഗ്യ സംഘടന അംഗീകരിച്ച സാധ്യതാ വാക്‌സീനുകളുടെ പട്ടികയില്‍ റഷ്യയുടെ വാക്‌സീന്‍ ഇല്ലായിരുന്നു. വാക്‌സീന്‍ പരീക്ഷണത്തില്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ ഉറപ്പാക്കണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച് ഒരാഴ്ചയ്ക്കുള്ളിലാണ് റഷ്യ വാക്‌സീന് അംഗീകാരം നല്‍കിയത്.

ആദ്യ 2 ഘട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായി കൂടുതല്‍ വൊളന്റിയര്‍മാരില്‍ വ്യാപകമായി പരീക്ഷിച്ചു വാക്‌സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പാക്കുന്ന മൂന്നാംഘട്ടം നിര്‍ണായകമാണ്. വാക്‌സീന്‍ വ്യാപക ഉപയോഗത്തിനായി നിര്‍മിക്കാന്‍ തുടങ്ങുകയാണെന്നും പരീക്ഷണ ഘട്ടം പൂര്‍ത്തിയായെന്നും കഴിഞ്ഞ ആഴ്ച റഷ്യ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു വിദഗ്ധരും ലോകാരോഗ്യ സംഘടനയും അടക്കം മുന്നറിയിപ്പു നല്‍കിയത്.

ജൂണ്‍ 18-നായിരുന്നു മോസ്‌കോയിലെ ഗമാലിയ ഗവേഷണ സര്‍വകലാശാല വികസിപ്പിച്ച വാക്‌സീന്‍ മൂന്നാംഘട്ട പരീക്ഷണം തുടങ്ങിയത്്. 38 പേരില്‍ നടന്ന ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ് രണ്ടാം ഘട്ടത്തില്‍ 1000 പേര്‍ക്ക് വാക്‌സീന്‍ നല്‍കി. ജൂലൈ 20-ന് ആശുപത്രി വിട്ട വൊളന്റിയര്‍മാരില്‍ ശക്തമായ പ്രതിരോധശേഷി രൂപപ്പെട്ടെന്നാണ് അവകാശവാദം. തുടര്‍ന്ന് മൂന്നാം ഘട്ടത്തിനു തുടക്കമിട്ട് അന്തിമ ഫലം പരസ്യപ്പെടുത്തുന്നതിനു മുന്‍പാണ് വാക്‌സീന്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്.

ലോകത്തിലെ പ്രധാന മരുന്നുത്പാദക കമ്പനികളെ പ്രതിനിധീകരിക്കുന്ന മോസ്‌കോയിലെ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ ട്രയല്‍സ് ഓര്‍ഗനൈസേഷനും പരീക്ഷണം പൂര്‍ണമാകുന്നതു വരെ, വാക്‌സീന് അംഗീകാരം നല്‍കരുതെന്ന് റഷ്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പുടിന്‍ തീരുമാനവുമായി മുന്നോട്ടുപോയി.

മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്‌സീന്‍ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ തള്ളി. ഫലപ്രദവും സുരക്ഷിതവുമായ വാക്‌സീന്‍ നല്ല പ്രതിരോധശേഷി നല്‍കുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു.

ആദ്യം പ്രഖ്യാപിക്കുന്നതിലല്ല, സുരക്ഷിതവും ഫലപ്രദവുമായ വാക്‌സീന്‍ കണ്ടെത്തുകയെന്നതാണ് പ്രധാനമെന്നായിരുന്നു യുഎസ് ആരോഗ്യ സെക്രട്ടറി അലക്‌സ് അസറിന്റെ പ്രതികരണം. 160 സാധ്യതാ വാക്‌സീനുകളാണ് നിലവില്‍ പരീക്ഷണ ഘട്ടത്തിലുള്ളത്. ഇതില്‍ 27 എണ്ണത്തിനാണ് മനുഷ്യരില്‍ പരീക്ഷണത്തിന് അനുമതി നല്‍കിയിട്ടുള്ളത്.

ആരോഗ്യമന്ത്രി മിഖായേല്‍ മുറഷ്‌കോ പറഞ്ഞത് കോവിഡിനെതിരെ മനുഷ്യരാശിയുടെ വിജയമാണിതെന്നായിരുന്നു. വാക്‌സീന്റെ മൂന്നാം ഘട്ട ട്രയല്‍ യുഎഇയിലും ഫിലിപ്പീന്‍സിലും വൈകാതെ തുടങ്ങും. ഉല്‍പാദനത്തിന് 5 രാജ്യങ്ങളിലെ കമ്പനികളുമായാണ് കരാറുണ്ടാക്കിയിട്ടുള്ളത്.

ഇതുപ്രകാരം, പ്രതിവര്‍ഷം 50 കോടി ഡോസ് ഉല്‍പാദനം ഉറപ്പാക്കി കഴിഞ്ഞു. റഷ്യയുടെ വാക്‌സീന്‍ വാങ്ങാന്‍ താല്‍പര്യപ്പെവരുടെ കൂട്ടത്തില്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളും അറബ്-ഏഷ്യന്‍ രാജ്യങ്ങളുമുണ്ട്. വാക്‌സീന് അംഗീകാരം നല്‍കിയെങ്കിലും ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ മാത്രമായിരിക്കും വ്യാപകമായ തോതില്‍ വിതരണം ചെയ്യാന്‍ കഴിയുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (2 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (2 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (10 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends