Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

അന്നും ഇന്നും അതേ വീറും വാശിയും! ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിനും റഷ്യ നൽകിയിരിക്കുന്നത് അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്പുട്നികിന്റെ പേര്

12 AUGUST 2020 08:04 AM IST
മലയാളി വാര്‍ത്ത

അന്നും ഇന്നും അതേ വീറും വാശിയും! ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിനും റഷ്യ നൽകിയിരിക്കുന്നത് അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്പുട്നികിന്റെ പേര്ഷ്ക്ക് അമേരിക്കയോടുള്ള വീറും വാശിയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം 1950കളിൽ ബഹിരാകാശ ഗവേഷണ രംഗത്തെ പോരാട്ടങ്ങൾക്ക് തന്നെ വഴിതെളിയിക്കുകയായിരുന്നു. ശീതയുദ്ധക്കാലത്ത് അമേരിക്കയോട് കാട്ടിയ അതേ വീറും വാശിയും തന്നെയാണ് ഇപ്പോൾ റഷ്യ കൊവിഡ് 19 വാക്സിന്റെ കണ്ടുപിടുത്തത്തിലും കാട്ടിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അക്കാര്യത്തിൽ അത്ഭുതമില്ല.

ലോകത്തെ ആദ്യത്തെ ബഹിരാകാശ പേടകമാണ് സോവിയറ്റ് യൂണിയന്റെ ' സ്പുട്നിക് 1 '. ശീതയുദ്ധത്തിൽ അമേരിക്കയെ തോൽപ്പിച്ച് ബഹിരാകാശത്തേക്ക് വിജയകരമായി അയച്ച ആദ്യ പേടകമായ സ്പുട്നികിന്റെ പേര് തന്നെയാണ് ഇപ്പോൾ ലോകത്തെ ആദ്യ കൊവിഡ് വാക്സിനായ ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ വാക്സിനും നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ലോകത്തെയാകെ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡിനെതിരെ വാക്സീൻ വികസിപ്പിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ വിജയിച്ചുവെന്ന റഷ്യയുടെ പരോക്ഷ പ്രഖ്യാപനമായാണ് ഇപ്പോഴത്തെ നീക്കം വിലയിരുത്തപ്പെടുന്നത്.

അമേരിക്കയും സോവിയ് യൂണിയനും തമ്മിലുണ്ടായിരുന്ന ശീതയുദ്ധം 1950കളിൽ ബഹിരാകാശ ഗവേഷണ രംഗത്തെ പോരാട്ടമായി മാറുകയായിരുന്നു. ഇക്കാര്യത്തിൽ അമേരിക്കയെക്കാൾ മുന്നിൽ നിന്നത് സോവിയറ്റ് യൂണിയൻ തന്നെയായിരുന്നു. ലോകത്തെ ആദ്യ കൃത്രിമോപഗ്രഹമായ സ്പുട്നിക് 1, 1957 ഒക്ടോബറിലാണ് വിക്ഷേപിച്ചത്. സോവിയറ്റ് യൂണിയന്റ് സ്പുട്നിക് പേടകമാകത്തിന് 23 ഇഞ്ച് വ്യാസമാണുണ്ടായിരുന്നത്. സ്പുട്നികിന്റെ വിക്ഷേപണത്തോടെ പുതിയൊരു ബഹിരാകാശ യുഗത്തിനാണ് ആരംഭം കുറിച്ചത്.

ഇരു രാജ്യങ്ങളുടെയും മത്സരം വഴിതെളിച്ചത് മാനവരാശിയെ അത്ഭുതപ്പെടുത്തിയ ഒട്ടേറെ കണ്ടുപിടുത്തങ്ങളിലേക്കാണ്. സ്പുട്നിക് 1ന് പിന്നാലെ 1957ൽ സോവിയറ്റ് യൂണിയന്റെ ' സ്പുട്നിക് 2 ' വും വിക്ഷേപിക്കപ്പെട്ടു. ബഹിരാകാശത്തെത്തിയ ആദ്യ ജീവിയായ ലെയ്ക എന്ന നായയുമായിരുന്നു സ്പുട്നിക് 2ന്റെ യാത്ര. അമേരിക്ക എത്തുന്നതിന് മുമ്പ് തന്നെ ഈ നേട്ടങ്ങൾ സ്വന്തമാക്കിയത് റഷ്യ തന്നെ. 1959ൽ ചാന്ദ്ര പര്യവേഷണവുമായി ലൂണ1, ലൂണ 2 എന്നിവ കുതിച്ചുയർന്നു. 1961 ൽ ലോകത്തെ ആദ്യ ബഹിരാകാശ സഞ്ചാരിയായ യൂറി ഗഗാറിനും ബഹിരാകാശത്തെത്തുന്ന ആദ്യ വനിതയായ വാലന്റീന തെരഷ്കോവും റഷ്യൻ മണ്ണിൽ നിന്നുള്ളവരാണ്. ഇപ്പോഴിതാ വീണ്ടും ആ പഴയ കാലഘട്ടത്തെ ഓര്മപെടുത്തുകയാണ് കൊവിഡ് വാക്സിനും.

എന്നാൽ മത്സരങ്ങളൊക്കെ മാറ്റി വച്ചാൽ , ഇനി അറിയേണ്ടത് റഷ്യയുടെ വാക്സിൻ എത്രത്തോളം ഫലപ്രദമാണെന്നാണ്. ഡിസംബറോടെ കൊവിഡിനെതിരെ ഏറ്റവും സുരക്ഷിതമായ വാക്സിൻ തങ്ങൾ പുറത്തിറക്കുമെന്നാണ് അമേരിക്കയുടെ വാദം. ലോകമെമ്പാടുള്ള ആരോഗ്യ വിദഗ്ദ്ധർ ആശങ്കകൾ ഉന്നയിക്കുന്ന ഈ സാഹചര്യത്തിൽ റഷ്യൻ വാക്സിന് അതിനെയെല്ലാം അതിജീവിച്ച് കൊവിഡിൽ നിന്നും മാനവ രാശിയെ രക്ഷിക്കാനാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഗമേലയാ ഇൻസ്റ്റിറ്റ്യൂട്ട് തന്നെ അഞ്ച് വർഷം മുമ്പ് വികസിപ്പിച്ചെടുത്ത എബോള വാക്സിന്റെ പകർപ്പാണ് ' സ്പുട്നിക് V' എന്നും സൂചനകളുണ്ട്. കൊവിഡിന് സമാനമായ മറ്റൊരു കൊറോണ വൈറസ് വഴി പടരുന്ന രോഗമായ മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോമിനെതിരെ ( മെർസ് ) വികസിപ്പിച്ച വാക്സിനുമായും സ്പുട്നികിന് സാമ്യമുണ്ട്.

എന്നാൽ മികച്ച പ്രതിരോധശേഷി ഉറപ്പാക്കിയാണ് വാക്സീൻ ലഭ്യമാക്കുന്നതെന്നാണു റഷ്യയുടെ വാദം. ഇതു സംബന്ധിച്ച ആശങ്കകളെല്ലാം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അപ്പാടെ തള്ളിക്കളയുകയും ചെയ്തു. ഫലപ്രദവും സുരക്ഷിതവുമായ വാക്സീൻ നല്ല പ്രതിരോധശേഷി നൽകുമെന്നും എല്ലാ നടപടിക്രമവും പാലിച്ചതായും അദ്ദേഹം പറഞ്ഞു. എന്തുതന്നെയായാലും കാത്തിരിക്കാം, ലോകത്തെ ഭയത്തിന്റെ മുൾമുനയിൽ വിറപ്പിക്കുന്ന കൊവിഡിനെ ഭൂമുഖത്തുനിന്നുതന്നെ ഇല്ലാതാക്കാൻ റഷ്യയുടെ സ്പുട്നിക്കിന് സാധിക്കുമോ എന്ന് കാത്തിരുന്നു തന്നെ കാണാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (5 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (6 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (6 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (6 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (6 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (6 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (7 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (7 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (9 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (9 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (9 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (9 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (9 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (10 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (10 hours ago)

Malayali Vartha Recommends