Widgets Magazine
17
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...


ഡിവൈഎഫ്ഐയിൽ പ്രായപരിധി വെട്ടിമാറ്റി അട്ടിമറി നീക്കം; ചിന്താ ജെറോമിനെ പ്രസിഡന്റാക്കാൻ എം.വി. ഗോവിന്ദന്റെ കളി?


വിവാദങ്ങൾക്കൊടുവിൽ ക്യാമറയ്ക്ക് മുന്നിൽ വീണ്ടും അഖിൽ എൻആർഡി; സോഷ്യൽ മീഡിയയിൽ പുതിയ റെക്കോർഡുകൾ കുറിച്ച് 'ചിരിച്ചേ ചിരിച്ചേ' റീൽ....


ഇടുക്കി എഴുകുംവയൽ ഇരട്ടക്കൊലപാതകം: 'ആ ശരീരങ്ങൾ എവിടെ?' തെളിവെടുപ്പിനിടെ പോലീസിനെ ഞെട്ടിച്ച് പ്രതി അജീഷ്....


പ്ലസ്ടു വിദ്യാർഥിയെ കാണാതായ സംഭവം..എസ്ഐടി രൂപീകരിച്ച് അന്വേഷണം..പൊലീസ് നായകൾ മണം പിടിച്ച് പരിശോധിച്ചെങ്കിലും പോയ വഴി കണ്ടെത്താൻ കഴിഞ്ഞില്ല..

ചൈനയില്‍ പാക്കേജ് ഫുഡില്‍ കോവിഡ് വൈറസ്; വൈറസ് കണ്ടെത്തിയത് ഇറക്കുമതി ചെയ്ത സമുദ്രവിഭവ പാക്കേജില്‍; പാക്കേജുകള്‍ എത്തിയത് തുറമുഖ നഗരമായ ഡാലിയനില്‍; കയറ്റി അയച്ച വൈറസ് തിരിച്ചെത്തുന്നത് ചൈനക്ക് തലവേദന

12 AUGUST 2020 12:03 PM IST
മലയാളി വാര്‍ത്ത

More Stories...

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം

ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം.., മണിക്കൂറുകൾക്ക് ശേഷം 47 പേർ കൊല്ലപ്പെട്ടു.. റിക്ടർ സ്കെയിലിൽ 6 രേഖപ്പെടുത്തിയ ഭൂകമ്പം..രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും ദുഷ്കരമായി..

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

കടലിനടിയിൽ 7.7 തീവ്രത വന്‍ഭൂചലനം..!ഭൂമി കുലുങ്ങി വിറച്ചു സുനാമി മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങിയോടി...!

അമേരിക്കയുടെ പ്രതിരോധം തരിപ്പണമാക്കി ഇറാന്റെ 'പിക്കാക്സ് മൗണ്ടൻ'; അഞ്ച് ദിവസം കൊണ്ട് തീർന്നത് 1,500 യുഎസ് മിസൈലുകൾ....

കോവിഡില്‍ തുടങ്ങി വച്ച ചൈനയില്‍ ലോകത്തോട് പറയുന്നത് കോവിഡ് അവിടെ അവസാനിച്ചുവെന്നാണ്. എന്നാല്‍ ചൈനയില്‍ ശീതീകരിച്ച സമുദ്രവിഭവങ്ങളുടെ പാക്കേജില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതായിയാണ് പുതിയ റിപ്പോര്‍ട്ട്. ഇറുക്കുമതി ചെയ്ത പാക്കറ്റുകളിലാണ് ചൈനീസ് അധികൃതര്‍ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയതെന്ന് റോയിറ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ മാസത്തിന് ശേഷം ഇത് രണ്ടാം തവണയാണ് ചൈനയില്‍ ഇറക്കുമതി ചെയ്ത സമുദ്രവിഭവ പാക്കേജില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുറമുഖ നഗരമായ ഡാലിയനില്‍ നിന്ന് എത്തിച്ച പാക്കേജുകളിലാണ് വൈറസ് സാന്നിദ്ധ്യം. വടക്കുകിഴക്കന്‍ പ്രവിശ്യയായ ലിയോണിംഗിലെ പ്രധാന തുറമുഖ നഗരമായ ഡാലിയനില്‍ അടുത്തിടെ കോവിഡ്19 കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. കിഴക്കന്‍ ഷാന്‍ഡോംഗ് പ്രവിശ്യയിലെ തുറമുഖ നഗരമായ യാന്‍തായിയിലെ മൂന്ന് കമ്പനികള്‍ വാങ്ങിയ ഉല്‍പന്നങ്ങളുടെ പുറം പാക്കേജിംഗിലാണ് വൈറസ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡാലിയന്‍ തുറമുഖത്ത് എത്തിയ ഇറക്കുമതിചെയ്ത ഉല്‍പന്നത്തിലാണ് വൈറസ് സാന്നിദ്ധ്യമെന്ന് യാന്‍തായ് നഗര ഭരണകൂടം പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ അത് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് അറിയില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

ജൂലൈയില്‍, ഇക്വഡോറില്‍ നിന്ന് ഇറക്കുമതി ചെയ്ത ശീതീകരിച്ച ചെമ്മീനുകളുടെ പാക്കേജിംഗില്‍ കോവിഡ് വൈറസ് സാന്നിദ്ധ്യം ഡാലിയനിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്വഡോറില്‍ നിന്നുള്ള മൂന്ന് ചെമ്മീന്‍ ഉല്‍പാദകരില്‍ നിന്നുള്ള ഇറക്കുമതി ചൈന നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യാന്‍തായിയിലുള്ള കമ്പനികള്‍ വാങ്ങിയ സമുദ്രവിഭവ പാക്കറ്റുകളില്‍ ചിലത് കയറ്റുമതിക്കായി പ്രോസസ്സ് ചെയ്തിട്ടുണ്ട്, ബാക്കിയുള്ളവ കോള്‍ഡ് സ്‌റ്റോറേജില്‍ സൂക്ഷിക്കുകയാണെന്നും കമ്പോളത്തില്‍ എത്തിയിട്ടില്ലെന്നും പ്രാദേശിക ഭരണകൂടത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, കമ്പനികളില്‍ നിന്ന് ഏതെങ്കിലും പാക്കേജ് കയറ്റുമതി ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ പ്രാദേശിക സര്‍ക്കാര്‍ വിസമ്മതിച്ചു. ജൂലൈ അവസാനത്തിലാണ്, ഡാലിയന്‍ നഗരത്തില്‍ ആദ്യമായി വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഒരു സീഫുഡ് പ്രോസസ്സിംഗ് കമ്പനിയില്‍ ജോലി ചെയ്യുന്ന വ്യക്തിക്കായിരുന്നു രോഗബാധ. ഓഗസ്റ്റ് 9 ഓടെ നഗരത്തില്‍ 92 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ ഉല്‍പന്നങ്ങള്‍ അധികൃതര്‍ സീല്‍ ചെയ്തതായി പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. ഉല്‍പന്നങ്ങള്‍ കൈകാര്യം ചെയ്ത എല്ലാവരും ക്വാറന്റൈന് വിധേയരാണെന്നും കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ഫലം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ചൈനയിലെ വുഹാനിലാണ് ആദ്യമായി കോവിഡ് രോഗ ബാധ കണ്ടെത്തിയത്. രോഗം നിയന്ത്രിച്ചുവെന്ന് അവകാശപ്പെടുമ്പോഴും ഇപ്പോഴും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ വൈറസ് വീണ്ടും ചൈനയിലേക്ക് തന്നെ തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

26കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ ഡോക്ടറും നഴ്‌സും അടക്കം 7 പേര്‍ അറസ്റ്റില്‍  (1 hour ago)

ബോളിവുഡ് താരങ്ങള്‍ക്ക് പുകയില ഉല്‍പന്നങ്ങളുടെ പരസ്യങ്ങളില്‍ അഭിനയിച്ചതിന് എഫ്ഡിഎ നോട്ടിസ് അയച്ചു  (2 hours ago)

അഴുക്കുചാലില്‍ നിന്ന് 18കാരന് കിട്ടിയത് കോടികളുടെ സ്വര്‍ണ്ണം  (2 hours ago)

ബോളിവുഡ് നടി അനന്യ രാജ് അന്തരിച്ചു  (2 hours ago)

പൃഥ്വിരാജ് നായകനായ ഖലീഫ സിനിമയുടെ ട്രെയിലര്‍ പുറത്ത്  (2 hours ago)

പണം തട്ടാനായി പുതിയ തട്ടിപ്പില്‍ ജാഗ്രതാ നിര്‍ദ്ദേശവുമായി പൊലീസ്  (3 hours ago)

യുജിസി നെറ്റ് പരീക്ഷയില്‍ വീണ്ടും ഗുരുതര വീഴ്ച  (3 hours ago)

ഓണക്കാലത്ത് റേഷന്‍ അരിയുടെ വില 10.90 ല്‍ നിന്ന് 26 ആയി വര്‍ധിപ്പിച്ചുവെന്നത് കള്ളപ്രചാരണം; 25,000 മെട്രിക് അരി കൂടി വിപണിയില്‍ എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (9 hours ago)

തെക്കൻ തമിഴ്‌നാട് തീരം, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വര  (9 hours ago)

ഇന്ത്യ ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യ രാജ്യമാണ്; ഭരണഘടന സംരക്ഷിക്കും നിയമവാഴ്ച പാലിക്കുമെന്നും സത്യപ്രതിജ്ഞ ചെയ്ത സർക്കാരിന് ദേശീയ പ്രതീകങ്ങളോടുള്ള സമീപനത്തിലും അതേ ഉത്തരവാദിത്തം പുലർത്തേണ്ടതുണ്ടെന്ന് ബ  (9 hours ago)

സംസ്ഥാനത്ത് ആകെ 5016 പരിശോധനകളാണ് നടത്തിയത്; നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 705 നോട്ടീസ് നൽകി; 390 ഭക്ഷ്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താനുള്ള ശുപാർശ നോട്ടീസും; ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പ  (9 hours ago)

ഭവനരഹിതർക്ക് ആത്മാഭിമാനത്തോടെ ജീവിക്കാൻ കിടപ്പാടമൊരുക്കിയ 'ലൈഫ്' പദ്ധതിയെ തകർക്കാനും കേന്ദ്രത്തിന്റെ ജനവിരുദ്ധ നിബന്ധനകൾക്ക് മുന്നിൽ മുട്ടുമടക്കാനുമുള്ള യുഡിഎഫ് സർക്കാർ തീരുമാനം അംഗീകരിക്കാൻ കഴിയില്ല;  (10 hours ago)

ഇന്ത്യയുടെ മതനിരപേക്ഷ ദേശീയതയോടല്ല, മറിച്ച് ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടകളോടാണ് തങ്ങളുടെ പ്രതിബദ്ധതയെന്ന് കോൺഗ്രസ്സ് അർത്ഥശങ്കക്കിടയില്ലാതെ തെളിയിച്ചു ; വന്ദേമാതരത്തിന്റെ പൂർണ്ണരൂപം ആലപിച്ച കോൺഗ്രസ് ന  (10 hours ago)

ഓണം ടൂറിസം വാരാഘോഷത്തിന് മുന്നോടിയായി നഗരത്തില്‍ സൈക്കിള്‍ റാലി എം ആര്‍ ബൈജു എംഎല്‍എ റാലി ഫ്ളാഗ് ഓഫ് ചെയ്തു...  (10 hours ago)

മകൾ കിടപ്പുമുറിയിൽ ജീവനൊടുക്കിയ വിവരം നാട്ടുകാരെ അറിയിച്ചു; മണിക്കൂറുകൾക്കകം അച്ഛനും അതേ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; കാസർകോട് നടുക്കം...  (10 hours ago)

Malayali Vartha Recommends