Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

ഉടനെയൊന്നും പരിഹരിക്കില്ല എന്നറിയാം; എങ്കിലും ചൈന ഇന്ത്യയിൽ നിന്നും പ്രതീക്ഷിക്കുന്നുത് ഒരൊറ്റ കാര്യം മാത്രം; ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ഇങ്ങനെ

13 AUGUST 2020 12:22 PM IST
മലയാളി വാര്‍ത്ത

ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ് . പിന്മാറുന്നു എന്ന വാക്ക് തന്ന ചൈന പിന്മാറാൻ തയ്യറാകുന്നില്ല . എന്നാൽ ലഡാക്കിലെ സംഘര്‍ഷാവസ്ഥ ഇന്ത്യ വഷളാക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചൈന ഇപ്പോൾ പ്രതികരിച്ചിരിക്കുന്നു . ഇന്ത്യയിലെ ചൈനീസ് എംബസി വക്താവാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. സംഘര്‍ഷം ഉടന്‍ പരിഹരിക്കപ്പെടില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുന്ന വേളയിലായിരുന്നു എംബസി വക്താവ് ഇത്തരത്തിൽ ഒരു പ്രതികരണം നടത്തിയത്. മാത്രമല്ല അതിര്‍ത്തിയിലെ നില സങ്കീര്‍ണമാക്കുന്ന ഏതൊരു നടപടിയില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുമെന്ന് കരുതുന്നുവെന്നും അവർ അറിയിക്കുകയും ചെയ്തു . ഒപ്പം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തുന്നതിനും ആരോഗ്യപരമായ നയതന്ത്ര ബന്ധത്തിനു അനുകൂലമായ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് ചൈന പ്രതീക്ഷിക്കുന്നതെന്ന് എംബസി വക്താവിന്റെ ട്വീറ്റില്‍ പറയുന്നു. തുടര്‍ച്ചയായ ചര്‍ച്ചകള്‍ നടന്നിട്ടും പാംഗോങ് തടാകം, ഡെസ്പാങ് ഏരിയ എന്നിവിടങ്ങളില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറാന്‍ കൂട്ടാക്കാതെ നില്‍ക്കുന്നതിനാല്‍ കൂടുതല്‍ കാലം സംഘര്‍ഷം നീണ്ടുനിന്നേക്കാമെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിലപാട്. അതിനാല്‍ കൂടുതല്‍ കാലം ഉയര്‍ന്ന പ്രദേശത്ത് സൈനിക സന്നാഹം തുടരേണ്ടി വരുമെന്ന കണക്കുകൂട്ടലില്‍ അതിനുള്ള തയ്യാറെടുപ്പിലാണ് സൈന്യം ഇപ്പോൾ നടത്തിയിരിക്കുന്നത് . ഇതുസംബന്ധിച്ച മാധ്യമവാര്‍ത്തകള്‍ പുറത്തുവന്ന പശ്ചാത്തലത്തിലാണ് ചൈനീസ് എംബസിയുടെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

 


കൊവിഡ് പോലെയുള‌ള വിഷയങ്ങളിലെ ചോദ്യങ്ങൾക്ക് പൊതുതാൽപര്യമുള‌ള വിഷയങ്ങളിൽ അയൽരാജ്യങ്ങളുമായി ഒത്തുചേർന്ന് തന്നെ പ്രവർത്തിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ത്‌സാവോ ലിജിയാൻ നേരത്തെ പറഞ്ഞിരുന്നു . ഇന്ത്യയും ചൈനയും തമ്മിലെ സമാധാനപരമായ ബന്ധത്തിന് ഇരുവിഭാഗവും തമ്മിൽ ദൃഢവും സമാധാനപരവുമായ കരാറുണ്ടാകുകയും അവ പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു .അമേരിക്ക,റഷ്യ,യൂറോപ്യൻ യൂണിയൻ,ജപ്പാൻ എന്നീ രാജ്യങ്ങളുമായും ചൈന സമാധാന ശ്രമങ്ങൾ നടത്തുമെന്ന സൂചനയും ത്‌സാവോ ലിജിയാൻ നൽകുകയും ചെയ്തിരിന്നു .അയൽരാജ്യങ്ങളുമായും വികസ്വര രാജ്യങ്ങളുമായും നയപരമായ ബന്ധം വർദ്ധിപ്പിക്കാനും പരസ്‌പര സഹകരണം വ‌ർദ്ധിക്കാനുമുള‌ള നടപടികൾ കൈക്കൊള്ളുമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കിയിരിക്കുന്നു .ഇത്രയൊക്കെ പറഞ്ഞുവെങ്കിലും ലഡാക്കിൽ നടക്കുന്ന സംഘർഷത്തെയും അതിനെ തുടർന്ന് നടക്കുന്ന ചർച്ചകളെയും കുറിച്ച് ത്‌സാവോ ഒന്നും പ്രതികരിച്ചില്ലായിരുന്നു . ലഡാക്കിൽ പൂർണമായും ചൈന പിൻവാങ്ങിയിട്ടില്ല . ഇരു രാജ്യങ്ങളിലെയും സേനാവൃത്തങ്ങൾ സംഘർഷഭൂമിയിൽ നിന്നും പിൻവാങ്ങുന്നതിനെ കുറിച്ച് ചർച്ചയിലാണെന്ന് മുൻപ് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി . ജുലായ് 30ന് ലഡാക്കിലെ പിൻവാങ്ങൽ പൂർത്തിയായെന്ന ചൈനയുടെ അറിയിപ്പ് ഇന്ത്യ തള്ളുകയും ചെയ്‌തു.

 


അതിർത്തിയിലെ സംഘർഷ തീവ്രത കുറക്കാൻ ആത്മാ‌ർത്ഥമായ ശ്രമം നടത്താൻ ഇന്ത്യ അന്ന് ചൈനയോട് ആവശ്യപ്പെടുകയായിരുന്നു .യഥാർത്ഥ നിയന്ത്രണരേഖയിലെ സംഘർഷ സാദ്ധ്യതക്കും സേനാ പിൻമാ‌റ്റത്തിനും കുറച്ച് പുരോഗതിയുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗം ശ്രീവാസ്‌തവ മുൻപ് അഭിപ്രായപ്പെടുകയും ചെയ്തു . എന്നാൽ സേനാ പിൻമാ‌റ്റം ഇനിയും പൂ‌ർത്തിയാകാനുണ്ടെന്നും അദ്ദേഹം അറിയിച്ചു . പാംഗോംഗ് തടാകത്തിലും ഡെപ്‌സാംഗിലും സംഘ‌ർഷ സാദ്ധ്യതയുള‌ള മേഖലയിൽ ഇപ്പോഴും ചൈനീസ് സാന്നിദ്ധ്യമുണ്ട് എന്നാണ് റിപോർട്ടുകൾ പറയുന്നത് .ഈയൊരു സാഹചര്യം നിലനിൽക്കവേ തന്നെയാണ് ചൈനയുടെ സഹകരണ മനോഭാവം പുറത്ത് വന്നിരുന്നത് . ഇപ്പോൾ ചൈനീസ് എംബസി വക്താവിന്റെ പ്രതികരണവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണീർക്കാഴ്ചയായി... കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം  (14 minutes ago)

ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ബൈജുവിനെ ചോദ്യം ചെയ്തേക്കും.....  (25 minutes ago)

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍  (8 hours ago)

സ്പാ സെന്ററില്‍ അനാശാസ്യം: പിടിയിലായത് ഒന്‍പത് സ്ത്രീകള്‍  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേയും അംഗങ്ങളേയും പ്രതിചേര്‍ത്ത് ചോദ്യം ചെയ്യണം  (9 hours ago)

ഡോക്ടറില്‍ നിന്നും തട്ടിപ്പുസംഘം തട്ടിയെടുത്ത ഒരുകോടി മുപ്പത് ലക്ഷം രൂപ തിരികെ പിടിച്ച് സൈബര്‍ വിഭാഗം  (9 hours ago)

ഫിറ്റ്‌നസ് പരിശീലകന്‍ മാധവിന്റെ മരണത്തില്‍ ദുരൂഹത  (11 hours ago)

സ്‌കൂളുകളില്‍ വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ച യുവതി അറസ്റ്റില്‍  (11 hours ago)

ശ്രീക്കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റമില്ല  (11 hours ago)

അപൂര്‍വ്വ ജനിതക രോഗം ബാധിച്ച അനീഷ അഷ്‌റഫിന് വീട്ടിലിരുന്ന് പരീക്ഷയെഴുതാന്‍ അനുമതി  (12 hours ago)

വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

കടയില്‍ കയറി വയോധികയുടെ മാലപൊട്ടിച്ചെടുത്ത് കടന്നുകളഞ്ഞ പ്രതികളെ പൊലീസ് പിടികൂടി  (12 hours ago)

അതിരപ്പിള്ളി യാത്രി നിവാസ് മൂന്നാം ഘട്ട നിർമ്മാണ പ്രവൃത്തികള്‍ക്ക് 2.08 കോടി രൂപയുടെ ഭരണാനുമതി...  (13 hours ago)

മില്‍മയിലെ ഒഴിവുള്ള സ്ഥിരം തസ്തികകളിലേക്ക് നിയമന നടപടി ആരംഭിക്കും: മന്ത്രി ചിഞ്ചുറാണി: തിരുവനന്തപുരം മേഖലയില്‍ 198 ഉം മലബാര്‍ മേഖലയില്‍ 47 ഉം ഒഴിവുകളില്‍ വിജ്ഞാപനം  (13 hours ago)

Malayali Vartha Recommends