യു.എ.ഇ-ഇസ്രയേല്‍ കരാര്‍: യു.എ.ഇയുടെ ആത്മവഞ്ചന ചരിത്രം പൊറുക്കില്ലെന്ന് തുര്‍ക്കി
യു.എ.ഇയുടേത് ആത്മവഞ്ചനാപരമായ പ്രവൃത്തിയാണെന്നും ഇതിനോടു ചരിത്രവും മധ്യേഷ്യയിലെ പൊതുസമൂഹവും പൊറുക്കില്ലെന്നും യു.എ.ഇ-ഇസ്രയേല്‍ കരാറിനെ കുറിച്ച് തുര്‍ക്കി വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
പതിറ്റാണ്ടുകള്‍ നീണ്ട വൈരത്തിനു വിരാമമിടാനും ബന്ധം സാധാരണ നിലയിലാക്കാനും അമേരിക്കന്‍ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍ യു.എ.ഇയും ഇസ്രയേലും ധാരണയായതിനു പിന്നാലെയാണ് തുര്‍ക്കിയുടെ പ്രതികരണം.
പലസ്തീന് ഭരണകൂടത്തിനും ജനങ്ങള്‍ക്കും കരാറിനെതിരേ പ്രതികരിക്കാന്‍ അവകാശമുണ്ടെന്നും പലസ്തീനികളുടെ മനോബലം വിസ്മരിച്ച് കരാറില്‍ ഒപ്പിട്ട യു.എ.ഇക്ക് രഹസ്യ അജന്‍ഡയുണ്ടെന്നും തുര്‍ക്കി. പലസ്തീനിലെ ജനങ്ങളുടെയോ ഭരണകൂടത്തിന്റെയോ അനുമതികൂടാതെ അവര്‍ക്കായി ഇസ്രയേലുമായി ധാരണയുണ്ടാക്കാന്‍ യു.എ.ഇക്ക് അധികാരമില്ലെന്നും തുര്‍ക്കി വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
പലസ്തീനുവേണ്ടിയുള്ള ത്യാഗമെന്ന നിലയിലാണ് കരാറിനെ യു.എ.ഇ. അവതരിപ്പിക്കുന്നത്. തങ്ങളുടെ സങ്കുചിത താല്പര്യങ്ങള്ക്കായി യു.എ.ഇ. പലസ്തീനികളെ ബലിയാടാക്കുകയാണ് എന്നതാണ് യാഥാര്‍ഥ്യം. ചരിത്രവും പൊതുബോധവും ഇതു മറക്കില്ലെന്നും യു.എ.ഇയോടു പൊറുക്കില്ലെന്നും തുര്‍ക്കി പ്രതികരിച്ചു.
https://www.facebook.com/Malayalivartha