സുഹൃത്തുക്കള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ച പെണ്‍കുട്ടി ഹോട്ടലിലെ ശുചിമുറിയിലേക്ക് പോയതോടെ സംഭവിച്ചത് മറ്റൊന്ന്... മുപ്പതംഗസംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്ന് ക്രൂരമായ പീഡനം; പുറത്ത് വരുന്നത് ഇങ്ങനെ...

പരസ്പരം അറിയുകപോലും ചെയ്യാത്ത 30 ഓളം പേര്‍ ചേര്‍ന്ന് പതിനാറുകാരിയെ ഹോട്ടല്‍മുറിയില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കി. ഇസ്രായേൽ തുറമുഖ നഗരമായ എയ്ലാത്തിലെ ഒരു ഹോട്ടലില്‍ ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.
സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
അതേസമയം പെണ്‍കുട്ടിയെ എത്രപേര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചതെന്നതടക്കം പരാതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 30 പേര്‍ പീഡിപ്പിച്ചുവെന്നാണ് അറസ്റ്റിലായ ഒരാളുടെ അഭിഭാഷക പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്.
രണ്ട് ദിവസം മുന്‍പ് എയ്ലാത്തിലെ റെഡ് സീ ഹോട്ടലില്‍ വെച്ച് താന്‍ കൂട്ടബലാത്സംഗത്തിനിരയായി എന്നാണ് പെണ്‍കുട്ടി പരാതിയില്‍ പറയുന്നത്. ആണ്‍-പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവിടാനാണ് പെണ്‍കുട്ടി ഹോട്ടലിലെത്തിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കള്‍ക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ച പെണ്‍കുട്ടി ഹോട്ടലിലെ ഒരു ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടംചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
ഇവരില്‍ പലര്‍ക്കും പരസ്പരം അറിയില്ലായിരുന്നു. ഒപ്പം പോയ പെണ്‍ സുഹൃത്തിനും പെണ്‍കുട്ടിയെ രക്ഷിക്കാനായില്ല. സുഹൃത്ത് മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അവര്‍ക്കും പിന്‍തിരിപ്പിക്കാനായില്ല.
പരാതിയെ തുടര്‍ന്ന് പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനാഫലം കാത്തിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഞെട്ടലുളവാക്കുന്ന സംഭവമെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചത്. മറ്റ് രാഷ്ട്രീയ നേതാക്കളും സംഭവത്തെ അപലപിച്ച് രംഗത്ത് വന്നു. ശക്തമായ അന്വേഷണം വേണമെന്നും കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























