16 വയസുകാരിയെ 30 പേര്‍ കൂട്ടബലാത്സംഗം ചെയ്തു! ക്രൂരതയെന്ന് പ്രധാനമന്ത്രി; രാജ്യം കത്തുന്നു !

ഉത്തര്‍പ്രദേശില്‍ 13കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും പെണ്‍കുട്ടിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും നാക്ക് മുറിക്കുകയും ചെയ്ത സംഭവം രാജ്യം ഞെട്ടറ്റലോടെയാണ് അറിഞ്ഞത്. ഒടുവിൽ പെണ്‍കുട്ടിയുടെ മൃതദേഹം കരിമ്ബുപാടത്തില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. സ്ത്രീകളോടും പെൺകുട്ടികളോടുമുള്ള ക്രൂരത ഒന്നോ രണ്ടോ അനുഭവങ്ങളിൽ അവസാനിക്കുന്നില്ല. എത്രയൊക്കെ സ്ത്രീ ശാക്തീകരണം പറഞ്ഞാലും സ്‌ത്രീകളും പെണ്‍കുട്ടികളും എവിടെയും ആക്രമിക്കപ്പെടാം എന്ന അവസ്ഥ. തൊഴിലിടങ്ങളിൽ, വാഹനങ്ങളിൽ, വിദ്യാലയങ്ങളില്‍ ബസ്‌സ്റ്റാന്റുകളിൽ, ട്രെയിനുകളില്‍ എന്നുതുടങ്ങി എന്തിനേറെ സ്വന്തം വീടുകളില്‍പ്പോലും പീഡിപ്പിക്കപ്പെടുന്നു.
ഇപ്പോഴിതാ ലോക മനസാക്ഷിയെ ഞെട്ടിച്ച് ഇസ്രയേലില്‍ 16 വയസുള്ള പെണ്‍കുട്ടിയെ 30 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്രായേലി തുറമുഖ നഗരമായ എയ്ലാത്തിലെ ഒരു ഹോട്ടലിൽ ഒരാഴ്ച മുൻപാണ് സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ക്രൂരപീഡനത്തിന് ഇരയായതിന്റെ ഞെട്ടലിലാണ് രാജ്യം. ഇസ്രായേലി പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ കൂടുതല്‍ അറസ്റ്റുകള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സംഭവം തന്നെ ഞെട്ടിച്ചതായും ഒരു പെണ്‍കുട്ടിയോട് മാത്രമല്ല, മനുഷ്യരാശിയോട് തന്നുള്ള ഏറ്റവും വലിയ ക്രൂരതയാണ് ഇതെന്നും കുറ്റവാളികള്‍ എല്ലാ തരത്തിലുള്ള കടുത്ത ശിക്ഷയ്ക്കും അര്‍ഹരാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രതികരിച്ചു.
കുറ്റവാളികളെ ഉടന്‍ നീതിയുടെ വെളിച്ചത്തില്‍ കൊണ്ടുവരുമെന്നും നെതന്യാഹു വ്യക്തമാക്കി. കഴിഞ്ഞാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടി എയ്‌ലെറ്റില്‍ എത്തിയത്. ആൺ-പെൺ സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടാനാണ് പെൺകുട്ടി ഹോട്ടലിലെത്തിയത്. ഇതിനിടെ ചിലര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവിടുത്തെ റിസോര്‍ട്ടിലെ ഒരു മുറിയിലേക്ക് കടത്തിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഇതിനിടെ പീഡന ദൃശ്യങ്ങള്‍ ഇവര്‍ ഫോണുകളില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- സുഹൃത്തുക്കൾക്കൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ച പെൺകുട്ടി ഹോട്ടലിലെ ഒരു ശുചിമുറിയിലേക്ക് പോയി. അവിടെ വെച്ച് ഒരു കൂട്ടം ആളുകൾ ചേർന്ന് പെൺകുട്ടിയെ കൂട്ടംചേർന്ന് പീഡിപ്പിക്കുകയായിരുന്നു. ഇവരിൽ പലർക്കും പരസ്പരം അറിയില്ലായിരുന്നു. ഒപ്പം പോയ പെൺ സുഹൃത്തിനും പെൺകുട്ടിയെ രക്ഷിക്കാനായില്ല. സുഹൃത്ത് മറ്റുള്ളവരെ വിവരം അറിയിച്ചെങ്കിലും അവർക്കും പിൻതിരിപ്പിക്കാനായില്ല.
കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് പേര്‍ 20നും 30നും മദ്ധ്യേ പ്രായമുള്ളവരാണ്. ഇവരില്‍ ഒരാളുടെ ഫോണില്‍ നിന്നും പീഡന ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റിലായവരിൽഒരാൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പൊലീസുകാരിയെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്.
സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ജറുസലേം ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ യുവജന സംഘടനകള്‍ അടക്കമുള്ളവര്‍ ശക്തമായ സമരങ്ങളിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ വെള്ളിഴാഴ്ചയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അറസ്റ്റ് നടന്നതിന് ശേഷമാണ് സംഭവത്തെ പറ്റി പുറംലോകം അറിയുന്നത്.
https://www.facebook.com/Malayalivartha



























