Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്. അതി തീവ്ര തിരമാലകള്‍ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യത; തീരത്ത് കിടന്ന് ഉറങ്ങരുതെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദവും ഒഴിവാക്കണമെന്നും അധികൃതര്‍, കേരളാ തീരത്ത് അതീവ ജാഗ്രത തുടരണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്


സൗദിയിൽ 166 പ്രവാസികൾ അറസ്റ്റിൽ


കോട്ടയത്ത് ഇടതുമുന്നണിസ്ഥാനാർത്ഥി തോമസ്ചാഴികാടനെതിരെ, ബി ജെ പി സ്ഥാനാർഥിയായി മത്സരിച്ച തുഷാർ വെള്ളാപള്ളിക്ക് പിണറായിയുടെ സ്നേഹ സന്മാനം...കോടതി ഉത്തരവിട്ട മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ് അട്ടിമറിക്കാനാണ് സി.പി.എം. ഒരുങ്ങുന്നത്...


നാല്പതോളം രോഗികൾക്ക് ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ, വൈദ്യുതി വകുപ്പ് ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി...രണ്ടുമണിക്കൂറിനുശേഷം ഉദ്യോഗസ്ഥരെത്തി വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു...


ഞാനാ സാറേ.. കുഞ്ഞിനെ... കയ്യിലിപ്പോഴും ചോരമണക്കുന്നു.. യഥാർത്ഥ വില്ലന്റെ മുഖം പുറത്ത്! ഫോണിൽ ഒളിപ്പിച്ചത് വമ്പൻ രഹസ്യങ്ങൾ.. 23കാരി പഠനത്തിൽ മിടുമിടുക്കി; യുവതിയെ കുറിച്ച് പുറത്ത് വരുന്നത്

അമേരിക്ക പിടിക്കാൻ 'മോദി പവർ '! ഉറ്റ ചങ്കിനെ പ്രചാരണത്തിൽ ഇറക്കി ട്രംപ് ! ലക്ഷ്യം അമേരിക്കന്‍-ഇന്ത്യക്കാരുടെ വോട്ട്

23 AUGUST 2020 03:14 PM IST
മലയാളി വാര്‍ത്ത

More Stories...

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...

ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കൻ രാജ്യമായ കൊളംബിയ...ഗസ്സയിലെ അതിക്രമത്തിന് മുന്നിൽ ലോകരാജ്യങ്ങൾ നിഷ്ക്രിയരായി നിൽക്കരുത്...

വാക്സീൻ ഉപയോഗിച്ചത് മൂലം ആരെങ്കിലും മരിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകണം; കൊവീഷീൽഡ് വാക്സീന്‍റെ പാർശ്വഫലങ്ങൾ വിദഗ്ധ സംഘത്തെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് ഹർജി...

എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...

അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ഡൊണാള്‍ഡ് ട്രംപിനെ സംബന്ധിച്ച് ഇത്തവണ കടമ്പകൾ ഏറെയാണ്. അദ്ദേഹം ഒരു 'സോഷ്യോപാത്ത്' ആണെന്നും, ട്രംപിന്‍റെ 'അഹങ്കാരം നിറഞ്ഞതും, മനഃപൂർവവുമായ അജ്ഞത' രാജ്യത്തിന് തന്നെ ഭീഷണിയാവുകയാണെന്നുമുള്ള വിമർശനങ്ങൾ പല ഭാഗത്തുനിന്നും ഉയന്നു കേൾക്കുന്നു.

2015 -ൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലുള്ള കുപ്രസിദ്ധമായ പ്രസംഗത്തിൽ 'നഗ്നമായ വംശീയത' അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 2015 -ൽ, ട്രംപ് മെക്സിക്കൻ കുടിയേറ്റക്കാരെ 'റേപ്പിസ്റ്റുകൾ' എന്ന് പരാമർശിച്ചിരുന്നു. ഇതിൽ വംശീയതയുടെ ധ്വനി പ്രകടമായിരുന്നു. എന്നിട്ടും അദ്ദേഹം ജയിച്ചു.

എന്നാലിപ്പോൾ ട്രംപിനെ സംബന്ധിച്ച് എതിരാളികൾ ശക്തരാണ്. തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാൻ പോകുന്നത് ഇന്ത്യന്‍ വംശജ കമല ഹാരിസ് ആണ്. അതുകൊണ്ടുതന്നെ ഇന്ത്യക്കാരെ സ്വാധീനിക്കാനുള്ള തുറുപ്പ് ചീട്ട് ഇറക്കിയിരിക്കുകയാണ് ട്രംപ്.
യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡോണള്‍ഡ് ട്രംപിന്‍റെ പ്രചാരണ വിഡിയോയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എത്തുന്നതോടെയാണ് കളി മാറുന്നത്. കഴിഞ്ഞ വര്‍ഷം ഹൂസ്റ്റണില്‍ നടന്ന ഹൗഡി മോദി പരിപാടിയിലെയും ഈ വര്‍ഷം ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ നടന്ന നമസ്തേ ട്രംപ് പരിപാടിയിലെയും ദൃശ്യങ്ങളാണ് പ്രചാരണത്തിനായി ഉള്‍പ്പെടുത്തിയത്. 20 ലക്ഷം വരുന്ന അമേരിക്കന്‍-ഇന്ത്യക്കാരെ സ്വാധീനിക്കുക ലക്ഷ്യമിട്ടാണ് മോദിയെ പ്രചാരണത്തില്‍ ഉള്‍പ്പെടുത്തിയത്.

ഹൂസ്റ്റണിലെ ഇന്ത്യന്‍-അമേരിക്കക്കാര്‍ക്ക് മുമ്ബില്‍ ട്രംപിനെ പ്രകീര്‍ത്തിച്ച്‌ മോദി സംസാരിക്കുന്ന രംഗങ്ങളാണ് തെരഞ്ഞെടുപ്പ് വിഡിയോയില്‍ ആദ്യം. പിന്നാലെ ഇന്ത്യക്കാരെ പ്രകീര്‍ത്തിച്ച്‌ ട്രംപ് അഹമ്മദാബാദില്‍ നടത്തിയ പ്രസംഗവുമുണ്ട്. ട്രംപിന്‍റെ രണ്ടുദിന ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് അഹമ്മദാബാദില്‍ മോദിയോടൊപ്പം വന്‍ ജനാവലിയെ അഭിസംബോധന ചെയ്തത്. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, മരുമകന്‍ ജെര്‍ഡ് കുഷ്നര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

'അമേരിക്കക്ക് ഇന്ത്യയുമായി മികച്ച ബന്ധമാണുള്ളത്. അമേരിക്കന്‍-ഇന്ത്യക്കാരില്‍ നിന്നും പ്രചാരണത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്' വിഡിയോ പുറത്തുവിട്ടുകൊണ്ട് ട്രംപ് വിക്ടറി ഫിനാന്‍സ് കമ്മിറ്റി അധ്യക്ഷ കിംബര്‍ലി ഗില്‍ഫോയില്‍ പറഞ്ഞു.

ട്രംപുമായി ഏറെ ഏറ്റുമുട്ടിയിട്ടുള്ള കമലയുടെ വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിത്വം ട്രംപിനെ ഏറെ അസ്വസ്ഥനാക്കിയിട്ടുണ്ട്. കൊറോണയുടെ തേരോട്ടം തുടരുന്ന സമയത്താണ് തെരഞ്ഞെടുപ്പ് എന്നത് ശ്രദ്ധേയമാണ്. സമീപകാല ചരിത്രത്തിലൊന്നും ഇല്ലാത്തവിധം അമേരിക്ക കടുത്ത പ്രതിസന്ധികുളില്‍ കൂടി കടന്നുപോവുകയാണ്.

തടയാനാകാത്ത മഹാവ്യാധിക്കൊപ്പം, വലിയൊരു സാമ്ബത്തിക തകര്‍ച്ചയും രാജ്യം അഭിമുഖീകരിക്കുകയാണ്. അതിനൊപ്പമാണ് തലപൊക്കിയ വംശീയ വെറിയും. അടുത്തെങ്ങും ഒരു അമേരിക്കന്‍ പ്രസിഡണ്ടിനും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത സാഹചര്യമാണ് ട്രംപ് അഭിമുഖീകരിക്കുന്നത്. എന്നാല്‍, ഇത്തരം പ്രതിസന്ധികള്‍ കൈകാര്യം ചെയ്യുന്നതില്‍ ടംപ് പ്രാപ്തനല്ലെന്നാണ് അമേരിക്കന്‍ ജനത കരുതുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി....  (20 minutes ago)

കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളാ തീരത്ത് ഇന്ന് റെഡ് അലര്‍ട്ട്.  (31 minutes ago)

പാണ്ടിക്കാട് യുവാവിനെ തോട്ടിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍  (4 hours ago)

പിടിച്ചെടുത്ത ഇസ്രയേല്‍ കപ്പലിലെ എല്ലാ ജീവനക്കാരെയും വിട്ടയച്ചതായി ഇറാന്‍  (4 hours ago)

പെരുമ്പെട്ടിയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (5 hours ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഗതാഗത വകുപ്പ്  (5 hours ago)

തന്നെ വഞ്ചിച്ച സൈനികന് എട്ടിന്റെ പണിയാണ് കാമുകിയായിരുന്ന യുവതി നല്‍കിയത്  (5 hours ago)

അമിത് ഷായുടെ വ്യാജ വീഡിയോ കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍  (5 hours ago)

അതീവ ജാഗ്രത! അടുത്ത 3 മണിക്കൂറിൽ കൊടും മഴയെന്ന്... തീരത്ത് റെഡ് അലർട്ട്! ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (5 hours ago)

കേരളത്തിന് ആപായമണി.. കടലിൽ ഭയാനക ചുഴലി? കടലാക്രമണ സാധ്യത! കടുത്ത മുന്നറിയിപ്പുമായി INCOIS  (5 hours ago)

മേയറെ തള്ളി ബസ് കണ്ടക്ടർ.. നിർണായക മൊഴി പുറത്ത്! പന്ത് യദുവിന്റെ കോർട്ടിൽ.. വടി വെട്ടി ​ഗണേഷും...  (5 hours ago)

രോഹിത് വെമുലയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാക്കി തെലങ്കാന പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു  (6 hours ago)

സംസ്ഥാനത്ത് കെ.എസ്.ഇ.ബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി  (6 hours ago)

പനമ്പിള്ളിനഗറിലെ നവജാത ശിശുവിന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്  (7 hours ago)

മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കടന്ന് ഇസ്രായേൽ പ്രകോപനം: രണ്ടാം ഘട്ട ചർച്ചയ്ക്കായി ഹമാസ് സംഘം ഉടൻ കയ്റോയിലെത്തും...  (11 hours ago)

Malayali Vartha Recommends