Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

വെടിവച്ചു കൊന്നിട്ടും പട്ടിക്കൂട്ടിൽ അടച്ചിട്ടിട്ടും കോവിഡ് പോയില്ല! ഇനി ധാരാവിയേ ശരണം

23 AUGUST 2020 04:48 PM IST
മലയാളി വാര്‍ത്ത

ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ മറികടന്ന രീതി ലോകം ഇന്നും അത്ഭുതത്തോടെയാണ് നോക്കികാണുന്നത്. അത്തരം ജനസാന്ദ്രതയേറിയ ചേരി മേഖലകളുളള രാജ്യങ്ങളുടെയെല്ലാം ആത്‍മവിശ്വാസം ഉയർത്തുന്നതാണ് ധാരാവിയുടെ കോവിഡ് പോരാട്ടം. 100 ചതുരശ്ര അടിയിൽ 10 പേർ വരെ താമസിക്കുന്ന ധാരാവിയിൽ സാമൂഹിക അകലം പാലിക്കുക പോലും സാധ്യമല്ലാതിരിക്കെയാണ് കോവിഡിനെ പ്രതിരോധിച്ചത്. ധാരാവി മോഡൽ ലോകത്തിനു മുഴുവൻ മാതൃകയാണ്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗെബ്രിയേസസ് ഉൾപ്പെടെ ധാരാവിയുടെ കോവിഡ് പേരാട്ടത്തെ പ്രശംസിച്ചിരുന്നു.

ഇപ്പോഴിതാ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും രോഗബാധിതരുടെ എണ്ണം കുറയാത്തതിനാൽ ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവി കോവിഡിനെ മറികടന്നതു കണ്ടുപഠിക്കാനൊരുങ്ങുകയാണ് ഫിലിപ്പൈൻസ്. ജനസാന്ദ്രത ഏറെയുള്ള തങ്ങളുടെ ചേരിമേഖലകളിൽ രോഗനിയന്ത്രണത്തിനു ധാരാവി മോഡൽ സംബന്ധിച്ച വിവരങ്ങൾ തേടി ഫിലിപ്പീൻസ് സർക്കാർ സമീപിച്ചതായും വിശദാംശങ്ങൾ കൈമാറിയതായും മുംബൈ കോർപറേഷൻ കമ്മിഷണർ ഐ.എസ്. ചഹാൽ വ്യക്തമാക്കി.

ഫിലിപ്പീൻസിലെ സാംബോംഗയിൽ കഴിഞ്ഞ മാസം കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ച് പുറത്തിറങ്ങിയയാളെ പൊലീസ് ഉദ്യോഗസ്ഥൻ തൊഴിക്കുകയും അയാളുടെ മേൽ മുട്ടുകുത്തി നിൽക്കുകയും ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോവിഡിന്റെ വ്യാപനം തടയാൻ കർശനവും ക്രൂരവുമായ നടപടികളാണ് ഫിലിപ്പീൻസ് സ്വീകരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തും മാസ്ക് ധരിക്കേണ്ടത് നിര്‍ബന്ധമാണ്. ഇരുചക്രവാഹനങ്ങളിൽ ഒരാൾക്കു മാത്രമേ സഞ്ചരിക്കാൻ അനുവാദമുള്ളൂ. ദമ്പതികൾക്ക് ഇതിൽ ഇളവുണ്ട്. നഗരങ്ങൾക്കും പ്രവിശ്യകൾക്കുമിടയിലുള്ള ചെക്ക്പോസ്റ്റുകളിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

നിയന്ത്രണങ്ങൾ ലംഘക്കുന്നവരെ പൊലീസ് ക്രൂരമായാണ് ഫിലിപ്പീൻസിൽ നേരിടുന്നത്. ഏപ്രിലിൽ, കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 63 കാരനെ വെടിവച്ചുകൊന്നിരുന്നു. നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ പട്ടിക്കൂട്ടിൽ അടച്ചിടുക, ചുട്ടുപൊള്ളുന്ന വെയിലിൽ കുത്തിയിരുത്തുക തുടങ്ങിയ ശിക്ഷാനടപടികളുമുണ്ട്. എന്നിട്ടും രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ കുറവില്ല. ഇതുവരെ 173,774 കേസുകളും 2,795 മരണവും ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ധാരാവി കണ്ടുപഠിക്കാൻ ഫിലിപ്പൈൻസ് തീരുമാനിച്ചിരിക്കുന്നത്. ‘വൈറസിനെ പിന്തുടരുക’ യാണ് ധാരാവി മോഡലിന്റെ അടിസ്ഥാന പ്രമാണം. ഇതു തന്നെയാണ് ധാരാവിയിലെ നേട്ടത്തിനു കാരണമെന്ന് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുംബൈ മുനിസിപ്പാലിറ്റി അസിസ്റ്റന്റ് കമ്മിഷണർ കിരൺ ദിഘവ്കർ പറയുന്നു. കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതുവരെ കാത്തിരിക്കുന്നതിനു പകരം വൈറസിനെ പിന്തുടരുക എന്നതായിരുന്നു ഏക പോംവഴി. ഏപ്രിൽ മുതൽ തന്നെ ചേരിനിവാസികളുടെ ശരീര താപനില പരിശോധിച്ചു തുടങ്ങിയിരുന്നു. ഇതിനായി ഉദ്യോഗസ്ഥർ വീടുവീടാന്തരം കയറിയിറങ്ങി. കോവിഡ് ക്ലസ്റ്ററുകൾ സജ്ജീകരിച്ചു. രോഗലക്ഷണമുള്ളവരെ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് മാറ്റി.

കർശനമായ ലോക്ഡൗണും പരിശോധനയും ധാരാവിയുടെ വിജയ തന്ത്രത്തിന്റെ ഭാഗമായിരുന്നു. ഒരാൾക്ക് സുഖമില്ലെന്നു കണ്ടാൽ അയാളെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിലേക്കു മാറ്റും. മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തരുടെ എണ്ണം മെച്ചപ്പെടുത്തുന്നതിനും ഈ തന്ത്രം സഹായിച്ചിട്ടുണ്ട്. ധാരാവിയിൽ പ്രതിദിനം 4,000 പരിശോധനകൾ നടത്തിയിരുന്നു, എന്നാൽ ഇപ്പോൾ 12,000 പേർക്കാണ് പരിശോധന. അതായത്, പരിശോധനകളുടെ എണ്ണം മൂന്നിരട്ടിയായി. അതുകൊണ്ടുതന്നെ അണുബാധയുടെ തോത് 0.8 ആയി കുറഞ്ഞു. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണിത്. മാത്രമല്ല, രോഗമുക്തരുടെ നിരക്ക് 81 ശതമാനമായി ഉയർന്നു. മരണനിരക്കും ക്രമാനുഗതമായി കുറഞ്ഞു. ജൂലൈയിൽ ഇത് 4.8 ശതമാനമായി കുറഞ്ഞിരുന്നു. നിലവിലെ കണക്കനുസരിച്ച് 5,388 പേരാണ് ചികിത്സിലുള്ളത്. ഇതുവരെ മരിച്ചത് 753 പേർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (9 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (10 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (10 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (10 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (10 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (11 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (11 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (11 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (12 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (12 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends