Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഭൂലോകത്തെ ഇളക്കി മറിക്കുന്ന മഴ ഒപ്പം ഇടിയും മിന്നലും; ഞൊടിയിടയിൽ ആകാശത്ത് ആ ഭയാനക രൂപം ; വെളിപ്പെടുത്തുലുമായി ശാസ്‌ത്ര ലോകം

24 AUGUST 2020 03:36 PM IST
മലയാളി വാര്‍ത്ത

ആർത്തലച്ച് പെയ്യുന്ന കനത്ത പേമാരിക്കിടയിൽ ഭൂലോകത്തെ നടുക്കുന്ന ശബ്‌ദത്തോടെ ഇടിയും മിന്നലും അതിനിടയിൽ ആകാശത്ത് കണ്ട ആ ഭീകര കാഴ്ച്ച . ആർക്കും മറക്കാൻ കഴിയിൽ. 4 മണിക്കൂര്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് തുടങ്ങിയ ദൃശ്യത്തിൽ പതിഞ്ഞ ആ രൂപം കണ്ടവർ വാ പൊളിച്ചു ഇത് എന്താണ് എന്നറിയാതെ കുഴങ്ങി .......അതിന് പിന്നിലെ യാഥാർഥ്യം ഇതാണ് ...ആകാശത്ത് നിന്നും ആലിപ്പഴം പെയ്യുന്ന കാര്യം നമുക്ക് എല്ലാവര്ക്കും സുപരിചിതമാണ്. എന്നാൽ ആകാശത്ത് നിന്നും മത്സ്യമഴ പെയ്യുന്ന സംഭവങ്ങള്‍ ചിലപ്പോൾ മാത്രം റിപ്പോര്‍ട്ട് ചെയ്യും4 മണിക്കൂര്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് തുടങ്ങിയ ദൃശ്യത്തിൽ പതിഞ്ഞ ആ രൂപം കണ്ടവർ അമ്പരന്നു

. ചുഴലിക്കാറ്റിലും മറ്റും പെട്ട് ആകാശത്തേക്കുയര്‍ന്ന് പിന്നീട് കരയിലേക്കെത്തുന്നതാണ് ഈ മത്സ്യങ്ങള്‍. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് അമേരിക്കയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട ജെല്ലിഫിഷിന്‍റെ കഥ ഇങ്ങനെയായിരുന്നില്ല എന്നതാണ് സത്യം . കാറ്റില്‍ പറന്നുയരുന്ന ചെറു മത്സ്യങ്ങളുടെ വലുപ്പവുമായിരുന്നില്ല ആകാശത്ത് പ്രത്യക്ഷപ്പെട്ട ഈ ജെല്ലിഫിഷിന്. ഭൂമിയില്‍ നിന്ന് നോക്കുമ്പോള്‍ പല ഹോളിവുഡ് സിനിമകളിലും കാണുന്ന അന്യഗ്രഹ പേടകങ്ങളേക്കാള്‍ വലുപ്പമുള്ള ഈ ജെല്ലി ഫിഷിന്‍റെ ദൃശ്യവും ചിത്രവും ഒരാള്‍ പകര്‍ത്തുകയും ചെയ്തിരുന്നു .

 

എന്താണ് ഈ ഭീമാകാരനായ ജെല്ലിഫിഷ് രൂപത്തിനു പിന്നിലുള്ള രഹസ്യം എന്നതിലേക്ക് പോകാം . ഗവേഷകര്‍ക്കിടയില്‍ ഈ രൂപം പണ്ടേ പ്രശസ്തമാണ്. ഇടിമിന്നലിനിടയില്‍ അനേകം ടെന്‍റക്കിളുകളുള്ള ഒരു വലിയ ജെല്ലിഫിഷിനെ ആകാശത്ത് കണ്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ അത് നിങ്ങളുടെ വിഭ്രാന്തിയോ സങ്കല്‍പ്പമോ അല്ലെന്ന് ഗവേഷകര്‍ സമാധാനിപ്പിക്കും. ശാസ്ത്രലോകത്ത് ഈ ജെല്ലിഫിഷ് രൂപത്തിന്‍റെ പേര് ജെല്ലിഫിഷ് സ്പ്രൈറ്റ് ലൈറ്റനിങ് എന്നാണ്. അത്യപൂര്‍വമായ ഈ പ്രതിഭാസം ഇപ്പോള്‍ ക്യാമറയില്‍ പകര്‍ത്തിയത് സ്റ്റീഫന്‍ ഹമ്മല്‍ എന്ന ഗവേഷകനായിരുന്നു .

ഇടിമിന്നല്‍ തന്നെയാണ് ഈ ജെല്ലിഫിഷ് പോലുള്ള രൂപം ആകാശത്ത് സൃഷ്ടിക്കാന്‍ കാരണമാകുന്നത്. സ്പ്രൈറ്റ്സ് എന്ന പേരില്‍ പൊതുവെ അറിയപ്പെടുന്ന മിന്നലുകള്‍ പല രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിക്കാറുണ്ട്. ആകാശത്തു കൂടിനില്‍ക്കുന്ന മേഘങ്ങളുടെ വിതരണത്തെ കൂടി അടിസ്ഥാനമാക്കിയാകും ഈ രൂപങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. അതിവേഗത്തില്‍ ആകാശത്ത് ഏതാണ്ട് 70-80 മൈല്‍ ദൂരത്ത് പ്രത്യക്ഷപ്പെടുന്നവയാണ് ഈ സ്പ്രൈറ്റുകള്‍. തുടര്‍ന്ന് ഇവയുടെ ശിഖരങ്ങള്‍ ഭൂമിയുടെ അന്തരീക്ഷത്തിലേക്കിറങ്ങി വരും. സെക്കന്‍റിന്‍റെ പത്തിലൊരംശം മാത്രമായിരിക്കും ഈ പ്രതിഭാസം നീണ്ടു നില്‍ക്കുന്നത് . സാധാരണ ചാര നിറത്തിലാണ് ഇവ കാണപ്പെടുന്നത്. മിന്നല്‍ ഉദ്ഭവിയ്ക്കുന്ന പ്രദേശമാണ് മേഖങ്ങള്‍ക്കിടയിലൂടെ ജെല്ലിഫിഷിന്‍റെ തലയായി കാഴ്ചക്കാര്‍ക്ക് തോന്നുന്നത് . തുടര്‍ന്ന് അനേകായിരം ശാഖകളായി, അഥവാ സ്പ്രൈറ്റുകളായി ഇവ മേഘങ്ങള്‍ക്കിടയിലൂടെ താഴേക്കു പതിക്കുകയും ചെയ്യും . ഇങ്ങനെ മേഘക്കൂട്ടങ്ങള്‍ക്കിടയിലൂടെ വൃത്താകൃതിയില്‍ ഇവ താഴേക്കെത്തുമ്പോഴാണ് ഈ സ്പ്രൈറ്റുകള്‍ക്ക് ജെല്ലിഫിഷിന്‍റെ രൂപത്തിലാകുന്നത് . ഈ ജെല്ലിഫിഷ് സ്പ്രൈറ്റ് രൂപപ്പെട്ടത് സൂര്യനുദിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു. ഇതാണ് ഈ സ്പ്രൈറ്റിന്‍റെ കളര്‍ ഓറഞ്ച് കലര്‍ന്ന ചുവപ്പു നിറമാകാന്‍ കാരണവും.
ഈ ദൃശ്യങ്ങളുടെ നാല് മണിക്കൂര്‍ നീണ്ട വിഡിയോ ലോകം കണ്ടിരുന്നു.

ടെക്സാസിസെ മൗണ്ട് ലോക്കെയില്‍ സ്ഥിതി ചെയ്യുന്ന മക് ഡൊണാള്‍ഡ് ഒബ്സര്‍വേറ്ററിയില്‍ നിന്നാണ് ഈ ദൃശ്യം സ്റ്റീഫന്‍ ഹമ്മല്‍ പകര്‍ത്തിയത്. ഈ ജെല്ലിഫിഷ് പ്രത്യക്ഷ്യപ്പെട്ടത് സെക്കന്‍റിന്‍റെ പത്തിലൊരംശം സമയത്തേക്കാണ്. അതുകൊണ്ട് തന്നെ ഇതിന്‍റെ നിശ്ചലദൃശ്യം എടുക്കുക മനുഷ്യർക്ക് സാധ്യമല്ല. ജെല്ലിഫിഷ് പ്രത്യക്ഷപ്പെടുന്നതിന് ഏതാണ്ട് 4 മണിക്കൂര്‍ മുന്‍പേ റെക്കോര്‍ഡ് ചെയ്ത് തുടങ്ങിയ ദൃശ്യത്തിലാണ് ജെല്ലിഫിഷ് രൂപം പതിഞ്ഞത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി സ്പ്രൈറ്റുകളെ കുറിച്ചുള്ള പഠനത്തിനായി മിന്നലുകള്‍ സ്റ്റീഫന്‍ ഹമ്മല്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. പല രൂപത്തിലുള്ള സ്പ്രൈറ്റുകള്‍ നിരീക്ഷിച്ചെങ്കിലും ഇതാദ്യമായാണ് ജെല്ലിഫിഷ് സ്പ്രൈറ്റ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത്.

 

അലാസ്ക സര്‍വകലാശാല പ്രഫസറായ ഡേവിസ് സെന്‍റ്മാന്‍ ആണ് സ്പ്രൈറ്റ് എന്ന പേര് ശുപാര്‍ശ ചെയ്തത്. സ്പ്രൈറ്റ് എന്ന പേര് നല്‍കിയത് അവയുടെ രൂപത്തില്‍ നിന്നാണ്. സ്പ്രൈറ്റ് എന്ന പേര് ഈ പ്രതിഭാസത്തിന്‍റെ ഭാഗമായുള്ള മിന്നലിനെയും സ്വാഭാവികതയെയുമെല്ലാം പരാമര്‍ശിക്കുന്നുണ്ട് എന്നാണ് ഡേവിസ് സെന്‍റ്മാന്‍ ഈ പേര് നിര്‍ദ്ദേശിക്കാനുള്ള കാരണമായി പറയുന്നത്. ജെല്ലിഫിഷ് രൂപത്തില്‍ മാത്രമല്ല, ക്യാരറ്റ് ഉള്‍പ്പടെയുള്ള മറ്റ് പല വസ്തുക്കളുടെയും രൂപത്തില്‍ ഈ സ്പ്രൈറ്റുകള്‍ പ്രത്യക്ഷപ്പെടാറുണ്ട്.

ശക്തമായ പേമാരിയുള്ള സമയത്താണ് ഈ സ്പ്രൈറ്റുകള്‍ രൂപപ്പെടുന്നത് . എത്രത്തോളം ശക്തിയേറിയതാണോ പേമാരി അത്രത്തോളം മിന്നലുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതോടെ സ്പ്രൈറ്റുകൾ വലുതാകാനും വ്യത്യസ്ത രൂപം കൈവരിക്കാനുമുള്ള സാധ്യതയുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ജെല്ലിഫിഷ് സ്പ്രൈറ്റ് കാണുന്നതിലും വളരെ വലുതാണെന്ന് ഗവേഷകര്‍ പറയുന്നു. പലപ്പോഴും ഇവയ്ക്ക് 30 മൈല്‍ നീളവും, 30 മൈല്‍ വീതിയും ഉണ്ടാകാറുണ്ട്. ചിലതെങ്കിലും 300 മൈല്‍ നീളത്തില്‍ കാണപ്പെട്ടിട്ടുണ്ട്. ഭൂമിയില്‍ നിന്നു മാത്രമല്ല രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ നിന്നാലും ഇത്തരം ജെല്ലിഫിഷ് സ്പ്രൈറ്റുകളെ കാണാം. ഭൂമിക്ക് മുകളില്‍ കാണപ്പെട്ട ജെല്ലിഫിഷിന്‍റെ ചിത്രങ്ങൾ ഇതിനകം രാജ്യാന്തര ബഹിരാകാശ നിലയവും പങ്കുവച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (8 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (9 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (9 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (9 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (9 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (9 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (10 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (10 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (10 hours ago)

ഗോവയില്‍ അവധിക്കാലം ആഘോഷിച്ച് സാറാ തെന്‍ഡുല്‍ക്കര്‍  (10 hours ago)

ശബരിമല സ്വര്‍ണപ്പാളി കേസ് : മുഖ്യമന്ത്രിയുടെ ഓഫിസ് ഒരു തരത്തിലുള്ള ഇടപെടലും നടത്തുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍  (11 hours ago)

സിസിടിവി ക്യാമറകള്‍ തകര്‍ത്തിട്ടും രക്ഷയില്ല: മട്ടന്നൂരിലെ കള്ളനെ കയ്യോടെ പൊക്കി പൊലീസ്  (11 hours ago)

ഭക്ഷണം നല്‍കാന്‍ വൈകിയതിനെ തുടര്‍ന്ന് യുവാക്കള്‍ കാട്ടിക്കൂട്ടിയത്  (11 hours ago)

മൈക്കിന് മുന്നില്‍ മാത്രം വന്നുനിന്നിട്ട് ഒരു കാര്യവുമില്ല; വര്‍ഷത്തില്‍ ഒരിക്കലെങ്കിലും മന്ത്രി സര്‍ക്കാര്‍ ആശുപത്രികളില്‍ ഒന്ന് സന്ദര്‍ശനം നടത്തണം; ആശുപത്രിക്കും ആരോഗ്യവകുപ്പിനുമെതിരെ ആരോപണവുമായി കു  (12 hours ago)

എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി ഡോക്ടറടക്കം 7 പേര്‍ പിടിയില്‍  (12 hours ago)

Malayali Vartha Recommends