എല്ലാത്തിനും നേതൃത്വം നല്കാന്‍ യു എസ്... അമേരിക്ക ഒപ്പമുണ്ട് ചൈനയില്‍ ജിങ്പിങ്ങിന്റെ ഭരണം അവസാനിപ്പിക്കാന്‍ ജനകീയ പോരാട്ടത്തിന് ആഹ്വാനം നല്‍കി കായ് ഷിയ

ചൈനയെന്ന രാജ്യത്തെ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ആശങ്കയോടെയും വെറുപ്പോടെയും നോക്കുന്നതിനു വര്‍ത്തമാനകാലത്ത് ഒരു കാരണം മാത്രമേ ഉള്ളു .ഷി ജിങ്പിങ് എന്ന ഏകാധിപതി.ചൈനീസ് ജനതയുടെ എല്ലാ അവകാശങ്ങളും ജിങ്പിങ് തച്ചുടച്ചു .അവിടുള്ളവര്‍ ജിങ്പിങ്ങിന്റെ അടിമകളായി മാറുന്ന കാഴ്ചയാണ് നാം ഇപ്പോള്‍ കാണുന്നത് .ചിന്താശേഷി നഷ്ടപെട്ട ഒരു യുവതലമുറയെയാണ് ഇപ്പോള്‍ ജിങ്പിങ് വാര്‍ത്തെടുക്കുന്നത് .വൈകാരിക ഭാവങ്ങള്‍ നഷ്ടപ്പെട്ട തികച്ചും യാന്ത്രിക ഭാവത്തോടെ പണിയെടുക്കുന്ന കുറെയധികം മെഷീനുകളാണ് അന്നും ഇന്നും ചൈനയ്ക്കുള്ളത് .ജനാധിപത്യം ഇല്ല എന്ന് മാത്രമല്ല ,സ്വാതന്ത്ര്യം എന്താണെന്നു പോലും അറിയാന്‍ കഴിയില്ല
ഇവര്‍ക്ക് .ലോകത്തുള്ള കൊള്ളരുതായ്മയും കൊള്ളിവെപ്പുമെല്ലാം മനപ്പാഠമാക്കിയ കുറെ വിശ്വസ്തരായ ഭൃത്യന്മാര്‍ ഒപ്പം ഉള്ള ജിങ് പിംഗ് എന്ന ഭരണാധികാരി അക്ഷരാര്‍ത്ഥത്തില്‍ ചൈനയെ അന്ധകാരത്തിന്റെ പടുകുഴിയില്‍ എത്തിച്ചിരിക്കുകയാണ് .ചൈനീസ് പട്ടാളത്തെ ഉപയോഗിച്ച് ഇന്ത്യന്‍ സൈനികരെ നിഷ്‌കരുണം ഉന്‍മൂലനം ചെയ്യാന്‍ കാട്ടിയ ആ ഭീരുത്വം ലോകജനതയ്ക്ക് മുന്‍പിന്‍ തുറന്നുകാട്ടുകയാണ്
പ്രഫസര്‍ കായ് ഷിയ .
ചൈനയെന്നാല്‍ അധോലോക കുറ്റവാളികളുടെ മാഫിയ സംഘമാണെന്നും ആ ഭരണകൂടത്തെ നയിക്കുന്നത് മാഫിയ തലവനായ ജിങ് പിങാണെന്നും കായ് ഷിയ സധൈര്യം തുറന്നുപറഞ്ഞത് സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടം ചൈനയില്‍ വിദൂരമല്ല എന്ന സത്യത്തെ കൂടി അനുസ്മരിപ്പിക്കാന്‍ തന്നെയാണ് .ജന്മാവകാശത്തിനു വേണ്ടിയുള്ള വര്‍ഗ്ഗസമരത്തിനു കൂടി തിരികൊളുത്തുന്ന തരത്തിലുള്ള പ്രസംഗമാണ് കായ് ഷിയ നടത്തിയത് .ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ് മാഫിയ തലവനാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയെ അദ്ദേഹം രാഷ്ട്രീയ ജീവച്ഛവം ആക്കിയെന്നും വിമര്‍ശിച്ചു കോളിളക്കം സൃഷ്ടിച്ച പാര്‍ട്ടി സെന്‍ട്രല്‍ സ്‌കൂള്‍ മുന്‍ പ്രഫസര്‍ കായ് ഷിയ നിലപാട് കടുപ്പിച്ചത് ,ജിങ് പിങിന് വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന സാഹചര്യമാണ് .
ബെയ്ജിങ്ങിനോടുള്ള കടുത്ത സമീപനം ഇരട്ടിപ്പിക്കണമെന്ന് കായ് ഷിയ യുഎസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎസില്‍ കഴിയുന്ന കായ് ഷിയയെ, വിമര്‍ശനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു.സെന്‍ട്രല്‍ പാര്‍ട്ടി സ്‌കൂളില്‍നിന്ന് 2012ല്‍ വിരമിക്കുന്നതിനുമുമ്പ് 14 വര്‍ഷം കായ് ഷിയ ഇവിടെ പഠിപ്പിച്ചിരുന്നു. ഇവരുടെ പരാമര്‍ശം രാജ്യത്തിന്റെ സല്‍പ്പേരു കളയുന്നതും രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതുമാണെന്ന് പാര്‍ട്ടി വ്യക്തമാക്കി. ഷി നേരത്തെ പാര്‍ട്ടി സ്‌കൂളിന്റെ മേധാവിയായിരുന്നു. രാജ്യത്തെ സാമ്പത്തിക, സാമൂഹിക തകര്‍ച്ചകളില്‍ നിന്ന് ശ്രദ്ധതിരിച്ച് ഷി മറ്റു രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഗല്‍വാനില്‍ സംഘര്‍ഷം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമാണ്. രാജ്യത്ത് യുഎസ് വിരുദ്ധവികാരം വളര്‍ത്താനും ശ്രമിക്കുന്നു. ജനങ്ങള്‍ക്കു സത്യം പറയാന്‍ കഴിയില്ല എന്നുമായിരുന്നു കായ് ഷിയയുടെ ആരോപണം.ചൈനയുടെ കടല്‍ക്കൊതി ആ രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുമെന്ന് വാദമാണ് അവര്‍ ഉറക്കെ പറഞ്ഞത് .
ജനുവരി ഏഴിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഒളിപ്പിച്ചുവയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ജനുവരി 27ന് ചൈനീസ് സര്‍ക്കാര്‍ പുറത്തുവിട്ടത്. ലോകത്തെ മുഴുവന്‍ പ്രശ്‌നത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഷിക്ക് ഒഴിയാനാവില്ല. പാര്‍ട്ടി മേധാവി സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കുകയാണ് പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ട ആദ്യപടിയെന്ന് ശബ്ദസന്ദേശത്തില്‍ ഷിയ പറഞ്ഞു. സമീപകാലത്തു പാര്‍ട്ടിക്കെതിരെ തുറന്നുപറച്ചില്‍ നടത്തിയ മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് കായ് ഷിയ.
ലോകത്തെ കമ്മ്യുണിസ്‌റ് തത്വചിന്തകള്‍ക്ക് പരിഹാസമാണ് ജിങ് പിങ്ങിന്റെ നയങ്ങള്‍ .വര്‍ഗ്ഗസമരത്തെയോ ,തൊഴിലാളിവര്‍ഗ്ഗബോധത്തെയോ തെല്ലും വിലകല്പിക്കാത്ത ജിങ് പിങിനെ പോലുള്ളവര്‍ ലോകത്തിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നവരാണ് എന്ന് വ്യക്തമാകുന്നതാണ് ഈ പ്രസംഗം.
2012 അവസാനത്തോടെ അധികാരത്തില്‍ വന്നശേഷം, 90 ദശലക്ഷം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ സംഘടനകളില്‍ ഒന്നായ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മേല്‍ തന്റെ നിലപാടും അധികാരവും ക്രമേണ ഷി ഉറപ്പിക്കുകയായിരുന്നു. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി. യുഎസ് പ്രതിനിധാനം ചെയ്യുന്ന ആധുനിക മനുഷ്യരാശിയുടെ സ്വതന്ത്രവും ജനാധിപത്യപരവുമായ വ്യവസ്ഥയെയും സമാധാനത്തിന്റെയും നീതിയുടെയും മൂല്യങ്ങളെയം ക്രമത്തെയും മാറ്റിസ്ഥാപിക്കുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്നും കായ് പറയുന്നു.അതിനാല്‍ തന്നെ ജനാധിപത്യ ബോധമുള്ള ഓരോ രാജ്യങ്ങളും ഈ മാഫിയ സംഘത്തെ ചൈനയില്‍ നിന്നും തുടച്ചു നീക്കാന്‍ പ്രയത്നിക്കണമെന്നാണ് ഇവര്‍ പറഞ്ഞത് .
" f
https://www.facebook.com/Malayalivartha



























