പരീക്ഷണ വാക്സിന് ഒരു മാസം മുന്നേ ഉപയോഗിക്കാന്‍ തുടങ്ങിയതായി ചൈനയുടെ വെളിപ്പെടുത്തല്‍
ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയാകുന്നതിന് മുന്നേ തങ്ങളുടെ പരീക്ഷണ വാക്സിന് ഒരു വിഭാഗം ജനങ്ങള്‍ക്ക് ചൈന നല്‍കിയതായി റിപ്പോര്‍ട്ട്. ചൈനയില്‍ ജൂലായ് മുതല്‍ തന്നെ കൊവിഡ് വാക്സിന് ഉപയോഗിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൈനികര്‍ക്കുമാണ് പരീക്ഷണാടിസ്ഥാനില്‍ വാക്സിന് നല്‍കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഒരു ചൈനീസ് ചാനലിലെ പരിപാടിയ്ക്കിടെ ചൈനയുടെ വാക്സിന് ഡവലപ്പ്മെന്റ് പ്രോഗമിന്റെ തലവന്‍ ഷെംഗ് ഷോംഗ്വെയാണ് വാക്സിനെ പറ്റിയുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ജൂലായ് 22നായിരുന്നു വാക്സിന് അനുമതി നല്‍കിയത്. ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍, സൈനികര്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് വാക്സിന് നല്‍കുന്നതെന്നും ഷോംഗ്വെ പറഞ്ഞു. സിനോഫാമിന്റെ വാക്സിനാണ് നല്‍കുന്നത്. ഫുഡ് മാര്‍ക്കറ്റ്, ഗതാഗത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വാക്സിന് ലഭ്യമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ഷോംഗ്വെ പറയുന്നു. എന്നാല്‍ സിനോഫാം വാക്സിന് പൊതുജനങ്ങള്‍ക്കുള്ള ഉപയോഗത്തിനുള്ള ഔദ്യോഗിക രജിസ്ട്രേഷന് ചൈന ഇതുവരെ നല്‍കിയിട്ടില്ല. റഷ്യയുടെ സ്പുട്നിക് പുറത്തിറങ്ങുന്നതിന് മൂന്ന് ആഴ്ച മുമ്ബാണ് ചൈന തങ്ങളുടെ വാക്സിന് നല്കിത്തുടങ്ങിയത്. അടിയന്തിര ഉപയോഗത്തിനുള്ള പ്രോട്ടോക്കോള്‍ പ്രകാരമാണ് ഇപ്പോള്‍ ഇവര്‍ക്ക് വാക്സിന് നല്‍കുന്നത്. ഇപ്പോള്‍ ആകെ എത്ര പേര്‍ക്കാണ് പരീക്ഷണ വാക്സിന് നല്‍കിയത് എന്നത് സംബന്ധിച്ച് ചൈനീസ് അധികൃതര്‍ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha