എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം: പാകിസ്താന്റെ ആവശ്യം ജര്‍മ്മനിയുടെ സുരക്ഷാ കൗണ്‍സില്‍ തള്ളി
ചൈനാ-പാകിസ്താന് പദ്ധതിയുടെ ഭാഗമായി ചൈനയില്‍ നിര്‍മ്മിച്ചെടുത്ത യുവാന്‍ ക്ലാസ്സ് അന്തര്‍ വാഹിനിക്ക് എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം ഇല്ല. മുങ്ങിക്കപ്പലുകളെ ആഴ്ചകളോളം കടലിന് അടിയില്‍തന്നെ മുങ്ങി കിടക്കാന്‍ സഹായിക്കുന്ന ഈ സംവിധാനത്തിന് സഹായിക്കണമെന്ന പാകിസ്താന്റെ ആവശ്യം ജര്‍മ്മനിയുടെ സുരക്ഷാ കൗണ്‍സില്‍ തള്ളി. ആഗസ്റ്റ് ആദ്യ ആഴ്ചതന്നെ ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചതായി ജര്‍മന്‍ അധികൃതര്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
2017-ല്‍ കാബൂളിലെ ജര്‍മന്‍ എംബസിയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിയുന്നതില്‍ പാക്കിസ്ഥാന് താല്‍പ്പര്യം കാട്ടിയില്ലെന്നതിനോടുള്ള പ്രതികാര നടപടിയാണ് ഇത്. ജര്‍മ്മന്‍ ചാന്‍സിലര്‍ ആംഗല മെര്‍ക്കല്‍ അദ്ധ്യക്ഷയായ സമിതിയാണ് സുരക്ഷാ കൗണ്‍സില്‍. ഭീകരാക്രമണവുമായി ബന്ധപ്പെട്ട പ്രശ്നത്തെ തുടര്‍ന്നാണ് ജര്‍മ്മനി പാകിസ്താനോട് നിസ്സഹകരിച്ചത്. ജര്‍മ്മന്‍ എംബസിക്ക് സമീപം ബോംബ് സ്ഥാപിച്ചിരുന്ന ട്രക്ക് പൊട്ടിത്തെറിച്ച് 150 പേരാണ് അന്ന് കൊല്ലപ്പെട്ടത്.
ചൈനാ-പാകിസ്താന് പദ്ധതിയുടെ ഭാഗമായി ചൈനയില്‍ നിര്‍മ്മിച്ചെടുത്ത യുവാന്‍ ക്ലാസ്സ് അന്തര്‍ വാഹിനിക്കാണ് ജര്‍മ്മനി സഹായം നിഷേധിച്ചത്. അതേസമയം ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വിഭാഗം സമാന രിതിയില്‍ അന്തര്വാഹിനിക്കുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പാകിസ്താന് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ യുടെ സഹായത്തോടെയാണ് ആക്രമണം നടന്നതെന്നാണ് അഫ്ഗാന് സുരക്ഷാ വിഭാഗം അന്ന് ആരോപിച്ചത്. പാകിസ്താന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പാണ് ഹഖാനി നെറ്റ്വര്‍ക്ക്. ഇക്കാര്യം ജര്‍മ്മന്‍ അധികൃതര്‍ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ഇസ്ലാമാബാദ് അത് പിന്തുടരാന് കൂട്ടാക്കിയില്ല. ഇതാണ് ഇപ്പോള്‍ തിരിച്ചടിയായത്.
https://www.facebook.com/Malayalivartha