Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ചൈന എന്തിനുള്ള പുറപ്പാടാണ്... ലോകത്തെ ഏറ്റവും വലിയ മാഫിയ സംഘ തലവനെന്നു വിശേഷണമുള്ള ജിങ് പിങ്ങിന്റെ പ്രാകൃത നയങ്ങളും വൈകൃതങ്ങളും എല്ലാം പൊളിച്ചടുക്കാന്‍ ലക്ഷ്യം വച്ച് ഇന്ത്യ

28 AUGUST 2020 12:31 PM IST
മലയാളി വാര്‍ത്ത

ലോകത്തെ ഏറ്റവും വലിയ മാഫിയ സംഘ തലവനെന്നു വിശേഷണമുള്ള ജിങ് പിങ്ങിന്റെ പ്രാകൃത നയങ്ങളും വൈകൃതങ്ങളും എല്ലാം പൊളിച്ചടുക്കാന്‍ തന്നെ ലക്ഷ്യം വച്ചിരിക്കുകയാണ് ഇന്ത്യ .നാളിതുവരെയും ഒളിഞ്ഞും തെളിഞ്ഞും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ച ചൈന ഒടുവില്‍ ഇന്ത്യയുടെ പ്രത്യക്ഷ ശത്രുവായി മാറിയിരിക്കുകയാണ് .ഇനിയും നിഴല്‍ യുദ്ധം നടത്തേണ്ടതായി ആവശ്യമില്ല .അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ കാര്യം മാത്രമല്ല ചൈനയുടെ ആഭ്യന്തരവവും അന്താരഷ്ട്രപരവുമായ വിഷയങ്ങളില്‍ ഇടപെടാന്‍ കൂടി ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ കാര്യത്തിന്റെ ഗൗരവം പതിന്മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്

.1960 തുകളിലെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ചു അതിര്‍ത്തിയില്‍ ചൈന നടത്തിയ പ്രകോപനത്തിന് ഇന്ത്യ നല്‍കിയ മറുപടി അമേരിക്കയ്ക്ക് പോലും വലിയ വിസ്മയമാണ് ഉണ്ടാക്കിയത് .അമേരിക്കയില്‍ ആര് ഭരണത്തില്‍ വന്നാലും ചൈനയുടെ കാര്യത്തില്‍ ഒരു തീരുമാനം അവര്‍ ഉണ്ടാക്കുക തന്നെ ചെയ്യും .അനധികൃതമായി നടത്തുന്ന യുദ്ധകപ്പല്‍ നിര്‍മാണവും ചരക്കുഗതാഗത സംവിധാനങ്ങളും എല്ലാം പൊളിച്ചടുക്കാനാണ് അമേരിക്കയുടെ ലക്ഷ്യമെങ്കില്‍ ആ നിര്‍ണായക നീക്കത്തോട് അണിചേരാന്‍ ഇന്ത്യയും ശ്രമിക്കുന്നു എന്ന് തന്നെ വ്യക്തമാവുകയാണ് .ഇന്ത്യയുടെ അഭിമാനത്തെ വൃണപ്പെടുത്താന്‍ പാകിസ്താനുമായി കൂട്ട് ചേര്‍ന്ന് നടത്തിയ തരംതാഴ്ന്ന കളികള്‍ക്ക് അതെ നാണയത്തില്‍ തന്നെ മറുപടി കൊടുക്കാന്‍ കൂടി ഇന്ത്യ ലക്ഷ്യം വയ്ക്കുന്നുണ്ട് .


ഗള്‍വാന്‍ പിടിച്ചെടുത്ത് ആധിപത്യം നേടാമെന്ന വ്യാമോഹം പൊളിഞ്ഞതോടെ ഒരു ഘട്ടത്തില്‍ പിന്മാറ്റത്തിന് തയ്യാറായ നെറികെട്ട ചൈനീസ് പട്ടാളം ഇന്ത്യയുടെ മറ്റുഭാഗങ്ങളില്‍ നുഴഞ്ഞുകയറാനുള്ള പദ്ധിതിക്കായി നേപ്പാളിനെയും ,മ്യാന്മറിനെയും കൂടി കരുവാക്കുന്ന സാഹചര്യമാണ് കാണാന്‍ കഴിഞ്ഞത് .പാക്കിസ്ഥാന്‍ അവകാശവാദം ഉന്നയിക്കുന്ന കശ്മീരിലെ അധീനപ്രദേശത്തു വ്യോമത്താവളം സജ്ജീകരിക്കാനുള്ള ഇമ്രന്റെ ശ്രമം നേരത്തെ തന്നെ പാളിയിരുന്നു .ഏറ്റവും ഒടുവിലിതാ അതിര്‍ത്തിയില്‍ ചൈന സൈനിക സന്നാഹം കൂട്ടുന്ന സാഹചര്യത്തില്‍ ഇന്ത്യയും തുല്യരീതിയില്‍ ഒരുങ്ങുന്നു എന്നത് വ്യക്തമായിരിക്കുകയാണ് . തോളില്‍ വച്ചു വിക്ഷേപിക്കാവുന്ന മിസൈലുകള്‍ അടക്കം സന്നാഹങ്ങളുമായി കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തികളില്‍ ഇന്ത്യ സൈനികരെ വിന്യസിച്ചു കഴിഞ്ഞു .

സാധാരണ സെപ്റ്റംബര്‍ പകുതിയോടെ തണുപ്പു മൂലം ഇരുപക്ഷവും ഈ ഭാഗത്തു നിന്നു പിന്മാറാറുണ്ട്. എന്നാല്‍ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും.ജൂണില്‍ ഗാല്‍വനിലെ സംഘര്‍ഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് .20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കാനിടയായ ആക്രമണം നടന്ന ഗാല്‍വനില്‍ നിന്ന് പിന്മാറിയെങ്കിലും പാംഗ്ഗോങ് മലനിരകളിലും ഡെപ്‌സാങിലും ചൈനീസ് സൈന്യം തുടരുകയാണ്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ 8 കിലോമീറ്ററോളം ചൈന കടന്നു കയറിയെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കപ്പെട്ടിട്ടില്ല എന്നു പ്രധാനമന്ത്രി നരേന്ദ്രമോദി സര്‍വകക്ഷി യോഗത്തില്‍ വ്യക്തമാക്കി.

നിയന്ത്രണ രേഖയോടു ചേര്‍ന്ന ടിബറ്റ് മേഖലയിലെ ഗ്യാന്റ്‌സെയില്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മിസൈലുകളടക്കം സ്ഥാപിച്ചു വന്‍ സൈനിക സന്നാഹം നടത്തുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളിലുണ്ട്. ജനുവരിക്കു ശേഷമാണ് ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വലിയ സംഘം സൈനികര്‍ക്കു താമസിക്കാനുള്ള സജ്ജീകരണങ്ങള്‍, 600 വാഹനങ്ങള്‍ക്കെങ്കിലുമുള്ള ടെന്റുകള്‍, ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള ടെന്റുകള്‍, റോഡ് നിര്‍മാണം എന്നിവയും തകൃതിയാണ്. ഇവിടെ നിന്ന് അരുണാചലിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ നീങ്ങാന്‍ കഴിയും. തവാങ്ങിനു മേല്‍ ചൈന അവകാശവാദമുന്നയിക്കുകയും ചെയ്യുന്നുണ്ട്. വ്യോമാക്രമണം തടുക്കുന്നതിനുള്ള മിസൈലുകളാണു ഗ്യാന്റ്‌സെയില്‍ ചൈന എത്തിച്ചിരിക്കുന്നത്.

ഇത് വലിയ തോതിലുള്ള യുദ്ധ സാഹചര്യത്തിന്റെ ലക്ഷണം തന്നെയാണെന്ന് സൂചിപ്പിക്കുന്നുണ്ട് .2 മുതല്‍ 5 കിലോമീറ്റര്‍ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്.വ്യോമസേന മുന്‍നിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വര്‍, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗര്‍ താവളങ്ങളില്‍ സജ്ജമാക്കി. സൈനികരെ എത്തിക്കാന്‍ അപ്പാച്ചി, ചിനൂക്ക് ഹെലികോപ്റ്ററുകളും സജ്ജം.ചൈനയുടെ ഭാഗത്തു നിന്ന് ഒരു ചെറുവിരലനക്കം ഉണ്ടായാല്‍ പോലും ഇനി സമാധാനത്തിന്റെ മാര്‍ഗ്ഗം തുടരേണ്ട കാര്യമില്ല എന്ന് തന്നെ വ്യക്തമാക്കുകയാണ് ഇന്ത്യന്‍ സൈന്യം .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബർ 2 നാണ് പ്രതി പിടിയിലായത്  (6 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (32 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (48 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (55 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (11 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (12 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (12 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (12 hours ago)

Malayali Vartha Recommends