Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍


ജസ്റ്റിസ് സൗമെന്‍ സെന്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആകും.... ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ

ഒന്നു പൊട്ടിയാല്‍ ലോകം തന്നെ ഞെട്ടി വിറയ്ക്കും; പിന്നെ ഭൂമി വെറുമൊരു ചാരക്കൂന മാത്രമാകുന്ന 'സാര്‍ ബോംബ'... ഇത് വെറും ബോംബല്ല! നിരവധി സവിശേഷതകൾ ഉള്ള ഒന്നാണ് ഈ ബോംബ്.. ആവനാഴിയിൽ നിറച്ചു വച്ചിരിക്കുന്ന ബോമ്പിൻറെ ദൃശ്യം റഷ്യ ഒരിക്കൽ കൂടെ പുറത്തെടുത്തു

28 AUGUST 2020 05:16 PM IST
മലയാളി വാര്‍ത്ത

ഹിരോഷിമയും നാഗസാക്കിയുമെല്ലാം ബോംബുകളുടെ മൂർത്തിമ ഭാവത്തിന്റെ ഭയപ്പെടുത്തുന്ന ഓർമ്മപ്പെടുത്തലുകളുമായി ലോകത്തിന് മുന്നിൽ നിൽക്കുകയാണ്. എന്നാൽ ഇപ്പോൾ വീണ്ടും റഷ്യ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.. ഒന്നു പൊട്ടിയാല്‍ ലോകം തന്നെ ഞെട്ടി വിറയ്ക്കും... പിന്നെ ഭൂമി വെറുമൊരു ചാരക്കൂന മാത്രമാകുന്ന 'സാര്‍ ബോംബ'... ഇത് വെറും ബോംബല്ല.... നിരവധി സവിശേഷതകൾ ഉള്ള ഒന്നാണ് ഈ ബോംബ്.. ആവനാഴിയിൽ നിറച്ചു വച്ചിരിക്കുന്ന ബോമ്പിൻറെ ദൃശ്യം റഷ്യ ഒരിക്കൽ കൂടെ പുറത്തെടുത്തിരിക്കുകയാണ്. ലോകത്തിന് ആണവായുധങ്ങൾ ഒരു ദു:സ്വപ്നം മാത്രമാണ്. അതിനിടയിൽ ആണ് അതിശക്തമായ അണു ബോംബ് പരീക്ഷണത്തിന്റെ വീഡിയോ ജപ്പാൻ പുറത്ത് വിട്ട് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത് . ശീതയുദ്ധം കത്തിനിന്ന സമയത്ത് 1961 ഒക്ടോബർ 30ന് പരീക്ഷിച്ച 'സാർ ബോംബ'യുടെ ദൃശ്യങ്ങളാണ് വീണ്ടും പുറത്തുവിട്ടത്.

ജപ്പാനിലെ ഹിരോഷിമയിൽ രണ്ടാം ലോകയുദ്ധ സമയത്ത് അമേരിക്ക ഇട്ട അണുബോംബിനേക്കാൾ 333 മടങ്ങ് ശക്തിയേറിയ സാർ ബോംബ എന്ന അണുബോബിന്റെ പരീക്ഷണമാണ് അന്ന് നടത്തിയത്. അതിന്റെ വീഡിയോ ദൃശ്യങ്ങളാണ് റഷ്യ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 30 മിനിറ്റാണ് ഈ വീഡിയോയുടെ ദൈർഘ്യം.റഷ്യൻ ആണവ വ്യവസായം അതിന്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പ്രതാപത്തിന്റെ തെളിവുകൾ റഷ്യ വീണ്ടും ലോകത്തിനു മുന്നിലേക്ക് അഴിച്ച് വിട്ടിരിക്കുന്നത്. ആർട്ടിക്കിലെ ബാരന്റ് കടലിലാണ് വിമാനത്തിൽ നിന്ന് ഈ ബോംബ് പരീക്ഷിച്ചത്. 26.5 ടൺ ഭാരമുള്ള ഈ ബോംബ് പൊട്ടിയപ്പോൾ അതിന്റെ ആഘാതം നിരീക്ഷിച്ചത് 162 മൈലുകൾക്കപ്പുറത്ത് ബങ്കർ ഉണ്ടാക്കി അതിനുള്ളിൽ നിന്നായിരുന്നു.

ഭൂനിരപ്പിൽ നിന്ന് 13,000 അടി ഉയരത്തിൽ വെച്ചാണ് സ്ഫോടനം നടത്തിയത്. നിലവിലെ സകല സംഹാര ആയുധങ്ങളേയും നിഷ്ഫലമാക്കുന്ന സ്ഫോടനമാണ് തുടർന്ന് നടന്നത്. ഏതാണ് 50 മെഗാടൺ ശേഷിയുള്ള സ്ഫോടനമാണ് അന്ന് നടന്നത്.റഷ്യയുടെ കൈവശമുള്ള ഏറ്റവും ശക്തിയേറിയ അണുബോംബുകളിലൊന്നാണ് ഇത്. സാർ ബോംബ ഡൽഹി നഗരത്തിന് മുകളിലാണ് പ്രയോഗിക്കപ്പെടുന്നതെങ്കിൽ നിമിഷങ്ങൾക്കകം നഗരം വെറുമൊരു ചാരക്കൂനയായി തീരുമെന്ന തരത്തിൽ ആണ് ഈ പരീക്ഷണം നടന്നത്. മനുഷ്യരും മൃഗങ്ങളും ജന്തുജാലങ്ങളും നിന്ന നിൽപ്പിൽ ഭസ്മമായി തീരും. കെട്ടിടങ്ങളോ നിർമിതികളോ ഒന്നും തന്നെ ബാക്കിയുണ്ടാകില്ല ഇതിന്റെ റേഡിയോ വികിരണങ്ങൾ പാകിസ്താനിലുമെത്തുംമെന്നത് മറ്റൊരു സവിശേഷത

സാർ ബോബ പൊട്ടിത്തെറിക്കുന്നതോടെ ആ സ്ഥലത്ത് റിക്ടർ സ്കെയിലിൽ അഞ്ച് രേഖപ്പെടുത്തുന്ന ഭൂകമ്പമുണ്ടാകും. ഇതിന്റെ പ്രകമ്പനം എമ്പാടുമെത്തും. അത്ര ഭീകരമായ അവസ്ഥയാണ് സാർ ബോംബ ഉണ്ടാക്കുക. ബോംബ് പൊട്ടി 40 സെക്കൻഡുകൾക്കുള്ളിൽ ഭീമാകാരമായ തീഗോളവും തുടർന്ന് കൂറ്റൻ പുകമേഘം കൂണുപോലെ മുകളിലേക്ക് ഉയരുന്നതും റഷ്യ പുറത്തുവിട്ട വീഡിയോയിലുണ്ട്. 100 മൈലുകൾക്കപ്പുറത്ത് സ്ഥാപിച്ച ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. കൂണുപോലെ ഉയർന്നുപൊങ്ങിയ ആ പൂകമേഘത്തിന് 213,000 അടി ഉയരമുണ്ടായിരുന്നു.

ആറ് ദശകത്തോളമായി ഈ ബോംബിന്റെ വീഡിയോ ദൃശ്യങ്ങൾ റഷ്യ പുറത്തുവിടാതെ സൂക്ഷിച്ചിരിക്കുകയായിരുന്നു. അമേരിക്ക തെർമോ ന്യൂക്ലിയർ ബോംബ് പരീക്ഷിച്ചതിന് ബദലായി ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനും ഒരു അണുബോംബ് നിർമിച്ചു. ഇവാൻ എന്നായിരുന്നു അതിന്റെ പേര്. 1954ലാണ് അമേരിക്ക 15 മെഗാടൺ ശേഷിയുള്ള കാസ്റ്റൽ ബ്രാവോ എന്ന ബോംബ് മാർഷൽ ദ്വീപുകളിൽ പരീക്ഷിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന എല്ലാ അണുബോംബുകളേക്കാളും ഭീകരനായിരുന്നു കാസ്റ്റൽ ബ്രാവോ. അമേരിക്കയ്ക്ക് മുന്നിൽ തലഉയർത്തിപ്പിടിക്കാൻ ഏഴ് വർഷം നീണ്ട പരിശ്രമത്തെ തുടർന്നാണ് സാർ ബോംബയെന്ന് പടിഞ്ഞാറൻ ലോകം വിശേഷിപ്പിച്ച ഇവാൻ എന്ന ബോംബ് സോവിയറ്റ് യൂണിയൻ വികസിപ്പിച്ചത്.

ഇതിന്റെ പരീക്ഷണത്തിന് പിന്നാലെ 1963ൽ അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ ആണവ ബോബ് പരീക്ഷണത്തിനെതിരായ കരാറിൽ ഒപ്പുവെച്ചതോടെയാണ് ലോകം ആശ്വാസത്തിലായത്. ലോകം സാർ ബോംബയെന്ന് വിശേഷിപ്പിക്കുമ്പോൾ റഷ്യ ഇതിനെ ഇവാൻ എന്നാണ് വിളിക്കുന്നത്. ലോകത്ത് രേഖപ്പെടുത്തപ്പെട്ടതിൽ ഏറ്റവും വലിയ അണുബോബ് പരീക്ഷണമായിരുന്നു സാർ ബോംബയുടേത്. ഹൈഡ്രജൻ ഫ്യൂഷൻ ബോംബാണ് ഇത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവംബർ 2 നാണ് പ്രതി പിടിയിലായത്  (7 minutes ago)

. ചികിത്സാ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം  (33 minutes ago)

മൃതദേഹം ചാക്കിൽ കെട്ടി വിഴിഞ്ഞം കടലിൽ കെട്ടിത്താഴ്ത്തിയ കേസിൽ പ്രതികളെ വെറുതെ വിട്ടു  (49 minutes ago)

സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (56 minutes ago)

സിദ്ധാർത്ഥ് പ്രഭുവിന്റെ വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു....  (1 hour ago)

ജനുവരി 9 നാകും പുതിയ ചീഫ് ജസ്റ്റിസായി സെന്‍ ചുമതലയേല്‍ക്കുക  (1 hour ago)

ഇന്ന് പുലര്‍ച്ചെ തിരുവനന്തപുരത്തുണ്ടായ 2 റോഡപകടങ്ങളില്‍ 4 യുവാക്കള്‍ക്കു ദാരുണാന്ത്യം  (10 hours ago)

പുതുവര്‍ഷത്തില്‍ വൈബ് 4 വെല്‍നസില്‍ പങ്കാളികളായി 10 ലക്ഷത്തോളം പേര്‍; സൂംബ ടീമിനോടൊപ്പം നൃത്തം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്  (11 hours ago)

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും  (11 hours ago)

ഡിജെ പാര്‍ട്ടിക്കിടെ പൊലീസും എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം  (11 hours ago)

അടൂര്‍ പ്രകാശിന്റെ ആരോപണം വസ്തുതാവിരുദ്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (11 hours ago)

രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ റൂട്ട് പ്രഖ്യാപിച്ചു  (11 hours ago)

ഇന്ത്യയില്‍ ബുള്ളറ്റ് ട്രെയിനുകള്‍ 2027 മുതല്‍ ഓടിത്തുടങ്ങും  (12 hours ago)

കറന്‍സിയുടെ മൂല്യം കുത്തനെ ഇടിഞ്ഞതിനെത്തുടര്‍ന്ന് ഇറാനില്‍ പ്രക്ഷോഭം ആളിക്കത്തുന്നു; പ്രതിഷേധക്കാരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു  (12 hours ago)

ക്ഷേത്രത്തിലെ പ്രസാദത്തില്‍ ഒച്ചിനെ കണ്ടെത്തിയെന്ന ആരോപണം: അന്വേഷണം ആരംഭിച്ച് പൊലീസ്  (12 hours ago)

Malayali Vartha Recommends