അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളും സൈനിക ക്യാമ്ബുകളും ലക്ഷ്യം വച്ച് മിസൈലുകള്‍ വിക്ഷേപിച്ച് ചൈന
കൊവിഡ് വൈറസ് വ്യാപനത്തിന്റെ പേരില്‍ അമേരിക്കയും ചൈനയും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനില്ക്കൈ അമേരിക്കയ്ക്ക് എതിരെ ചൈനയുടെ പ്രകോപന നടപടി. ദക്ഷിണ ചൈനാ കടലിലേക്ക് പുതിയ രണ്ട് മിസൈലുകള്‍ വിക്ഷേപിച്ചിരിക്കുകയാണ് ചൈന. ഉഗ്രശേഷിയുളള ഈ മിസൈലുകള്‍ ലക്ഷ്യം വയ്ക്കുന്നത് അമേരിക്കയുടെ വിമാനവാഹിനി കപ്പലുകളും സൈനിക ക്യാമ്ബുകളുമാണ്.
ദക്ഷിണ ചൈനാ കടലിലേക്ക് ബുധനാഴ്ചയാണ് ഡി.എഫ്21ഡി, ഡി.എഫ്26ബി എന്നീ ഉഗ്രശേഷിയുളള മിസൈലുകള്‍ ചൈന വിക്ഷേപിച്ചത്. മേഖലയിലെ കിഴക്കന്‍ തീരത്തുളള യു.എസ് സൈനിക നടപടികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ്
ചൈനയുടെ നീക്കം. മിസൈലുകള്‍ വിക്ഷേപിച്ചതിലൂടെ അമേരിക്കയുടെ വിമാനവാഹിനി കപ്പലുകള്‍ക്ക് തങ്ങളുടെ പക്കല്‍
ഉത്തരമുണ്ടെന്ന് യു.എസിനും സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നല്‍കുകയാണ് ചൈന. അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തികൊണ്ട് ഇതിന് മുമ്ബും ചൈന പി.എല്‍.എ റോക്കറ്റുകള്‍ വിക്ഷേപിച്ചിരുന്നു. ഈ ചൈനീസ് മിസൈലുകള്‍ക്ക് അമേരിക്കന്‍ താവളങ്ങള്‍ പൂര്‍ണമായും തുടച്ച് നീക്കാനാകുമെന്ന് സിഡ്നി സര്‍വകലാശാലയിലെ ഗവേഷകര്‍ അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
സൈനിക അഭ്യാസത്തിന്റെ ഭാഗമായി ചൈന നാല് തരം ഇടത്തരം മിസൈലുകളാണ് വിക്ഷേപിച്ചത്. ചൈനയുടെ തെക്കന്‍ ഹൈനാന്‍ ദ്വീപിനും വിയറ്റ്നാമിനടുത്തുള്ള തര്‍ക്ക പ്രദേശത്താണ് മിസൈല്‍ പതിച്ചത്. ദക്ഷിണ ചൈനാ കടലിലെ തര്‍ക്ക പ്രദേശങ്ങളില്‍ ചൈന സൈനിക അഭ്യാസം നടത്തുന്നത് കൂടുതല്‍ പിരിമുറുക്കങ്ങള്‍ക്ക് കാരണമാകുമെന്നും മിസൈല്‍ പരീക്ഷണങ്ങള്‍ പ്രദേശത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും യു.എസ് സേന വൃത്തങ്ങള്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha