ജോ ബൈഡന്‍ രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ തമിഴ് വംശജയും

നിയുക്ത യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ കോവിഡ് പ്രതിസന്ധി പരിഹരിക്കുന്നതിന് രൂപീകരിച്ച 13 അംഗ മെഡിക്കല്‍ ബോര്‍ഡില്‍ തമിഴ് വംശജയും.
സേലത്ത് കുടുംബവേരുകളുള്ള സെലിന ഗൗണ്ടര്‍ക്കാണ് അംഗീകാരം. സാംക്രമികരോഗ ചികിത്സയില്‍ വിദഗ്ധയാണ്.
യുഎസിലേക്കു കുടിയേറിയ രാജ് ഗൗണ്ടറാണു പിതാവ്. സെലിന ഗൗണ്ടര്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്നു മോളിക്യുലര്‍ ബയോളജിയില്‍ ബിരുദവും ജോണ്‍സ് ഹോപ്കിന്‍സ് ബ്ലൂംബര്‍ഗ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തില്‍ നിന്നു ബിരുദാനന്തര ബിരുദവും നേടി.
2016 ല്‍ ഇന്‍ഫെക്ഷ്യസ് സൊസൈറ്റി ഓഫ് അമേരിക്കയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.
https://www.facebook.com/Malayalivartha






















