'അയാള്‍ പിന്നീട് ഇത് ശീലമാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് ഉച്ചത്തില്‍ ഒന്നു കരയാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. നാല് വര്‍ഷത്തോളം അയാള്‍ ഇത് തുടര്‍ന്നു...' 12 വയസ് മുതല്‍ സ്വന്തം അച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കഥ തുറന്നുപറഞ്ഞ് യുവതി, നിറകണ്ണുകളോടെ ലോകം

12 വയസ് മുതല്‍ സ്വന്തം അച്ഛനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട കഥ വെളിപ്പെടുത്തികൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ജെയിം ലീ പേയ്ജ് എന്ന ഓസ്ട്രേലിയന്‍ യുവതി. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ജെയിം താന്‍ അനുഭവിച്ച ക്രൂര കഥകള്‍ ഓരോന്നായി വെളിപ്പെടുത്തിയത്. തന്റെ 12ആം വയസിലാണ് അച്ഛന്‍ ആദ്യമായി തന്നെ റേപ്പ് ചെയ്തതെന്ന് 40 വയസുകാരിയായ ജയിം ലോകത്തോട് പറഞ്ഞത്.
തന്റെ പിതാവ് ഡേവിഡ് ഹുഡ്സണ്‍ കുടുംബാംഗങ്ങളുമായി യാതോരു അടുപ്പവുമില്ലാതിരുന്ന വ്യക്തിയാണെന്ന് ജയിം ഓര്‍ത്തെടുക്കുന്നു. അച്ഛന്‍ തന്നോട് ചെയ്യുന്നത് എന്താണെന്ന് ആദ്യമാദ്യം മനസിലായിരുന്നില്ല എന്നും, എന്നാല്‍ പിന്നീട് അച്ഛനെ പേടിയായിരുന്നുവെന്നും ജയിം പറയുന്നു.
ജയിമിയുടെ വാക്കുകളിങ്ങനെ:
'അയാള്‍ പിന്നീട് ഇത് ശീലമാക്കി. പ്രതിരോധിക്കാന്‍ പോയിട്ട് ഉച്ചത്തില്‍ ഒന്നു കരയാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല. നാല് വര്‍ഷത്തോളം അയാള്‍ ഇത് തുടര്‍ന്നു. അര്‍ധസഹോദരിയായ കരോളിനേയും അയാള്‍ പീഡിപ്പിക്കുന്ന വിവരം അപ്പോഴാണ് ഞാന്‍ അറിയുന്നത്. പൊലീസിനെ വിവരം അറിയിക്കാമെന്ന് കരോള്‍ ആണ് പറഞ്ഞത്. അങ്ങനെ ഞങ്ങള്‍ പൊലീസില്‍ വിവരമറിയിച്ചു. പക്ഷേ, അച്ഛനെതിരെ കോടതിയിലെത്തി മൊഴി നല്‍കാന്‍ കരോള്‍ ഉണ്ടായില്ല. അയാള്‍ കരോളിനെ വെടിവെച്ച് കൊലപ്പെടുത്തി. ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും ഹുഡ്സണ്‍ രക്ഷപെട്ടു.
കരോളിനെ കൊലപ്പെടുത്തിയ കേസില്‍ ഹുഡ്സണ്‍ 19 കൊല്ലം ശിക്ഷിക്കപ്പെട്ടു. കരോള്‍ രക്ഷപെട്ടതോടെ ലൈംഗികാതിക്രമക്കുറ്റത്തില്‍ നിന്നും അയാള്‍ രക്ഷപെട്ടു. 2018ല്‍ ജെയിം അച്ഛനെതിരെ വെളിപ്പെടുത്തലുമായി രംഗത്തെത്തി. കേസ് ഫയല്‍ ചെയ്തു. ജെയിമിയുടെ പരാതിയിന്മേല്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് ഹുഡ്സണ്‍ ഇപ്പോഴും'.
എന്നാൽ തന്റെ യഥാര്‍ത്ഥ പേരും താനനുഭവിച്ച അനുഭവങ്ങളും വെളിപ്പെടുത്താന്‍ അനുവാദം വേണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എട്ട് മാസക്കാലത്തോളം നിയമപോരാട്ടത്തിലായിരുന്നു ജയിം. ജെയിം ഒരു വിക്ടോറിയന്‍ കുടുംബാംഗമായതിനാല്‍ തന്നെ ഇത്തരക്കാര്‍ക്ക് തങ്ങള്‍ അനുഭവിച്ച ലൈംഗികാതിക്രമങ്ങള്‍ പൊതുമധ്യത്തിനു മുന്നില്‍ തുറന്നു പറയണമെങ്കില്‍ കോടതിയുടെ അനുമതി വേണം. കഴിഞ്ഞ എട്ട് മാസത്തെ പോരട്ടത്തിനൊടുവില്‍ ജയിം തന്റെ കഥ പറയാനുള്ള അനുമതി സുപ്രീംകോടതി വരെ പോയി നേടിയെടുക്കുകയുണ്ടായി.
https://www.facebook.com/Malayalivartha