തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈല്‍ അകലെയുള്ള വീട്ടില്‍ നിന്നും മുത്തശ്ശി മകളുടെ വീട്ടില്‍ ; കൊച്ച് മക്കൾക്കൊപ്പം കളിച്ച ശേഷം ഉറങ്ങാൻ പോയി ; അർദ്ധരാത്രിയിൽ സംഭവിച്ചത് ; മുത്തശ്ശിക്കും മൂന്ന് കൊച്ചുമക്കൾക്കും ദാരുണാന്ത്യം

ഹൂസ്റ്റണില്‍ വീടിനു തീപിടിച്ച് മുത്തശ്ശിക്കും മൂന്ന് കൊച്ചുമക്കൾക്കും ദാരുണാന്ത്യം . തണുത്തുറഞ്ഞ കാലാവസ്ഥയില്‍ വീടിന് തീ പിടിച്ചതെങ്ങനെയെന്ന് അറിയാതെ കുഴങ്ങിയിരിക്കുകയാണ് പോലീസ്. ടെക്സസിലെ ഷുഗര്‍ലാന്‍ഡിലായിരുന്നു ഈ സംഭവം നടന്നത് . കഴിഞ്ഞ ആഴ്ചയിലെ കനത്ത ഹിമപാതത്തില്‍ വൈദ്യുതി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ പ്ലേയ്സ് കത്തിക്കുകയായിരുന്നു. ശേഷം വീടിന്റെ മുകളിലെ നിലയില്‍ കിടന്നുറങ്ങാന്‍ മുത്തശ്ശിയും മക്കളും പോയി. പതിനൊന്നും എട്ടും അഞ്ചും വയസ്സുള്ള കുട്ടികളായിരുന്നു അപകടത്തിൽ ജീവൻ നഷ്ടമായത് .
തണുപ്പ് രൂക്ഷമായതോടെ അഞ്ചു മൈല്‍ അകലെയുള്ള വീട്ടില്‍ നിന്നും മുത്തശ്ശി മകളുടെ വീട്ടില്‍ എത്തി . സംഭവ ദിവസം വൈകിട്ട് 9 വരെ അമ്മ കുട്ടികളുമായി കാര്‍ഡ് കളിച്ചിരുന്നുവെന്ന് കുട്ടികളുടെ മാതാവ് മൊഴി നൽകി . അതിന് ശേഷം ഉറങ്ങാന്‍ പോയി. അര്‍ദ്ധരാത്രിയിലായിരുന്നു വീടിനു തീപിടിച്ചത്. താഴത്തെ നിലയില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടികളുടെ മാതാവ് ജാക്കി പാം തീ ആളിപടരുന്നത് കണ്ട് മുകളിലേക്ക് ഓടികയറുവാന്‍ ശ്രമിച്ചു. താഴെ നിന്നും നിലവിളിച്ചുവെങ്കിലും ആരും സഹായത്തിനെത്തിയില്ല. പൊള്ളലേറ്റ് ഇവരും ആശുപത്രിയിലായിരുന്നു. അതിദാരുണമായ സംഭവമാണ് നടന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha