Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ക്രൂഡോയില്‍ വില ഇടിഞ്ഞു താഴ്ന്ന സമയത്ത് ഇന്ത്യ വാങ്ങി സൂക്ഷിച്ചിരിക്കുന്ന എണ്ണ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് സൗദി അറേബ്യ

09 APRIL 2021 06:27 PM IST
മലയാളി വാര്‍ത്ത

രാജ്യത്ത് ഈ തിരഞ്ഞെടുപ്പ് കാലത്ത് ഏറ്റവും കൂടുതല്‍ കത്തിയ വിഷയം ആണ് ഇന്ധനവില വര്‍ധന. നടന്‍ വിജയ് സൈക്കിള്‍ ചവിട്ടിയതും വലിയ വാര്‍ത്തയായി. അതൊക്കെ ഒരു വശത്ത് ഇപ്പോഴിതാ മറ്റു ചില അറിയാക്കഥകള്‍ കൂടി പുറത്ത് വരികയാണ്.

ക്രൂഡോയില്‍ വില ഇടിഞ്ഞു താഴ്ന്ന സമയത്ത് ഇന്ത്യ വാങ്ങി സൂക്ഷിച്ചിരിക്കുന്ന എണ്ണ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ട് രാജ്യത്തെ ഇന്ധന വില കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് സൗദി അറേബ്യ ഉപദേശിച്ചിരിക്കുന്നു.

 

 

സൗദി അടക്കമുള്ള ഒപെക് രാജ്യങ്ങള്‍ വെട്ടിക്കുറച്ച എണ്ണ ഉല്‍പാദനം പുനസ്ഥാപിച്ചു കൊണ്ട്, പെട്രോളിന്റെയും ഡീസലിന്റെയും വില താഴ്ത്താനുള്ള സാഹചര്യമൊരുക്കണമെന്ന ഇന്ത്യയുടെ പെട്രോളിയം മന്ത്രിയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായിട്ടാണ് ആ രാജ്യത്തെ എണ്ണ മന്ത്രിയുടെ മറുനിര്‍ദ്ദേശം. മഹാമാരിയുടെ ആദ്യമാസങ്ങളില്‍ അന്താരാഷ്ട്ര തലത്തില്‍ എണ്ണ വില ഗണ്യമായി ഇടിഞ്ഞു വീപ്പക്ക് 19 ഡോളര്‍ എന്ന നിരക്കില്‍ എത്തിയിരുന്നു.

 

ഈ അവസരം മുതലാക്കി ഇന്ത്യ കഴിഞ്ഞ ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ 16.71 ദശലക്ഷംവീപ്പയുടെ ക്രൂഡോയില്‍ വാങ്ങുകയും അത് രാജ്യത്തെ എണ്ണയുടെ കരുതല്‍ സംഭരണികള്‍ പൂര്‍ണ്ണമായി നിറയ്ക്കാന്‍വിധം വിന്യസിക്കുകയും ചെയ്തു.

 

അതുവഴി നമ്മുടെ മൊത്തം കരുതല്‍ സംഭരണം 38 ദശലക്ഷം വീപ്പ എന്ന നിലയില്‍ എത്തുകയും ചെയ്തിരുന്നു. പക്ഷേ ഈ എണ്ണനിക്ഷേപം രാജ്യത്തെ ഇന്ധനവില കുറയ്ക്കാന്‍ പര്യാപ്തമാകില്ല. ഒരു ദിവസം ശരാശരി 4.2 ദശലക്ഷം വീപ്പയുടെ എണ്ണ കുടിച്ചുതീര്‍ക്കുന്ന ഇന്ത്യയ്ക്ക്, ഇപ്പോഴുള്ള കരുതല്‍ ശേഖരം മൊത്തമായി എടുത്ത് ഉപയോഗിച്ചാല്‍ തന്നെ അത് ഒമ്പത് ദിവസത്തെ ആവശ്യത്തിനേ തികയൂ.

 

ഇക്കാരണം കൊണ്ടാണ് സൗദി മന്ത്രിയുടെ മറുപടി, നയതന്ത്ര മര്യാദയ്ക്ക് നിരക്കാത്തതാണെന്ന് ഇന്ത്യയുടെ പെട്രോളിയം മന്ത്രി പ്രതികരിച്ചത്.ഈ യഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ സൗദിയുടെ നിര്‍ദ്ദേശത്തില്‍ ഒരു വിളിച്ചുണര്‍ത്തല്‍ അടങ്ങിയിട്ടുണ്ടെന്ന വസ്തുത കാണാതെപോകരുത്. എണ്ണ ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ളതും, അതിന്റെ 85 ശതമാനവും ഇറക്കുമതിയിലൂടെ നേടുന്നതുമായ ഇന്ത്യയുടെ എണ്ണ സംഭരണശേഷി താരതമ്യേന കുറവാണ്.

 

ഇന്ത്യയുടേത് 38 ദശലക്ഷം വീപ്പ ആയിരിക്കുമ്പോള്‍, അമേരിക്കയുടേത് 670ദശലക്ഷവും, ചൈനയുടേത് 550 ദശലക്ഷവും, ജപ്പാന്റേത് 300 ദശലക്ഷവുമാകുന്നു. ഇന്ത്യയില്‍ എണ്ണ സൂക്ഷിക്കുന്നത്, യുദ്ധം പോലുള്ള കാരണങ്ങളാല്‍, ക്രൂഡോയിലിന്റെ ലഭ്യതയ്ക്ക് ഭംഗം വരുന്ന അടിയന്തര ഘട്ടങ്ങള്‍ തരണം ചെയ്യുന്നതിന് വേണ്ടി മാത്രമാകുന്നു.

 

ക്രൂഡോയിലിന്റെ വിലക്കയറ്റത്തില്‍ നിന്നുള്ള രക്ഷാമാര്‍ഗ്ഗമായി അവയെ നാം വീക്ഷിക്കുന്നില്ല.നമ്മുടെ രാജ്യത്ത് കരുതലായി എണ്ണ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാനായി'ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം ലിമിറ്റഡ് 'എന്ന ഉന്നത സ്ഥാപനം ഉണ്ടെന്നുള്ളത് നേര് തന്നെ.

 

പക്ഷേ ഇതിന്റെ കീഴില്‍ ആകെയുള്ളത് മാംഗ്ലൂര്‍, വിശാഖപട്ടണം, പാടൂര്‍ എന്നിവിടങ്ങളിലെ ഭൂഗര്‍ഭ എണ്ണ സംഭരണ സൗകര്യങ്ങള്‍ മാത്രമാണ്. എണ്ണ നിറച്ച അറകളെ വിലക്കയറ്റത്തെ പ്രതിരോധിക്കാനുള്ള ആയുധങ്ങളായി വീക്ഷിക്കേണ്ട സാഹചര്യത്തില്‍ ഇത്തരം നിക്ഷേപ സൗകര്യങ്ങള്‍ ഇനിയും ഏറെ ഉയര്‍ത്തിയാല്‍ സൗദി അറേബ്യയുടെ നിര്‍ദ്ദേശത്തിലെ നല്ല അംശം ഒരുപരിധിവരെയെങ്കിലും പ്രാവര്‍ത്തികമാക്കാന്‍ കഴിയും.

 

നൂറു ദിവസത്തേക്കുള്ള സംഭരണശേഷി യിലേക്ക് നാം ഉയരേണ്ടതുണ്ട്.  മഹാമാരിയുടെ ആരംഭഘട്ടത്തില്‍, ആഗോള ഇന്ധനവില കുറഞ്ഞു വന്ന അവസരത്തില്‍, ഒരു ലിറ്റര്‍ പെട്രോളിന് 13 രൂപയും ഡീസലിന് 10 രൂപയും അധിക തീരുവ കേന്ദ്രസര്‍ക്കാര്‍ ചുമത്തിയിരുന്നു. എണ്ണ വിലക്കയറ്റത്തിന്റെ ഈ കാലഘട്ടത്തില്‍ അധിക തീരുവ പിന്‍വലിക്കുന്നത് നീതിയുക്തമായ നടപടി ആകും. ഏതായാലും പെട്രോളുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അവസാനിക്കില്ലെന്ന് സാരം.

 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (3 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (4 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (4 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (4 hours ago)

ഭക്ഷണത്തിനൊപ്പം ബിയര്‍ കുടിക്കാന്‍ സമ്മതിച്ചില്ല, ഹോട്ടല്‍ മാനേജറെ ആക്രമിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനികള്‍  (4 hours ago)

മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ IB ബിനുവിന്റെ ഊഞ്ഞാലാട്ടം കാക്കി ഊരിവെച്ച് ഇറങ്ങ് സാറന്മാരെ..! കൂട്ടത്തോടെ ഇറങ്ങി  (4 hours ago)

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF  (4 hours ago)

72ാമത് നെഹ്രു ട്രോഫി വള്ളംകളിയില്‍ കിരീടം സ്വന്തമാക്കി അരോമ  (4 hours ago)

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു  (7 hours ago)

കുടുംബശ്രീ ജീവനക്കാര്‍ക്ക് ഓണം ആഘോഷിക്കാന്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് പണം നല്‍കി സുരേഷ് ഗോപി  (7 hours ago)

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (9 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (9 hours ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (9 hours ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (9 hours ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (9 hours ago)

Malayali Vartha Recommends