Widgets Magazine
23
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോകമെമ്പാടും ഇൻഫോർമർമാർ; സൈക്കിൾ തൊട്ട് വിമാനം വരെ ഓടിക്കുന്ന ഏത് ആയുധവും ഉപയോഗിക്കുന്ന കമാൻഡോകൾ; ലോകത്തെ കിടുകിടായെന്ന് വിറപ്പിക്കുന്ന മൊസാദ് ചാരസംഘടന

18 MAY 2021 08:58 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോകത്ത് നിരവധി ചാരസംഘടനകളെപ്പറ്റി നമ്മൾ കേട്ടിട്ടുണ്ടാകും അതിൽ ഏറ്റവും പ്രധാനപ്പെട്ട അഞ്ചെണ്ണം നോക്കിയാൽ അതിൽ മുന്നിൽ നിൽക്കുന്ന ചാരസംഘടനയാണ് മൊസാദ്. പ്രവർത്തനത്തിലെ രഹസ്യസ്വഭാവവും മിടുക്കും കൊണ്ട് തന്നെ മറ്റു രാജ്യങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുകയാണ് ഇസ്രയേലിന്റെ മൊസാദ്. ചുറ്റുമുള്ള രാജ്യങ്ങളിൽ നിന്ന് ആക്രമണഭീഷണി നേരിടുന്ന ഇസ്രയേലിന്റെ യഥാർത്ഥ ശക്തിയെന്നത് മൊസാദ് തന്നെയാണ് . 1951ൽ രൂപീകരിച്ച ഈ സംഘടനയുടെ ആസ്ഥാനം ടെൽ അവീവാണ്. ചിറകുവിരിച്ചു നിൽക്കുന്ന പരുന്താണ് മൊസാദിന്റെ എംബ്ലം. അതിൽ എല്ലാമുണ്ട്. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാൻ നടക്കുന്ന പരുന്തുകളാണവർ. 1949 ഡിസംബർ 13ന് രൂപീകരിച്ചതു മുതൽ ആക്രമണങ്ങളുടെ നീണ്ട നിരയാണ് ഇവർക്ക് നേരിടേണ്ടി വന്നത്. ഇതോടെയാണ് 1951 ഏപ്രിലിൽ മൊസാദ് രൂപവത്ക്കരിച്ചത്.

1948 ഇസ്രയേൽ രൂപീക്യതമാകുന്നതിനു മുൻപ് തന്നെ രഹസ്യ ഏജൻസികൾ അവരുടെ ചാരപണികൾ തുടങ്ങിയിരുന്നു. 1947 ൽ പാലിസ്തിനെ വിഭജിക്കാം എന്ന തീരുമാനം വന്ന സമയത്ത് നാല് ജൂതയുവാക്കൾ ജറുശലേമിനു ചുറ്റുമുളള അറബ് രാജ്യങ്ങളിലേയ്ക്ക് ഇൻറലിജൻറെ് വിഷനുമായി പറഞ്ഞയക്കപ്പെട്ടു. അറബ് രാജ്യങ്ങളിൽ ജനിച്ച് വളർന്ന ഇവർക്ക് അറബികളായി ഇവർക്ക് നടിക്കാൻ സാധിച്ചു. അങ്ങനെ അഭിനയിച്ച് അവർ ഈജിപ്ത്, ജോർഡാൻ, സിറിയ,ലബൻ അങ്ങനെ യിസ്രയേലിൻറെ ശത്രുരാജ്യങ്ങളിൽ നിന്ന് രഹസ്യവിവരങ്ങൾ ശേഖരിച്ചുകൊണ്ടോയിരുന്നു. ഈ നാല്പേർ സംഗം അറബികൾ സ്വന്തമായി വിളിച്ചിരുന്നത് മിസ്താ അറബികൾ അഥവാ അഭിനവഅറബികൾ എന്നായിരുന്നു. എന്നാൽ മൊസാദ് എന്ന ചാരസംഘടനയുടെ തുടക്കം ഈ ചാരസംഘടനയാണെന്നാണ് അറിയാൻ കഴിയുന്നത്.അതിന് ശേഷം 1948 മെയ് 14 ന് ഇസ്രയേൽ രാജ്യം രൂപീക്യതമായി. 24 മണിക്കൂറിനകം പാലിസ്തീനുമായി യുദ്ധം പെട്ടിപെറപ്പെടുന്നു. പാലിസ്തിനുമായി 6 മാസം യുദ്ധചെയ്തിട്ടാണ് ഇസ്രയേലിന് അതായത് പുതിയതായി പ്രഖ്യാപിച്ച രാജ്യത്തിൻറെ അധികാരം ഏറ്റെടുക്കാൻ കഴിയുന്നത്. ആ യുദ്ധത്തിന് ശേഷമാണ് മൊസാദ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന മൊസാദ് മർക്കാസി ലേ മെയ്തീൻ ഉലേതഫ്ക്ദീൻ മെയുഹാദിൻ എന്ന ചാരസംഘടനയുടെ ഉദയം എന്ന് പറയുന്നത്. മൊസാദിന് വലിയൊരു ഗുണം ചെയ്തിരുന്ന സാഹചര്യം അന്ന് ലോകത്തിൽ നിലവിൽ ഉണ്ടായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് യഹൂദർ വേട്ടയാടുന്ന പെടുന്ന സമയത്ത് അവരിൽ പലരും ലോകത്തിൻറെ പല ഭാഗത്തേയ്ക്കായി ചിതറിപ്പോയി ആ സമയത്ത് ജീവൻ രക്ഷിക്കുന്നതിനായി പല രാജ്യങ്ങളിലാണ് അഭയം തേടിയത്. ഈ ജൂതർ അവരുടെ രാജ്യത്തിനും രക്ഷയ്ക്കും വേണ്ടി വളരെയധികം ചാരപ്പണിചെയ്യാൻ തയ്യാറായിരുന്നു. അത് അന്നും ഇന്നും മൊസാദിന് വലിയൊരു ബലമാണ്. 1947 ലെ ട്രൂമൻഡോട്രയ്നുശേഷം ലോകം ഈസറ്റേൺ ബോക്കെന്നും വെസ്റ്റോൺ ബോക്കെന്നും രണ്ടായി വിഭജിക്കാൻ കാരണമായി. അമേരിക്കയെ റഷ്യയുടെ അടുത്തുപോലും അടുപ്പിക്കാത്തതിരുന്ന ആ കോൾഡ് വാർ കാലത്ത്1956 ൽ സോവിയറ്റ് യുണിയനിലെ കമ്മ്യുണിസ്ററ് പാർട്ടിയുടെ 20 ാം പാർട്ടി കോൺ‍ഗ്രസ് നടക്കുന്നു. പാർട്ടി കോൺഗ്രസിൽ സഖാവ് നികിത ക്രൂസ്റ്റോവ് കോമേഴ്സ് സ്റ്റാലിനെ അയാളുടെ ഭരണക്കാലത്ത്ഗ്രയ്റ്റ് ടെറർയെന്നും ഗ്രയ്ററ് പർജിയെന്നും അറിയപ്പെട്ടിരുന്ന അരലക്ഷം മനുഷ്യരെ കശാപ്പ് ചെയ്തിരുന്നകൊടും ക്രൂരതയുടെ പേരിൽ അതിരൂക്ഷമായി വിമർശിച്ചുകൊണ്ട് സ്റ്റാലിൻ കൊലയാളിയെന്ന് വിളിച്ചുകൊണ്ട് 4 മണിക്കുർ നീളുന്ന ഒരു പ്രസംഗം നടത്തുന്നു.

രഹസ്യപ്രസംഗത്തിൻറെ ട്രാൻസ് സ്ക്രിപ്റ്റ് തങ്ങളുടെ പോളണ്ടിലെ രഹസ്യബന്ധങ്ങൾ വഴി ചേർത്തിയെടുക്കുന്നു. ഇത് ഒടുവിൽ സിഎഎയ്ക്ക് കൈമാറുന്നു. മൊസാദിൻറെ കാര്യക്ഷമതയിൽ അമേരിക്കയ്ക്ക് പൂർണബോധ്യം വരാൻ കാരണം ഇതായിരുന്നു. കൂടാതെ മൊസാദ് നിലവിൽ വരുമ്പോൾ 4 ലക്ഷ്യങ്ങൾ അവർക്ക് ഉണ്ടായിരുന്നു . ഒന്നാമതായി ജൂതൻമാരെ ഉപദ്രവിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. രണ്ട് യിസ്രയേലിനെതിരെ പ്രവർത്തിക്കുന്ന സൈനിക ശക്തികളെ നിർവീര്യമാക്കുക. മൂന്ന് ഭീകരവാദം നടത്തുന്നവരെ അതേ പാളയത്തിൽ തിരിച്ചടിക്കുക. നാല് ജൂത അഭയാർത്തികളെ രക്ഷപ്പെടുത്തി ഇസ്രയേലിൻറെ മണ്ണിൽ എത്തിക്കുക. ഇന്നുവരെ മൊസാദ് ചെയ്തിട്ടുള്ള എല്ലാ കൊലപാതകങ്ങളെയും ഈ നാല് രീതികളിൽ കൊണ്ട് ചെന്ന് എത്തിക്കാൻ സാധിച്ചു.

അതുകൂടാതെ മൊസാദ് ഒരാളെ കൊല്ലണം എന്ന് തീരുമാനിച്ചാൽ ആദ്യം ചെയ്യുന്നത്. കൊല്ലണ്ട വ്യക്തി ആദ്യം നാമനിർദേശം ചെയ്യപ്പെടുകയെന്നതാണ്. രണ്ടാമതായി കൊലപാതകത്തിൻറെ സാധ്യത പംനം. അതുകൂടാതെ മൊസാദിൻറെ ഇന്നുവരെയുളള പല കൊലപാതകങ്ങളും ഇസ്രയേൽ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ കാരണമാണ് നടപ്പിലാക്കപ്പെട്ടിട്ടുള്ളത്. അതുകൂടാതെ തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങി നിരവധി അപവാദങ്ങൾ മൊസാദിനെതിരെ ഉണ്ട്. പക്ഷേ, കൃത്യവും തെളിവുകളില്ലാത്തതുമായ ഓപ്പറേഷന് മൊസാദിനെ കടത്തിവെട്ടാൻ ഒന്നിനും കഴിഞ്ഞിട്ടില്ല. 1972ലെ മ്യൂണിച്ച് ഒളിമ്പിക്സിനെത്തിയ ഇസ്രയേൽ കായിക താരങ്ങളെ ഒളിമ്പിക് വില്ലേജിൽ കടന്ന് പലസ്തീൻ വിമോചന പോരാട്ട സംഘമായ ബ്ലാക്ക് സെപ്റ്റമ്പർ സായുധ സംഘം ബന്ധികലാക്കിയ സംഭവമാണ് മ്യൂണിച്ച് ബന്ദി പ്രശ്നം എന്നറിയപ്പെടുന്നത്. തീവ്രവാദികൾ രണ്ട് പരിശീലകരെ വധിച്ചു.

ഒമ്പത് പേരേ ബന്ധികളാക്കി .ബന്ദിമോചനത്തിന് ഇസ്രയേൽ ജയിലിലുള്ള 234 ഫലസ്തീൻ തടവുകാരെ വിട്ടയക്കുക എന്നതായിരുന്നു ബ്ലാക്ക് സെപ്റ്റംബർന്റെ ആവശ്യം. ഇസ്രയേൽ പ്രധാനമന്ത്രി ഗോൾഡോമെയ്ർ അത് നിരസിച്ചു. ജർമിനി മോചനപ്പണം വാഗ്ദാനം ചെയ്തുവെങ്കിലും തീവ്രവാദികൾ നിരസിച്ചു. ബന്ദികളുമായ് കൈറോ യിലേക്ക് പോകുവാൻ അവർ യാത്രാ സൗകര്യം ആവശ്യപ്പെട്ടു. രാത്രിയിൽ തീവ്രവാദികളും ബന്ദികളും ഒരു പട്ടാള വിമാനതാവളത്തിൽ എത്തിച്ചു. അവിടെ യാത്രക്കായി ഒരു വിമാനം ഒരുക്കിയിരുന്നു. തീവ്രവാദികൾ ഹെലികോപ്റ്ററിൽ നിന്നും ഇറങ്ങിയതോടെ പോലീസ് വെടിവച്ചു.തീവ്രവാദികൾ തിരിച്ചും.

ഒമ്പത് ബന്ദികളും അഞ്ച് തീവ്രവാദികളും മരിച്ചു ബ്ലാക്ക് സെപ്റ്റംബർ ഈ ഓപ്പറേഷന് പേര് നൽകിയത് ജൂത തീവ്രവാദ സംഘടനയായ ഹഗന 1948ൽ കൂട്ടക്കുരുതി നടത്തിയ രണ്ടു പലസ്തീനിയൻ ക്രിസ്ത്യൻ ഗ്രാമങ്ങളായ ഇഖ്റിത്ത്, കഫ്ർ ബിർഇം എന്നിവയുടെ പേരുകളായിരുന്നു. മ്യൂണിക്ക് വിമാനത്താവളത്തിൽ വെച്ചു നടന്ന ഏറ്റുമുട്ടലിൽ ബന്ദികളായ കായിക താരങ്ങളും ബ്ലാക്ക് സെപ്റ്റംബർ പ്രവർത്തകരും കൊല്ലപ്പെട്ടു. അതോടപ്പം അഡോൾഫ് ഇച്മാനെ തട്ടിക്കൊണ്ടു പോയത്, ഇറാഖിലെ ഒസിറാഗ് അണുനിലയത്തെക്കുറിച്ച് രഹസ്യ വിവരം ശേഖരിച്ച് 1981ൽ ഇസ്രയേലി വ്യോമാക്രമണത്തിലൂടെ അതു തകർത്തത് എന്നിവ മൊസാദിന്റെ പ്രധാനപ്പെട്ട ഓപ്പറേഷനുകളാണ്.

രണ്ടു വർഷം മുൻപ് ഇറാന്റെ ആണവരഹസ്യങ്ങളുടെ ഒരു കൂമ്പാരം തന്നെ കടത്തിയതും, അൽ-ഖ്വയ്ദയുടെ രണ്ടാമനെ ടെഹ്റാനിൽ കഴിഞ്ഞ വർഷം വകവരുത്തിയതും, ഇറാന്റെ പ്രധാന ആണവ ശാസ്ത്രജ്ഞനെ കൊലപ്പെടുത്തിയതുമെല്ലാം മൊസാദാണെന്ന ആരോപണം ഉയരുന്നിരുന്നു . മുമ്പെരിക്കലും ഓപ്പറേഷന്റെ പേരിൽ മൊസാദ് വാർത്തകളിൽ എത്തിയിട്ടില്ല. ഇതെല്ലാം വാർത്തയ്ക്ക് വേണ്ടി മൊസാദ് ബോധപൂർവ്വം ചെയ്യുന്നതാണോ എന്ന സംശയമാണ് സജീവം. ആപ്പിൾ ടിവി പ്ലസിൽ വൻ ഹിറ്റായി മാറിയ 'ടെഹ്റാൻ', നെറ്റ്ഫ്ളിക്സിൽ തകർത്തോടിയ ' ദി സ്പൈ', ഹൂലുവിലെ 'ഫോൾസ് ഫ്ളാഗ്' തുടങ്ങിയ സീരിയലുകളിൽ മൊസാദിനെ ആകർഷകമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.ആളുകളെ കൂടുതലായി അതിലേക്ക് അടുപ്പിക്കാനുള്ള നീക്കം. കണ്ണിൽ ചോരയില്ലാത്ത, വിട്ടുവീഴ്ചയില്ലാത്ത, ശക്തിമത്തായ ഒരു യന്ത്രമെന്ന രീതിയിലെ ഇമേജ് മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമം.

ലോകത്തിലെ ഏറ്റവും കഠിനമായ പരിശീലനമാണ് ഒരു മൊസാദ് കമാൻഡോയുടേത്. കരയിലും കടലിലും മരുഭൂമിയിലും ലോകത്ത് എവിടെ വെച്ചും പോരാടൻ അയാൾക്ക് പരിശീലനം കിട്ടും. വെള്ളം കുറച്ച് ഉപയോഗിച്ച് എങ്ങനെ മാസങ്ങൾ അതിജീവിക്കാം, ഭക്ഷണമില്ലാതെ എങ്ങനെ ജീവിക്കാം തൊട്ട്. സൈക്കിൾ തൊട്ട് വിമാനംവരെ ഓടിക്കാനും പഠിപ്പിക്കും. ലോകത്തിലെ എല്ലാ ആയുധങ്ങളും ഉപയോഗിക്കാനും പരിശീലനം കിട്ടും. ചരുക്കത്തിൽ ഒരു ശരാശരി ഇന്ത്യൻ സൈനികനുമായൊക്കെ താരതമ്യം ചെയ്യുമ്പോൾ ബാഹുബലിയാണ് ഒരു മൊസാദ് കമാൻഡോ. മൊസാദിലേക്ക് ആളുകളെ റിക്രൂട്ടു ചെയ്യുന്നതുപോലും അതീവ രഹസ്യമായാണ്. കൂട്ടത്തിൽ ഒരാൾ ഒറ്റിയാൽ അയാളുടെ ആയുസ് എണ്ണപ്പെട്ടെന്നാണ് നിയമം. ഭൂമിയിൽ അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും മൊസാദ് തങ്ങളുടെ കരുത്തു തെളിയിക്കുന്ന പ്രവർത്തനങ്ങൾ കാഴ്ചവച്ചിട്ടുണ്ട്.

കഴിഞ്ഞ 70 വർഷത്തിനിടെ ഇസ്രയേൽ ലോകത്ത് ആകമാനം 2700നടുത്ത് കൊലപാതക ശ്രമങ്ങൾ നടത്തിയെന്നാണ് 'റൈസ് ആൻറ് കിൽ ഫസ്റ്റ്' എന്ന പുസ്തകം പറയുന്നത്. അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ചാര സംഘടന മൊസാദ്, ആഭ്യന്തര സുരക്ഷ ഏജൻസിയായ ഷിൻ ബെറ്റ്, ഇസ്രയേൽ സൈന്യം തുടങ്ങിയവയുടെ ഭാഗമായ ഉദ്യോഗസ്ഥരിൽ നിന്നാണ യെദിയോട്ട് അഹാരോനോട്ട് പത്രത്തിൻറെ രഹസ്യന്വേഷണ കാര്യങ്ങളുടെ പ്രത്യേക റിപ്പോർട്ടർ റോണൻ ബർഗ്മാൻ പുസ്തകം തയ്യാറാക്കിയത്. വിഷം കലർത്തിയ ടൂത്ത് പേസ്റ്റ്, ആയുധധാരികളായ ഡ്രോണുകൾ, പൊട്ടിത്തെറിക്കുന്ന മൊബൈൽ ഫോണുകൾ, റിമോട്ട് കൺട്രോൾ ബോംബ് ഘടിപ്പിച്ച സ്‌പെയർ ടയറുകൾ ഇങ്ങനെ ഇസ്രയേലിൻറെ കൊലപാതക ഓപ്പറേഷനുകളെപ്പറ്റി വിവരിക്കുന്ന പുസ്തകത്തിൽ മുസ്ലീം പുരോഹിതന്മാരുടെ രഹസ്യ പ്രണയബന്ധങ്ങൾ അന്വേഷിക്കുക തുടങ്ങിയവയെല്ലാം ഇസ്രയേൽ ചെയ്യുന്നുണ്ടെന്ന് പറയുന്നു. ലോകത്ത് ഏറ്റവുമധികം ചാരപ്പണിയും ശത്രുനിഗ്രഹങ്ങളും നടത്തുന്നത് ഇസ്രയേലാണെന്നും പുസ്തകം പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തർക്ക് താമസ സൗകര്യമൊരുക്കി ദേവസ്വം കൗസ്തുഭം റെസ്റ്റ് ഹൗസ്  (6 minutes ago)

സങ്കടമടക്കാനാവാതെ... സലാല റൂട്ടിൽ ഹൈമയിൽ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് ഒരു മരണം, ഒമ്പത് പേർക്ക് പരുക്ക്  (34 minutes ago)

കണ്ണീർക്കാഴ്ചയായി... വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം‌...  (53 minutes ago)

സങ്കടക്കാഴ്ചയായി... ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പൻ മംഗലാംകുന്ന് ഗണേശൻ ചരിഞ്ഞു...  (1 hour ago)

പൊതുരംഗത്ത് പ്രശസ്തിയും ആദരവും തേടിയെത്തുന്ന രാശികൾ ഏതെല്ലാം  (1 hour ago)

പ്രതീക്ഷയോടെ.... ശുഭ്മന്‍ ഗില്ലും സംഘവും സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് ഗ്രൗണ്ടില്‍ ഇന്ന് ഇറങ്ങുന്നു....  (1 hour ago)

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....  (1 hour ago)

72-ാമത് നെഹ്റുട്രോഫി ജലോത്സവത്തിൽ വി​ജയി​യായി അരോമ ചുണ്ടൻ...  (2 hours ago)

ഞായറാഴ്ചയും നബിദിനവും റേഷന്‍ കടകള്‍ക്ക് പ്രവൃത്തി ദിനം...  (2 hours ago)

ഗുരുവായൂരിൽ കല്ല്യാണ മേളം.... 437 വിവാഹങ്ങൾ...  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ചക്രവാതച്ചുഴി .... സംസ്ഥാനത്ത് ഈ മാസം 26 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, നാലു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പൊലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതികളുടെ ഓണാഘോഷവും റീല്‍സ് ചിത്രീകരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു  (9 hours ago)

ചെട്ടിയാർ മരിച്ച ദിവസം തുടരെ തുടരെ ഫോൺ കോൾ..!! 13 കാരിക്ക് പുറത്ത് നിന്ന് സഹായം..?! ചില ചേട്ടന്മാർ ഫോണിൽ..??!  (10 hours ago)

ഞാൻ ഇവിടെ നിന്നാൽ തനിക്കെന്താ..പിന്തിരിപ്പിക്കാൻ വന്നവരെ തെറിവിളിച്ച് ഒട്ടിച്ച് ട്രെയിൻ വന്നതും ചാടി,ചിതറി  (10 hours ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (11 hours ago)

Malayali Vartha Recommends