ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു....

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. ഇന്തോനേഷ്യ സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ ബഹുമതി സമ്മാനിച്ചതായി ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ .
ഇന്തോനേഷ്യന്‍ റിപ്പബ്ലിക്കിന്റെ ഐക്യം, സമൃദ്ധി തുടങ്ങിയ സേവനങ്ങള്‍ നല്‍കിയ വ്യക്തികള്‍ക്ക് ആദരസൂചകമായാണ് പരമോന്നത പുരസ്‌കാരമായ 'ബിന്താങ് അദിപൂര്‍ണ ഓഫ് ദി റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ' സമ്മാനിക്കുന്നത്. ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി ഇന്തോനേഷ്യയിലെത്തിയ നരേന്ദ്രമോദിക്ക് ഉജ്ജ്വലമായ വരവേല്‍പ്പാണ് പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ നേതൃത്വത്തില്‍ ലഭിച്ചത്.
ഇന്തോനേഷ്യന്‍ വ്യോമസേനയുടെ ഒരു സുഖോയ്-30 വിമാനവും ഒരു എഫ്-16 (എ16) വിമാനവുമാണ് മോദിയുടെ വിമാനത്തിന് അകമ്പടിയായി എത്തിയത്. റഷ്യ നിര്‍മ്മിച്ച വലുതും ഇരട്ട എന്‍ജിനുള്ളതും രണ്ട് പേര്‍ക്ക് ഇരിക്കാവുന്നതുമായ യുദ്ധവിമാനമാണ് സുഖോയ്-30.
ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
"
https://www.facebook.com/Malayalivartha























