Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?

05 JULY 2026 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

നിര്‍ബന്ധിത ശിരോവസ്ത്രം ധരിക്കാതെ പൊതുവേദിയില്‍ പാട്ടുപാടി..പ്രമുഖ ഗായികയ്ക്ക് 74 ചാട്ടവാറടി ശിക്ഷ..ഇറാനിൽ വീണ്ടും ക്രൂരത..

മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി ഒരു വനിത പ്രധാനമന്ത്രിപദത്തിലേക്ക്....

അമേരിക്കൻ ഫെഡറൽ ഗവൺമെന്റിന്റെ ഔദ്യോഗിക ഭരണനിർവ്വഹണ പ്രവർത്തനങ്ങളിൽ ഇനി മുതൽ 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ്' (AI) എന്ന പദപ്രയോഗത്തിന് പകരം 'സൂപ്പർ ഇന്റലിജൻസ് എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് യുഎസ് പ്രസിഡന്റ്

മുജ്തബ മൂന്നാം ജന്മം തീർക്കാൻ അമേരിക്കൻ പട്ടാളം പുരോഹിതന്റെ വെളിപ്പെടുത്തൽ ഞെട്ടി ഇസ്രായേൽ,ഇനി സംഭവിക്കുന്നത്

2023 ഒക്ടോബര്‍ ഏഴിലെ ഹമാസ് ഭീകരാക്രമണം..ബൈക്കില്‍ അലറിവിളിക്കുന്ന നോവ അര്‍ഗാമണിയെ ഗാസയിലേക്ക് കടത്തിയ ആ ഹമാസുകൾ തീർന്നു..കണക്ക് തീർത്ത് ഹമാസ്..

 

പ്രതിമാസ ശരാശരി വരുമാനം വെറും 150 ഡോളര്‍ (ഏകദേശം 13,000 രൂപ) മാത്രമുള്ള ഒരു രാജ്യം. ഒരു ഒറ്റ ഇന്ത്യന്‍ രൂപകൊടുത്താല്‍, 14,453 റിയാല്‍ കിട്ടുന്ന രാജ്യം. ഒറ്റഡോളര്‍ കിട്ടാന്‍ 42,00 റിയാല്‍ കൊടുക്കണം. പലയിടത്തും കറന്‍സിക്ക് കടലാസ് വിലപോലുമില്ലാത്ത നാട്്. ഒരു കപ്പ് ചായ കിട്ടാന്‍ 82 രൂപയുടെ മുല്യം വരുന്ന റിയാല്‍ കൊടുക്കണം. ഒരു കിലോ അരിക്ക് 500 രൂപക്ക് സമാനമായ റിയാല്‍ കൊടുക്കണം. മരുന്നിനും അവശ്യവസ്തുക്കള്‍ക്കും ക്ഷാമമാണ്. ഇതുപോലെ ഒരു രാജ്യം, മുന്‍ നേതാവിന്റെ ശവസംസ്‌ക്കാരത്തിന് പൊടിക്കുന്നത് ശതകോടികളാണ്. അതാണ് ഇറാന്‍ എന്ന ഷിയാ കാര്‍ക്കശ്യത്തിന്റെ അവസാനവാക്കായ ഇസ്ലാമിക രാജ്യം!

്ഇസ്രയേല്‍- അമേരിക്കന്‍ സംയുക്ത ആക്രമണത്തില്‍ കൊല്ലപ്പെട്ട മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌ക്കാരം ഇറാന്‍ നടത്തുന്നത് കോടികള്‍ പൊടിപൊടിച്ചാണ്. യുദ്ധസാഹചര്യങ്ങളും കനത്ത സുരക്ഷാ ആശങ്കകളും കാരണമാണ് ചടങ്ങുകള്‍ നാല് മാസത്തോളം വൈകിയത്. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം രാജ്യത്ത് 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ഉണ്ടായിരിക്കും. ഖബറടക്കം ജൂലൈ 9 വ്യാഴാഴ്ച മശ്ഹദിലെ ഇമാം റെസാ പള്ളിയില്‍ലാണ് നടക്കുക. ഖമനേയിയുടെ ഭൗതികശരീരം ആകെ 6 ദിവസം നീളുന്ന ഔദ്യോഗിക വിലാപയാത്രകളുടെയും പൊതുദര്‍ശന ചടങ്ങുകളുടെയും ഭാഗമായിരിക്കും. ജൂലൈ 4, 5 (ശനി, ഞായര്‍) ദിവസങ്ങളില്‍ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല മസ്ജിദില്‍ രണ്ട് ദിവസം പൊതുദര്‍ശനം നടക്കും. അതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. ജൂലൈ 6 -ന് തിങ്കള്‍ ടെഹ്‌റാന്‍ നഗരത്തിലൂടെ വന്‍ വിലാപയാത്രയ്ുണ്ടാവും. ജൂലൈ 7ന് ചരിത്രപ്രസിദ്ധമായ ശിയാ തീര്‍ത്ഥാടന നഗരമായ ഖോമില്‍ വിലാപയാത്രയെത്തും. ജൂലൈ 9 അദ്ദേഹത്തിന്റെ ജന്മനാടായ മശ്ഹദില്‍ അവസാന വിലാപയാത്രയും തുടര്‍ന്ന് ഖബറടക്കവും നടക്കും.

 

പൊതുജനങ്ങള്‍ക്കായി തുറന്ന പൊതുദര്‍ശന ചടങ്ങില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. ഒന്നര കോടി മുതല്‍ രണ്ട് കോടി വരെ ആളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കുമെന്നാണ് കണക്കാക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും, ശവസംസ്‌കാര ചടങ്ങുകള്‍ക്കായി സര്‍ക്കാര്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നതിലും രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭരണകൂട സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും പൊതുജനങ്ങള്‍ക്കിടയില്‍ കടുത്ത അതൃപ്തി പുകയുന്നുണ്ട്. ജനങ്ങളില്‍നിന്ന് നിര്‍ബന്ധ പിരിവ് നടക്കുന്നതായും വന്‍ ആക്ഷേപമുണ്ട്.

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിലാപയാത്രയില്‍ ടെഹ്‌റാനിലെ ഗ്രാന്‍ഡ് മൊസല്ല മോസ്‌കിലേക്ക് ഒഴുകിയെത്തിയ ജനസാഗരം സ്വമേധയാ എത്തിയതല്ല, ഭരണകൂടം ഭീഷണിപ്പെടുത്തി എത്തിച്ചാതെന്നും ആരോപണമുണ്ട്. ടെഹ്‌റാന്‍ മുനിസിപ്പാലിറ്റി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവധികള്‍ റദ്ദാക്കുകയും ചടങ്ങുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തദ്ദേശീയ ഭരണകൂടങ്ങളും അര്‍ദ്ധസൈനിക വിഭാഗമായ 'ബാസിജ്' സേനാംഗങ്ങളും ഹോട്ടലുകളിലും വ്യാവസായിക മേഖലകളിലും കയറി, വിലാപയാത്രയ്ക്ക് എത്തുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും സേവനങ്ങളും നല്‍കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചാല്‍ സ്ഥാപനങ്ങള്‍ പൂട്ടിക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നു.

വിലാപയാത്രയും ഔദ്യോഗിക ദുഃഖാചരണവും നടക്കുന്ന ദിവസങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചാല്‍ അവ ഭരണകൂടം ഇടപെട്ട് പൂര്‍ണ്ണമായി പൂട്ടി സീല്‍ ചെയ്യുമെന്ന് ബാസിജ് സേനാംഗങ്ങള്‍ കടയുടമകളെ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള മാധ്യമമായ ഇറാന്‍ ഇന്റര്‍നാഷണല്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം വിവിധ വ്യാപാര യൂണിയനുകള്‍ വഴിയും ആളുകള്‍ക്ക് കര്‍ശന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഉദാഹരണത്തിന്, ടെഹ്‌റാനിലെ റിയല്‍ എസ്റ്റേറ്റ് യൂണിയന്‍ തങ്ങളുടെ അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍, വിലാപയാത്ര ദിവസങ്ങളില്‍ ഓഫീസുകള്‍ തുറക്കാന്‍ പാടില്ലെന്നും, ജീവനക്കാര്‍ നിര്‍ബന്ധമായും ചടങ്ങുകളില്‍ പങ്കെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ തലസ്ഥാനത്തിന്റെ സാമ്പത്തിക ഹൃദയമായ ടെഹ്‌റാന്‍ ഗ്രാന്‍ഡ് ബസാര്‍ ഉള്‍പ്പെടെയുള്ള വലിയ വാണിജ്യ കേന്ദ്രങ്ങള്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ അധികൃതര്‍ ഉത്തരവിട്ടു.

 

 

ഇതിനുപുറമേ, ജൂലൈ 4 മുതല്‍ ജൂലൈ 8 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ മുഴുവന്‍ ഫിറ്റ്‌നസ് സെന്ററുകളും ജിമ്മുകളും അടച്ചിടാനും കര്‍ശന നിര്‍ദ്ദേശമുണ്ട്. കൂടാതെ, വിലാപയാത്രയ്ക്ക് എത്തുന്നവര്‍ക്കായി വഴിയോരങ്ങളില്‍ സൗജന്യ ഭക്ഷണശാലകളും ചായയും വിതരണം ചെയ്യാനുള്ള പണം വ്യാപാരികളില്‍ നിന്നും വന്‍കിട കമ്പനികളില്‍ നിന്നും ഭരണകൂടം നിര്‍ബന്ധിതമായി പിരിച്ചെടുക്കുന്നതായും ആക്ഷേപമുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇറാഖ് പോലുള്ള അയല്‍രാജ്യങ്ങളില്‍ നിന്നും ആളുകളെ എത്തിക്കാന്‍ സൗജന്യ ട്രെയിന്‍, ബസ് സര്‍വീസുകളും താമസസൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കി നല്‍കിയിരുന്നു.

ഇറാന്‍ ഭരണകൂടത്തില്‍ നിന്ന്, വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജ്‌മെന്റുകള്‍ക്ക് വിലാപയാത്രയില്‍ നിശ്ചിത എണ്ണം ആളുകളെ എത്തിക്കാന്‍ കര്‍ശന നിര്‍ദ്ദേശം ലഭിച്ചിരുന്നു. പ്രമുഖ മാധ്യമ ഗ്രൂപ്പായ ഹംഷഹരി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളോട് അവരുടെ ഓരോ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കുറഞ്ഞത് 200 ജീവനക്കാരെ വീതം ചടങ്ങുകളില്‍ പങ്കെടുപ്പിക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ടെഹ്‌റാന്‍ മുനിസിപ്പാലിറ്റിയുടെ പത്താം ഡിസ്ട്രിക്റ്റിലെ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറുടേതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍, എല്ലാ ജീവനക്കാരും അവരുടെ മാതാപിതാക്കളെയും കുട്ടികളെയും ഒപ്പം കൂട്ടണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ക്കോ ചെറിയ കുട്ടികളുള്ള അമ്മമാര്‍ക്കോ പോലും ഇതില്‍ ഇളവ് നല്‍കിയിരുന്നില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (3 minutes ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (13 minutes ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (17 minutes ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (1 hour ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (1 hour ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (2 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (2 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (2 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (2 hours ago)

സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ട് ദിവസം ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടക്കും  (3 hours ago)

റേഷന്‍ കാര്‍ഡ് അടിസ്ഥാന രേഖയാണ്, അത് ആര്‍ക്കും നിഷേധിക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം; ആറുമാസമായി റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ സജീവമാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

എംഡിഎംഎയുമായി യുവ ഡോക്ടര്‍മാര്‍ പിടിയില്‍  (3 hours ago)

വയോധികയുടെ ദേഹത്ത് തിളച്ചവെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍  (3 hours ago)

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (4 hours ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (4 hours ago)

Malayali Vartha Recommends