Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു ഫോൺവിളികൾ : പലതും ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നും : രഹസ്യാന്വേഷണ ഏജൻസികളുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ

16 JUNE 2021 03:57 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ലോക്ഡൗൺ കാലത്തു കേരളത്തിൽ സംഭവിച്ചത്.... പിന്നിൽ പ്രവർത്തിക്കുന്നത് പാക്കിസ്ഥാനും ചൈനയും...വിശ്വസിക്കാനാകാതെ കേരള ജനത...

പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമൊക്കെ കേരളത്തിലേക്ക് നിർത്താതെയുള്ള ഫോൺ കോളുകൾ ആണ് ഒഴുകിയെത്തിയത്... വിശദമായ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ...

‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് ആണ് ഇതിനെല്ലാം അവസരങ്ങൾ ഒരുക്കിയത്. ‘സിം ബോക്സ്’ സമാന്തര എക്സ്ചേഞ്ച് വഴി കേരളത്തിലേക്കു വന്ന ഫോൺവിളികളിൽ പലതും ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നാണെന്നു രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തിയിരിക്കുകയാണ് .

വിദേശത്തു നിന്നുമെത്തുന്ന ഫോൺവിളികൾ ടെലികോം എൻഫോഴ്സ്മെന്റ് റിസോഴ്സസ് ആൻഡ് മോണിറ്ററിങ് സെല്ലിനു (ടേം) പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ലോക്കൽകോളായി മാറ്റിയാണു സിം ബോക്സ് എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നത് എന്നതാണ് അതിലേറെ ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ.


ഇത്തരത്തിലുള്ള സകല സാധ്യതകളും ദുരുപയോഗപ്പെടുത്തുകയാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ. അയൽ രാജ്യങ്ങളിൽ നിന്നു വിളിച്ചാൽ ഇവിടെ കോൾ സ്വീകരിക്കുന്നയാളുടെ ഫോണിൽ ഇന്ത്യക്കുള്ളിൽ നിന്നുള്ള ലോക്കൽ കോളായിട്ടാകും കാണിക്കുന്നത് എന്നത് മറ്റൊരു കാര്യം . ഇതൊരു രാജ്യാന്തര നമ്പറിൽ നിന്നുള്ള വിളിയാണെന്നു ടെലിഫോൺ സർവീസ് നൽകുന്ന കമ്പനികൾക്കു പോലും തിരിച്ചറിയാൻ സാധിക്കില്ല എന്നതാണ് മറ്റൊരു കുരുക്ക് .

മിലിറ്ററി ഇന്റലിജൻസ് വിഭാഗവും കർണാടക പൊലീസിന്റെ തീവ്രവാദ വിരുദ്ധ സെല്ലും കസ്റ്റഡിയിലെടുത്ത മലയാളിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി കഴിഞ്ഞാൽ ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വരും . 2000 മുതൽ കേരളത്തിന്റെ പലഭാഗങ്ങളിലും സമാന്തര എക്സ്ചേഞ്ചുകൾ കണ്ടെത്തി ഇലക്ട്രോണിക് ഉപകരണങ്ങൾ പിടികൂടിയിട്ടുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ കുറഞ്ഞ ചെലവിൽ നാട്ടിലെ ബന്ധുക്കളെ വിളിക്കാനാണ് ‘കുഴൽ ഫോൺ’ എന്നറിയപ്പെട്ടിരുന്ന ഇത്തരം സമാന്തര എക്സ്ചേഞ്ചുകളെ ഉപയോഗിച്ചിരുന്നത്. ഇന്റർനെറ്റ് ഉപയോഗിച്ചു വളരെ കുറഞ്ഞ ചെലവിൽ നാട്ടിലേക്കു വിളിക്കാനുള്ള സംവിധാനങ്ങളും ആപ്പുകളും ലഭ്യമായതോടെ ഗൾഫിൽ നിന്നും കേരളത്തിലേക്കുള്ള സമാന്തര ഫോൺ വിളികൾ പതുക്കെ പതുക്കെ കുറഞ്ഞു.

ഇതിനിടയിലായിരുന്നു കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ സ്ഥാപിച്ച സിം ബോക്സുകൾ മിലിറ്ററി ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. 1000 സിംകാർഡുകൾ വരെ നിക്ഷേപിക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത സിം ബോക്സുകൾ ഇപ്പോൾ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഓൺലൈൻ വിപണികൾ വഴി എത്തിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യം .

2010 നു മുന്നേ മിനിറ്റിന് 25രൂപയായിരുന്നു ടെലിഫോൺ ചാർജ്ജ് . ഈ കാലത്ത് മിനിറ്റിനു 10 രൂപയ്ക്കു നാട്ടിലേക്കു വിളിക്കാവുന്ന സമാന്തര ‘കുഴൽ ഫോണുകളുടെ’ ഉപയോഗം കേരളത്തിലും ഗൾഫ്നാടുകളിലും വ്യാപകമായി തുടങ്ങിയിരുന്നു . എന്നാൽ ഇത്രയും പൈസ ചെലവാകാത്ത ഇന്റർനെറ്റ് കോളുകളും വിഡിയോ ചാറ്റുകളും പ്രാബല്യത്തിൽ വന്നതോടെ കുഴൽഫോണുകളുടെ യുഗം അസ്തമിക്കുകയായിരുന്നു.

പിന്നീടും ഇവയുടെ ഉപയോഗം തുടരുന്നവർ ആശയവിനിമയത്തിന്റ രഹസ്യസ്വഭാവം സൂക്ഷിക്കാനും വിദേശത്തു നിന്നുള്ള ഫോൺവിളികൾ സുരക്ഷാ ഏജൻസികൾ തിരിച്ചറിയാതിരിക്കാനുമാണു സിം ബോക്സുകൾ ഉപയോഗിക്കുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നത് .

ചൈന, പാക്കിസ്ഥാൻ, ശ്രീലങ്ക എന്നിവിടങ്ങളി‍ൽ നിന്നും കേരളത്തിലേക്കു തുടർച്ചതായി വിളിക്കേണ്ടി വരുന്ന സാഹചര്യം കേന്ദ്ര ഏജൻസികൾ ഇപ്പോൾ വിലയിരുത്തുന്നുണ്ട്. തന്ത്രപ്രധാനമായ രാജ്യാതിർത്തികളുള്ള സംസ്ഥാനങ്ങളിലേക്കാണ് ഇത്തരം ഫോൺ വിളികൾ കൂടുതലായി എത്തിയിട്ടുള്ളത്.

സംഭാഷണത്തിനിടയിൽ ബംഗാളിലെ പട്ടാളനീക്കങ്ങൾ ചർച്ച ചെയ്ത ചില ഫോൺവിളികൾ മിലിറ്ററി ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചിരുന്നു . ഇങ്ങനെയായിരുന്നു മലയാളിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സമാന്തര എക്സ്ചേഞ്ചും മൂവായിരത്തിലധികം സ്ലോട്ടുകളുള്ള സിം ബോക്സുകളും പിടിച്ചെടുത്തത്. ഏതായാലും ഇപ്പോൾ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്ന മലയാളിയുടെ മൊഴി പുറ ത്തുവരുന്നതോടെ കാര്യങ്ങൾ അതീവ നിർണായകമാകും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (40 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (5 hours ago)

Malayali Vartha Recommends