Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഥയില്‍ ചോദ്യമില്ല... അമേരിക്കയെ പോലും വിറപ്പിച്ച കിം ജോങ് ഉന്നെ കുറേനാള്‍ കാണാനേ ഇല്ലായിരുന്നു; കിം ജോങ് ഉന്നിനെ പറ്റി പലതരം വാര്‍ത്തകള്‍ പ്രചരിച്ചു; അവസാനം മെലിഞ്ഞ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു; അസുഖബാധിതനോ അതോ സ്റ്റൈല്‍ മാറ്റിയതോ എന്ന് സംശയം

17 JUNE 2021 10:10 AM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ സാഹസിക കഥകള്‍ നമ്മള്‍ പലവട്ടം കേട്ടതാണ്. അമേരിക്കയെ വരെ വിറപ്പിച്ച കിങിനെ കാണാന്‍ സാക്ഷാല്‍ ട്രംപ് വന്ന കാഴ്ചകള്‍ നമ്മള്‍ കണ്ടതാണ്. എന്നാല്‍ കൊറോണയുടെ കാലത്ത് കിങ്ങിനെ പറ്റി വാര്‍ത്തകളൊന്നും വന്നില്ല. ഇതോടെ കിങ്ങിന്റെ ആരോഗ്യം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

കിം അസുഖ ബാധിതനാണെന്നും ആരോഗ്യ സ്ഥതി വളരെ മോശമാണെന്നും അതല്ല, അദ്ദേഹം മരണമടഞ്ഞു എന്നുവരെ വാര്‍ത്തകളുണ്ടായിരുന്നു. ഇടക്കാലത്ത് അദ്ദേഹം വീണ്ടും പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതോടെ അത്തരം വാര്‍ത്തകളെല്ലാം കെട്ടടങ്ങി. എന്നാലിപ്പോള്‍ വീണ്ടും കിമ്മിന്റെ ആരോഗ്യം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമാവുകയാണ്. സാധാരണയില്‍ കവിഞ്ഞ് വണ്ണം കൂടിയ ആളായ കിം ജോങ് ഉന്‍ വല്ലാതെ മെലിഞ്ഞു എന്നതാണ് ഇത്തരം വാര്‍ത്തകള്‍ക്ക് അടിസ്ഥാനം.

 



ബുധനാഴ്ച പ്രസിദ്ധീകരിച്ചവ ഉള്‍പ്പെടെ സമീപകാലത്ത് ഉത്തര കൊറിയ പുറത്തുവിട്ട ചിത്രങ്ങളില്‍ കിം ജോങ് ഉന്‍ മെലിഞ്ഞതായാണ് കാണുന്നത്. ഒരു വര്‍ഷം മുമ്പ് വന്ന ചിത്രങ്ങളില്‍ ഉള്ളതിനേക്കാള്‍ മെലിഞ്ഞിരിക്കുകയാണ് കിം. കിം കൈയില്‍ ധരിക്കുന്ന ആഢംബര വാച്ച് നേരത്തെ വളരെ മുറുകിയ അവസ്ഥയിലായിരുന്നു. ഇപ്പോള്‍ അത് നന്നായി അയഞ്ഞിട്ടുണ്ട്. ഒപ്പം മുഖത്തിന്റെ വണ്ണവും കുറഞ്ഞിട്ടുണ്ട്. അദ്ദേഹം അസുഖബാധിതനാണെന്ന അഭ്യൂഹങ്ങളേയും ഇത് ശക്തമാക്കുകയാണ്.

കിമ്മിന് 170 സെന്റി മീറ്റര്‍ ഉയരമുണ്ടെന്നാണ് ചില നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന് 140 കിലോ ഭാരമുണ്ടെന്നാണ് കണക്കാക്കിയിരുന്നത്. 2011ല്‍ അധികാരത്തില്‍ വന്ന ശേഷം 50 കിലോയോളം ഭാരമാണ് കൂടിയത്. എന്നാല്‍ ഇപ്പോഴിത് 10 മുതല്‍ 20 കിലോ വരെ കുറഞ്ഞിരിക്കാം എന്നാണ് അനുമാനം. എന്നാല്‍ അസുഖ ബാധിതനായതിനാലല്ല, ജീവിതരീതികളില്‍ മാറ്റം വരുത്തിയത് കൊണ്ടാവാം ഭാരം കുറഞ്ഞതെന്നും സൂചനയുണ്ട്.




മദ്യപാനത്തിനും പുകവലിക്കും പേരുകേട്ട കിമ്മിന്റെ കുടുംബത്തിന് പാരമ്പര്യമായി ഹൃദയസംബന്ധമായ അസുഖവുമുണ്ട്. അദ്ദേഹത്തിന് മുമ്പ് ഉത്തര കൊറിയ ഭരിച്ച അച്ഛനും മുത്തച്ഛനും ഹൃദയസംബന്ധമായ അസുഖങ്ങളേത്തുടര്‍ന്നാണ് മരിച്ചത്. കിമ്മിന്റെ അമിതഭാരം ഹൃദയരോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും അഭിപ്രായമുണ്ടായിരുന്നു.

കിമ്മിന്റെ ശരീരഭാരം കുറയുന്നത് അസുഖത്തിന്റെ ലക്ഷണത്തേക്കാള്‍ അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള ശ്രമമാണെന്നാണ് സോളിലെ കൊറിയ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ നാഷണല്‍ യൂണിഫിക്കേഷനിലെ സീനിയര്‍ അനലിസ്റ്റായ ഹോങ് മിന്‍ അഭിപ്രായപ്പെടുന്നത്. അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പ്ലീനറി യോഗം വിളിക്കാന്‍ പരസ്യമായി രംഗത്തുവരില്ലായിരുന്നുവെന്നും ഹോങ് പറഞ്ഞു.

 



അതേസമയം കിം ജോങ് ഉന്നിന്റെ പത്‌നി റി സോള്‍ ജു അടുത്തിടെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടതും വാര്‍ത്തയായി. ഏകദേശം ഒരു കൊല്ലത്തോളമായി പൊതുവിടങ്ങളില്‍ കാണപ്പെടാത്തതിനെ തുടര്‍ന്ന് ഇവരുടെ ആരോഗ്യാവസ്ഥ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പരന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടു കൊണ്ടാണ് റി സോള്‍ ജു പൊതു ആഘോഷപരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.

മുന്‍ രാഷ്ട്രത്തലവനും കിം ജോങ് ഉന്നിന്റെ പിതാവുമായ കിം ജോങ്ഇല്ലിന്റെ ജന്മവാര്‍ഷികദിനമായ ദ ഡേ ഓഫ് ഷൈനിങ് സ്റ്റാര്‍ ആഘോഷത്തോടനുബന്ധിച്ചുള്ള സംഗീതപരിപാടിയിലാണ് കിം ജോങ് ഉന്നിനൊപ്പം പ്രഥമവനിതയും എത്തിച്ചേര്‍ന്നത്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends