Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജി 7 രാജ്യങ്ങളെ അപമാനിച്ച് ചൈന.... ഇന്ത്യയെ ആക്ഷേപിച്ചു... ആഞ്ഞടിക്കാൻ ലോകശക്തികൾ... ചൈന ഇത് താങ്ങില്ല..!

17 JUNE 2021 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ബ്രിട്ടൻ ആതിഥേയത്വം വഹിച്ച ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ഇന്ത്യയെ അഭിനന്ദിച്ച് ലോകനേതാക്കൾ ഒത്തിരി കാര്യങ്ങള്‌ പങ്കുവച്ചിരുന്നു. ആഗോളതലത്തിലെ നിർണ്ണായക വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇടപെടലുകളെ യോഗം പ്രത്യേകം പരാമർശിച്ചതായി വിദേശകാര്യവകുപ്പ് പുറത്ത് വിട്ടിരുന്നു. ഇതൊക്കെ കേൾക്കുമ്പോൾ ചൊറിച്ചിലുണ്ടാകുന്നത് സ്വാഭാവികമാണ്.

എന്നാൽ അതിന്റെ രൂക്ഷമായ ചൈനയുടെ ഒരു മുഖമാണ് ഇപ്പോൾ പുറത്ത് വരുന്നത്. വികസ്വര രാജ്യങ്ങളിൽ ചൈന നടപ്പാക്കുന്ന ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവ്​ പദ്ധതിയെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ ജി 7 ഉച്ചകോടിയിൽ ആവിഷ്​കരിച്ചിരുന്നു. ഇതിനെ പ്രതിരോധിക്കാൻ യു.എസിന്റെ 'ബിൽഡ് ബാക്ക് ബെറ്റർ വേൾഡ്' പദ്ധതി കടമെടുത്ത് നടപ്പാക്കുകയാണ് ലക്ഷ്യം.

ഇതിലൂടെ ചൈനയുടെ തന്ത്രങ്ങളെ അതേ നാണയത്തിൽ നേരിടാനും ദരിദ്ര രാഷ്ട്രവികസനത്തിനും വേണ്ടി ആവശ്യമായ നടപടികൾ സ്വീകരിക്കാനും കഴിയുമെന്ന് ജി 7 നേതാക്കൾ വിലയിരുത്തി. ചൈനയുമായുള്ള തന്ത്രപരമായ മത്സരത്തെ നേരിടാനും ദരിദ്രവും വികസ്വരവുമായ രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ആവശ്യകത നിറവേറ്റാനുമുള്ള നടപടി സ്വീകരിക്കാൻ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡൻെറ നേതൃത്വത്തിൽ തീരുമാനം എടുക്കുകയും ചെയ്തിരുന്നു.

എന്നാലിപ്പോൾ ജി 7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ അംഗരാജ്യങ്ങളെയും ഇന്ത്യയുൾപ്പെടെ ക്ഷണിക്കപ്പെട്ട രാജ്യങ്ങളെയും അപമാനിച്ചു കൊണ്ടുള്ള ഒരു കാർട്ടൂണും വിവരണവും പങ്കുവച്ച് കൊണ്ടാണ് ഇത്തരത്തിൽ തങ്ങളുടെ അതൃപ്തി അറിയിച്ചത്.

ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസാണ് ഇത് ഷെയർ ചെയ്തിട്ടുള്ളത്. ചൈനയിലെ പ്രശസ്ത സമൂഹമാധ്യമമായ വെയ്ബോയിൽ ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്ത അവഹേളനപരമായ കാർട്ടൂണാണ് ഗ്ലോബൽ ടൈംസ് പങ്കുവച്ചത്.

‘ദി ലാസ്റ്റ് ജി 7’ എന്നു പേരിട്ടിരിക്കുന്ന കാർട്ടൂൺ, വിഖ്യാത ചിത്രകാരനായ ലിയനാഡോ ഡാവിഞ്ചിയുടെ പ്രശസ്ത പെയിന്റിങ്ങായ ദ് ലാസ്റ്റ് സപ്പറിന്റെ മാതൃകയിൽ വരച്ചിട്ടുള്ളതാണ്.

ജീവികളുടെ രൂപത്തിലാണ് ഇതിൽ രാജ്യങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു തീൻമേശയ്ക്കു ചുറ്റും രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന മൃ​ഗങ്ങൾ ഇരിക്കുന്ന നിലയിലാണു കാർട്ടൂൺ ചിത്രീകരിച്ചിട്ടുള്ളത്.

രോഗം മൂലം അവശനായ ഒരു ആനയുടെ രൂപത്തിലാണ് ഇന്ത്യയെ അവതരിപ്പിച്ചിരിക്കുന്നത്. തീൻമേശയിൽ കസേര കിട്ടാതെ തറയിൽ കുത്തിയിരിക്കുന്നത് പോലെ. ആനയ്ക്കു മുൻപിൽ എന്നെ സഹായിക്കൂ എന്ന ബോർഡും വച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ടെങ്കിലും ഇന്ത്യയ്ക്കു വലിയ പ്രാധാന്യമൊന്നും കൊടുത്തില്ലെന്ന സന്ദേശവും രാജ്യത്തെ ഉയർന്ന കോവിഡ് പ്രതിസന്ധിയെ കളിയാക്കിയുമാണ് ഈ അവതരണം.

മധ്യത്തിൽ കഴുകന്റെ രൂപത്തിലാണ് അമേരിക്കയെ കാണിച്ചിരിക്കുന്നത്. റാഞ്ചാൻ പാകത്തിന് ഇരിക്കുന്ന വമ്പൻ ശക്തി എന്ന തരത്തിലാണ് ഇതും ചിത്രീകരിച്ചിരിക്കുന്നത്. ചൈനയുടെ ഭൂപടമുള്ള ഒരു കേക്ക് മുറിക്കാനെന്ന മട്ടിൽ ടേബിളിൽ വച്ചിരിക്കുന്നതും കാണാം. ചൈനയെ വെട്ടിമുറിച്ച് ആക്രമിക്കാനുള്ള ഗൂഢാലോചനയാണു ജി 7 ഉച്ചകോടിയിൽ നടക്കുന്നതെന്നു പ്രതീകാത്മകമായി കാണിക്കാനാണ് ഇതെന്ന് വേണം കരുതാൻ.

അമേരിക്കയെ പ്രതിനിധീകരിക്കുന്ന കഴുകൻ ടോയ്‌ലെറ്റ് പേപ്പറിൽ നിന്നു ഡോളറുകൾ പ്രിന്റ് ചെയ്യുന്നതും, ഈ ഡോളറിലേക്ക് കംഗാരുവിന്റെ രൂപത്തിൽ അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഓസ്ട്രേലിയ കൈകടത്തുന്നതും കാണാം.

ചൈനയ്ക്കെതിരെയുള്ള നയങ്ങളിൽ ഓസ്ട്രേലിയ യുഎസുമായി പങ്കു ചേരുന്നതിന്റെ രോഷമാണ് ഇതിലൂടെ പറയപ്പെടുന്നതെന്നും ഒരേ സമയം ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായിരിക്കെ പണത്തിനോടുള്ള ആർത്തി മൂത്ത് ഓസ്ട്രേലിയ കപടമുഖവും വഞ്ചനയും കാണിക്കുകയാണെന്നും ഗ്ലോബൽ ടൈംസ് വിവരിക്കുന്നു.

ചൈനയ്ക്ക് വിരോധമുള്ള രണ്ടു രാജ്യങ്ങളായ ജപ്പാനും തയ്‌വാനും കാർട്ടൂണിലുണ്ട്. തീൻമേശയ്ക്കു ചുറ്റുമിരിക്കുന്നവരുടെ ഗ്ലാസുകളിൽ ആണവവികിരണത്തിന്റെ ചിഹ്നമുള്ള കെറ്റിലിൽ നിന്നു പച്ചനിറമുള്ള റേഡിയോ ആക്ടീവ് ദ്രാവകം വിളമ്പുന്ന ഷിബ്നാ ഇനു നായയായിട്ടാണ് ജപ്പാനെ അവതരിപ്പിച്ചിരിക്കുന്നത്. പസിഫിക് സമുദ്രത്തിലേക്ക് ഫുക്കുഷിമ റിയാക്ടറിൽ നിന്നുള്ള റേഡിയോ ആക്ടീവ് മാലിന്യം തള്ളാൻ ജപ്പാൻ നടപടിയെടുക്കുമെന്ന അഭ്യൂഹമാണ് ഈ പ്രതീകാത്മതയ്ക്കു പിന്നിൽ.

താഴെ വച്ചിരിക്കുന്ന പാത്രത്തിൽ നിന്നു നോട്ടുകെട്ടുകളുമായി ടേബിളിൽ അമേരിക്കയ്ക്കരികിലേക്കു ചാടുന്ന തവളയായിട്ടാണ് തയ്‌വാൻ അവതരിപ്പിക്കപ്പെട്ടത്. തയ്‌വാനും യുഎസുമായി ശക്തമായിക്കൊണ്ടിരിക്കുന്ന വ്യാപാര സാമ്പത്തിക ബന്ധങ്ങളാകാം ഇത്തരമൊരു അവതരണത്തിനു കാരണം. ബ്രിട്ടനെ സിംഹമായും ജർമനിയെ ബ്ലാക്ക് ഹോക്ക് പക്ഷിയായും കാനഡയെ കരടിയായും ഫ്രാൻസിനെ പൂവൻകോഴിയായും ഇറ്റലിയെ ചെന്നായയായും അവതരിപ്പിച്ചിരിക്കുന്നു.

ഇത്തവണ കഴിഞ്ഞ ജി7 ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ ചൈനയ്ക്കെതിരെ ആഞ്ഞടിച്ചിരുന്നു. ലോകത്തെ ഏഴു സമ്പന്ന രാജ്യങ്ങളുടെ ഭരണാധിപര്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (ജൂണ്‍ 11) മുതല്‍ മൂന്നു ദിവസം ബ്രിട്ടനിലെ കോണ്‍വാളില്‍ സമ്മേളിച്ചപ്പോള്‍ കണ്ടതു വ്യത്യസ്തമായ ഒരു സ്ഥിതിവിശേഷമാണ്.

ലോകത്തിനു, വിശേഷിച്ച് പാശ്ചാത്യര്‍ക്കും അവരുമായി ബന്ധപ്പെട്ടവര്‍ക്കും ചൈന ഒരു ഭീഷണിയായി വളരുകയാണെന്നും അതിനെതിരേ സംയുക്തമായ ചെറുത്തുനില്‍പ്പ് ആവശ്യമാണെന്നുമുള്ള സന്ദേശമാണ് അവിടെനിന്ന് ഉയര്‍ന്നത്. അതിനു നേതൃത്വം നല്‍കിയതു മറ്റാരുമല്ല, യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

ചൈനയുടെ പടിഞ്ഞാറന്‍ മേഖലയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയില്‍ ബെയ്ജിങ്ങിലെ ഭരണകൂടം വംശീയ നയങ്ങള്‍ നടപ്പാക്കുന്നു, അവിടത്തെ ജനങ്ങളെ തടങ്കല്‍ പാളയങ്ങളില്‍ പാര്‍പ്പിക്കുകയും നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കുകയും ചെയ്യുന്നു,

ടിബറ്റിലെയും ഹോങ്കോങ്ങിലെയും ജനങ്ങളുടെ പൗരാവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു, തയ്വാനെതിരേ ആക്രമണ ഭീഷണി മുഴക്കുന്നു, തെക്കന്‍ ചൈനാ കടലില്‍ ആ മേഖയലിലെ മറ്റു രാജ്യങ്ങളുടെ അവകാശങ്ങള്‍ക്കു വില കല്‍പ്പിക്കാതെ ഏകപക്ഷീയമായ നടപടികള്‍ കൈക്കൊള്ളുന്നു,

അമേരിക്കയ്ക്ക് എതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്തുകയു സൈബര്‍ ചാരവൃത്തി നടത്തുകയും ചെയ്യുന്നു, പൊതുവില്‍ രാജ്യാന്തര നിയമത്തിന്‍റെ അടിസ്ഥാനത്തിലുള്ള നടപടിക്രമം അട്ടിമറിക്കുന്നു എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും ബൈഡന്‍ ഉന്നയിക്കുകയുണ്ടായി.

ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, കാനഡ, ജപ്പാന്‍ എന്നീ മറ്റ് ആറു രാജ്യങ്ങളുടെയും നേതാക്കള്‍ പൊതുവില്‍ ബൈഡനെ അനുകൂലിക്കുകയാണ് ചെയ്തത്.

ചൈനയ്ക്കെതിരെ ജി-7 ഇത്രയും കര്‍ക്കശമായ വിമര്‍ശനം നടത്തുന്നത് മൂന്നു ദശകങ്ങളിലേറെക്കാലത്തിനുശേഷം ഇതാദ്യമാണ്. ചൈനയുടെ നയങ്ങളെയും മറ്റും വലിയ രീതിയിൽ അവർ ചോദ്യം ചെയ്തു. ഇതാണ് കാർട്ടൂൺ പോസ്റ്റ് ചെയ്തതിനും ഗ്ലോബൽ ടൈംസ് അതു പ്രസിദ്ധീകരിച്ചതിനും വഴിവച്ചതെന്നു കരുതുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (5 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (5 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (5 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (5 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (5 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (6 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (6 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (6 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (6 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (6 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (6 hours ago)

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...  (7 hours ago)

KOCHI ജോലിക്കാരിയായി വന്ന് കുടുംബാംഗമായി  (8 hours ago)

KARNATAKA മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ എണ്ണിത്തീർത്തു..  (9 hours ago)

ഗോവിന്ദന് കണ്ട ഭാവമില്ല  (9 hours ago)

Malayali Vartha Recommends