Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒടുവിൽ ബ്രിട്ടന് മുന്നറിയിപ്പ് നൽകി റഷ്യ... ഇനി ഒരു ദാക്ഷണ്യവും ഇവിടെ നിന്നും പ്രതീക്ഷിക്കണ്ട! എല്ലാം കത്തി ചാമ്പലാകും...

25 JUNE 2021 12:40 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇനിയുമൊരു യുദ്ധത്തിന് സാധ്യതയോ? ഏറെ അങ്കലാപ്പോടെയാണ് ലോകം ഈ വാർത്തകൾ വീക്ഷിക്കുന്നത്. റഷ്യയും ബ്രിട്ടനും തങ്ങളുടെ യുദ്ധകപ്പലുകൾ അതിരി‍ർത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട് കൊണ്ടുള്ള സാമ്പിൾ വെടിക്കെട്ട് കഴിഞ്ഞ ദിവസം നടന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. ഇതിനു തൊട്ട് പിന്നാലെ ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റഷ്യയിപ്പോൾ.

ഇനി ഒരിക്കൽകൂടി തങ്ങളുടെ സമുദ്രാതിർത്തി ബ്രിട്ടീഷ് കപ്പലുകൾ ലംഘിച്ചാൽ ഒരു ദാക്ഷണ്യവും കൂടാതെ അവയെ ബോംബിട്ട് തകർക്കുമെന്ന് റഷ്യ ബ്രിട്ടന് ഇപ്പോൾ താക്കീത് നൽകിയിട്ടുണ്ട്. റഷ്യയോട് ചേർന്നുള്ള ക്രിമിയ എന്ന പ്രദേശത്ത് ബ്രിട്ടീഷ് കപ്പലുകൾ എത്തിയതാണ് റഷ്യയെ ഇപ്രകാരം ചൊടിപ്പിച്ചത്.

ക്രിമിയ തങ്ങളുടെ ഭരണത്തിനു കീഴിലുള്ള പ്രദേശം ആണെന്നാണ് റഷ്യയുടെ മുൻപ് തൊട്ടേയുള്ള അവകാശവാദം, എന്നാൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള ഭൂരിഭാഗം ലോകരാഷ്ട്രങ്ങളും ഈ അവകാശവാദം അംഗീകരിച്ചു കൊടുക്കുന്നില്ല എന്നതാണ് വാസ്തവം.

ബ്രിട്ടീഷ് നാവികസേനാ കപ്പലുകള്‍ തങ്ങളുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതായി ചൂണ്ടിക്കാട്ടി റഷ്യയുടെ ബ്രിട്ടീഷ് അംബാസഡറിനെ മോസ്കോയിലേക്ക് വിളിച്ചു വരുത്തിയാണ് അധികൃതർ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന്‌ റഷ്യയുടെ മുന്നറിയിപ്പിന് ബ്രിട്ടൻ എന്ത് മറുപടി നൽകുമെന്നാണ് ലോകം വീക്ഷിക്കുന്നത്. എന്നാല്‍, റഷ്യ അവകാശപ്പെടുന്നതു പോലെ കപ്പലുകള്‍ ക്രിമിയന്‍ പ്രദേശത്തല്ലെന്നും യുക്രൈന്റെ സമുദ്രാതിര്‍ത്തിമേഖലയിലാണെന്നും ബ്രിട്ടനും മറ്റ് രാഷ്ട്രങ്ങളും പ്രതികരിച്ചതും.

കരിങ്കടലില്‍ ബ്രിട്ടന്‍ നടത്തുന്നത് 'അപകടകരമായ' നീക്കമാണെന്ന് ബ്രിട്ടീഷ് അംബാസഡര്‍ ദെബോറ ബ്രോണര്‍ട്ടിനെ വിളിച്ചുവരുത്തി റഷ്യ ശകാരിച്ചു. ബ്രിട്ടന്‍ അടിസ്ഥാനരഹിതമായ നുണകള്‍ ആരോപിക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം സെക്രട്ടറി മറിയ സഖറോവ കുറ്റപ്പെടുത്തി. അന്താരാഷ്ട്ര നിയമത്തെ മാനിക്കണമെന്ന് ആഗ്രഹിക്കുന്നതായും അത് നടപ്പാകാത്ത പക്ഷം ബോംബിടുമെന്നും വിദേശകാര്യസഹമന്ത്രി സെര്‍ഗെ റ്യായ്‌.കോബ് പറഞ്ഞു.

ഡിഫന്‍ഡറിന്റെ സഞ്ചാരപാതയില്‍ റഷ്യ ബോംബിട്ടെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു റ്യായ്‌.കോബ്. തുടര്‍ന്നും പ്രകോപനമുണ്ടായാല്‍ പാതയിലല്ല മറിച്ച് കപ്പലില്‍ തന്നെ ബോംബിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മെഡിറ്ററേനിയനില്‍ തങ്ങളുടെ ആധിപത്യം വര്‍ധിപ്പിക്കാന്‍ കരിങ്കടലില്‍ റഷ്യ നടത്തുന്ന നീക്കങ്ങളാണ് നൂറ്റാണ്ടുകളായി ടര്‍ക്കി, ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ് എന്നീ എതിരാളികളുമായുള്ള റഷ്യയുടെ ശത്രുതയുടെ ഒരു പ്രധാന കാരണം.

ബ്രിട്ടന്റെ നാവികക്കപ്പലായ എച്ച്എംഎസ് ഡിഫന്‍ഡറിന്റെ സഞ്ചാരമാര്‍ഗം തടസ്സപ്പെടുത്താനുള്ള ശ്രമം റഷ്യയുടെ ഭാഗത്ത് നിന്നുണ്ടായതായി ബ്രിട്ടന്‍ അറിയിച്ചിരുന്നു. ഇരുപതിലധികം വിമാനങ്ങളും രണ്ട് തീരസംരക്ഷണ സേനാകപ്പലുകളും ചേര്‍ന്ന സംഘം ഡിഫന്‍ഡറിനെ ലക്ഷ്യമാക്കി എത്തുകയും കപ്പലില്‍ ബോംബ് വര്‍ഷിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബ്രിട്ടന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതുകൂടാതെ ഈ സംഭവത്തെ റഷ്യ അകാരണമായി വളച്ചൊടിക്കുകയാണെന്നും ബ്രിട്ടന്‍ ആരോപിച്ചിട്ടുമുണ്ട്.

അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് യുക്രെയിൻ സമുദ്രമേഖലയിലൂടെ കടന്നു പോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ കപ്പൽ എന്നും നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നുമാണ്​ ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം മുൻപ് പുറത്ത് വന്നിരുന്നു.

അതേസമയം, 2014ൽ യുക്രെയിനിൽ നിന്നു റഷ്യയുടെ ഭാഗമായ ക്രൈമിയയിലെ കേപ് ഫിയോലന്‍റ്​ മുനമ്പിനു സമീപമാണു വെടിവെപ്പ്​ നടന്നതെന്നും റഷ്യ അവകാശപ്പെടുന്നു. 'എച്ച്എംഎസ് ഡിഫൻഡർ' എന്ന കപ്പൽ റഷ്യൻ അതിർത്തി ലംഘിച്ചു. അതിനുനേരെ മുന്നറിയിപ്പിന്‍റെ ഭാഗമായി നിറയൊഴിച്ചു. മുന്നറിയിപ്പിനോട് കപ്പലിൽ ഉള്ളവർ പ്രതികരിച്ചില്ല.' എന്നുമായിരുന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്​തമാക്കിയതും.

എന്നാൽ സംഭവത്തിന്റെ മുഴുവൻ യാഥാർ‌ത്ഥ്യവും റഷ്യ വെളിപ്പെടുത്തുന്നില്ലെന്ന് ബ്രിട്ടൻ ആരോപിച്ചു. ക്രിമിയയുടെ തീരത്തിനടുത്ത് വച്ച് ബ്രിട്ടീഷ് പടകപ്പലിന്റെ പാതയിൽ റഷ്യൻ ഹെലികോപ്ടർ ബോംബുകൾ ഇട്ടിരുന്നു. ഇപ്പോൾ നടന്നത് മുുന്നറിയിപ്പായിരുന്നുവെന്നും ബ്രിട്ടൻ ഇത് വീണ്ടും ആവർത്തിച്ചാൽ തങ്ങൾ കപ്പലിന്റെ പാതയിലല്ല കപ്പൽ ലക്ഷ്യമാക്കി തന്നെ ബോംബ് ഇടുമെന്ന് റഷ്യയുടെ സഹ വിദേശകാര്യ മന്ത്രി സെ‌ർജീ റിയാബഖോവ് പറഞ്ഞു.

ഈ മേഖല വർഷങ്ങളായി റഷ്യയും മറ്റ് ലോകരാഷ്ട്രങ്ങളായ ബ്രിട്ടൻ, തുർക്കി, അമേരിക്ക, ഫ്രാൻസ് എന്നിവയുമായുള്ള തർക്കത്തിനു കാരണമായി നിലനിൽക്കുന്ന പ്രദേശമാണ്.

കപ്പലിന്‍റെ പാതയിൽ വിമാനത്തിൽ നിന്നു നാല് ബോംബുകളിട്ടെന്നും അതിർത്തി പട്രോളിങ് നടത്തുന്ന കപ്പലിൽനിന്നു വെടിയുതിർത്തെന്നുമാണ്​ റഷ്യ പറഞ്ഞിരുന്നത്​. എസ്.യു 24 -എം വിഭാഗത്തിൽപ്പെട്ട യുദ്ധവിമാനത്തിൽ നിന്നുമാണ്​ നാല് ബോംബുകൾ മുന്നറിയിപ്പിന്‍റെ സൂചനയായി വർഷിച്ചത്​. ഇതിനു പിന്നാലെ കപ്പൽ റഷ്യൻ അതിർത്തി വിട്ടെന്നും റഷ്യ പറയുന്നു. സംഭവത്തിനു ശേഷം റഷ്യൻ പ്രതിരോധ മന്ത്രാലയം ബ്രിട്ടൻ മിലിറ്ററി അറ്റാഷെയെ വിളിച്ചുവരുത്തിയത്.

'എച്ച്എംഎസ് ഡിഫൻഡർ' യുക്രെയിനിലെ ഒഡേസയിൽ നിന്ന് ജോർജിയയിലേക്കുള്ള യാത്രയിലായിരുന്നെന്നും നിയമ ലംഘനങ്ങളില്ലാത്തതിനാൽ അതിൽ അസ്വഭാവികതകളില്ലെന്നും ബ്രിട്ടന്‍റെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് തുറന്നടിച്ചത്.

മെഡിറ്ററേനിയൻ കടലിലെ നാറ്റോ ദൗത്യങ്ങളിൽനിന്നു പിന്മാറി 'എച്ച്എംഎസ് ഡിഫൻഡർ' കരിങ്കടലില്‍ 'സ്വന്തം ദൗത്യം' നടത്തുകയാണെന്നു ബ്രിട്ടീഷ്​ നാവിക സേന ഈമാസമാദ്യം അറിയിച്ചിരുന്നു. ആയതിനാൽ റഷ്യൻ അതിർത്തിയിൽ വിമാനങ്ങളും കപ്പലുകളും തമ്മിലുള്ള വെടിവയ്പ്പുകൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 minutes ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (1 hour ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (1 hour ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (3 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (3 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (3 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (4 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (4 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (4 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (4 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (4 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (4 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (4 hours ago)

എവിടെയോ എന്തോ തെറ്റുപറ്റി; വിവാഹവാര്‍ഷിക ദിനത്തില്‍ ഇരുവരും വേര്‍പിരിയുകയാണെന്ന് പറയുന്ന പോസ്റ്റുമായി താരം  (4 hours ago)

കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...  (4 hours ago)

Malayali Vartha Recommends