Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പെട്രോള്‍ വില 100 രൂപയും കടന്ന് കൈപൊള്ളിച്ചു നില്‍ക്കുമ്പോള്‍ വെനിസ്വേലയില്‍ പെട്രോളിന് ഒന്നര രൂപ...

25 JUNE 2021 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

പെട്രോള്‍ വില 100 രൂപയും കടന്ന് കൈപൊള്ളിച്ചു നില്‍ക്കുമ്പോഴാണ് ഒന്നര രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്ന രാജ്യം ലോകത്തുണ്ടെന്ന് മൂക്കത്ത് വിരല്‍നെച്ച് ഈ രാജ്യത്തെ ജനങ്ങള്‍ അറിയേണ്ടത്.


ഇന്ത്യയേക്കാള്‍ ഏറെ ദുര്‍ബലമായ സൗത്ത് അമേരിക്കന്‍ രാജ്യമായ വെനിസ്വേലയില്‍ ലിറ്ററിന് ഒന്നര രൂപയേ വിലയുള്ളു. ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ജപ്പാനില്‍പോലും 101 രൂപയേ ഇന്നു പെട്രോള്‍ വിലയുള്ളു എന്നറിയുമ്പോഴാണ് ഇന്ത്യയിലെ തമാശ തിരിച്ചറിയേണ്ടത്.

 

 

ഓരോ ലിറ്റര്‍ ഇന്ധനത്തിനും കേന്ദ്രവും സംസ്ഥാനങ്ങളും കൂടി 60 രൂപയുടെ നികുതി പിഴിഞ്ഞെടുക്കുന്ന ഏക രാജ്യവും ഇതുതന്നെ. രാജ്യത്ത് കക്കൂസുണ്ടാക്കാനാണ് ഇത്രയും വിലയും നികുതിയും പെട്രോളിന് വര്‍ധിപ്പിക്കുന്നതെന്ന് പറഞ്ഞ കേമന്‍ നേതാക്കളുള്ള നാടും വേറെയുണ്ടാകില്ല.


ഇന്ത്യയേക്കാള്‍ അവികസിതം എന്നു പറയാവുന്ന പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പെട്രോള്‍ ലിറ്ററിന് 50 രൂപയ്ക്ക് വില്‍ക്കുമ്പോഴാണ് ഇന്ത്യയിലെ ദയനീയാവസ്ഥ തിരിച്ചറിയേണ്ടത്. മീന്‍ വണ്ടിക്കാരനും ലോട്ടറിക്കാരനും കടലക്കാരനും തട്ടുകടക്കാരനുമൊക്കെ മൈലുകള്‍ താണ്ടി ജീവിക്കണമെങ്കില്‍ പെട്രോളും ഡീസലും കൂടിയേ തീരൂ. പെട്രോള്‍ വില വര്‍ധിപ്പിക്കുമ്പോള്‍ തന്നെ റോഡുകളുടെ നില എത്രയോ ദയനീയമാണെന്നത് ചിന്തിക്കാതെ വയ്യ. ഇന്ധനത്തിന്റെ മറവില്‍ പിരിക്കുന്ന നികുതിയുടെ രണ്ടു ശതമാനം മാത്രമാണ് റോഡ് വികസനത്തില്‍ സര്‍ക്കാര്‍ മുടക്കുന്നത്.

 


വണ്ടി വാങ്ങുന്നതിനെക്കാള്‍ വലിയ ബാധ്യതയായിരിക്കുന്നു ലക്കും ലഗാനുമില്ലാത്ത ഇന്ധനവിലക്കുതിപ്പ്. പത്തു വര്‍ഷത്തിനുള്ളില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്ത്യയില്‍ ഇരട്ടിയായിരിക്കുന്നു. അതായത് പത്ത് വര്‍ഷം മുന്‍പ് 50 രൂപയ്ക്ക് പെട്രോളും 38 രൂപയ്ക്ക് ഡീസലും കിട്ടിയിരുന്ന സാഹചര്യമാണ് 2021 ല്‍ ഇത്തരത്തില്‍ ദയനീയാവസ്ഥയിലേക്ക് കൂപ്പുകുത്തിയിരിക്കുന്നത്.


നോട്ടുനിരോധനത്തിന്റെ ഗുണഗണങ്ങളായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പറഞ്ഞ വാചകം ഏറെ രസകരമായി തോന്നിയേക്കാം. നോട്ടുനിരോധനം വഴി പെട്രോളിനും ഡീസലിനും ഇന്ത്യയില്‍ 50 രൂപയായി കുറയും എന്നതാണ് ആറു വര്‍ഷം മുന്‍പ് സുരേന്ദ്രന്‍ നടത്തിയ ഗീര്‍വാണം. പക്ഷെ ആ വില നിരക്ക് ഇന്ന് നിലവിലുള്ളത് പാക്കിസ്ഥാനില്‍ മാത്രം.

 

 


ഇന്ത്യയില്‍ കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു. ഇന്ത്യയേക്കാള്‍ സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന വിവിധ രാജ്യങ്ങളിലും സമ്പന്ന രാജ്യങ്ങളിലുമൊക്കെ ഇന്ധനവില ഇന്ത്യയേക്കാള്‍ കുറവാണെന്ന വസ്തുത ഏറെപ്പേരും മറന്നിരിക്കുന്നു.

ഇന്ത്യയില്‍ പ്രതികരിക്കാനും പ്രതിഷേധിക്കാനും ഒരു പ്രതിപക്ഷം ഇല്ലാതെ പോയി എന്നതാണ് ഇത്ര ഗതികേട് രാജ്യത്തുണ്ടാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രതിപക്ഷനേതാവ് എന്നതൊന്ന് ഇല്ലാതെ പോയി എന്നു പറഞ്ഞാല്‍ മതി. മന്‍മോഹന്‍ സിംഗും കോണ്‍ഗ്രസും അധികാരത്തിലായിരിക്കെ പെട്രോള്‍ വില 60 രൂപ കടന്നപ്പോള്‍ ഇന്ത്യയില്‍ ഹര്‍ത്താല്‍ നടത്തി പ്രതിഷേധിച്ച പാര്‍ട്ടിയാണ് രാജ്യം ഇന്നു ഭരിക്കുന്ന ബിജെപി.

 


കഴിഞ്ഞ 53 ദിവസത്തിനിടെ 29 തവണയാണ് എണ്ണകമ്പനികള്‍ ഇന്ധന വില വര്‍ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ മേയ് നാലിനാണ് എണ്ണവില രണ്ടാം ഘട്ടത്തില്‍ വീണ്ടും വര്‍ധിപ്പിച്ച് 100 കടത്തിയിരിക്കുന്നത്.


വെനിസ്വേല കഴിഞ്ഞാല്‍ ഇറാനാണ് എണ്ണ വില വളരെ കുറവുള്ള മറ്റൊരു രാജ്യം. 4.81 രൂപയാണ് ഒരു ലിറ്റര്‍ പ്രട്രോളിന് ഇറാനിലെ വില. അംഗോള, അള്‍ജീരിയ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലൊക്കെ ലിറ്ററിന് 30 രൂപയില്‍ താഴെയാണ് വില. അഫ്ഗാനിസ്ഥാനില്‍ 49 രൂപയേ നിലവില്‍ വിലയുള്ളു. ഇന്ത്യയേക്കാള്‍ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 109 രാജ്യങ്ങളില്‍ നിലവില്‍ ലിറ്ററിന് 50 രൂപയില്‍ താഴെയാണ് പെട്രോള്‍, ഡീസല്‍ വില.

 


ശ്രീലങ്കയില്‍ 68 രൂപയും നേപ്പാളില്‍ 77 രൂപയും ഭൂട്ടാനില്‍ 68 രൂപയും അമേരിക്കയില്‍ 66 രൂപയും അര്‍ജന്റീനയില്‍ 75 രൂപയും ചൈനയില്‍ 85 രൂപയുമാണ് വില.


കോവിഡും സാമ്പത്തിക മാന്ദ്യവും ജനങ്ങളെ തകര്‍ത്തതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അറിവോടെ ഇത്തരത്തില്‍ കൊള്ളയടി തുടരുന്നത്.

 


പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതിവരുമാനത്തില്‍ കഴിഞ്ഞ ആറു വര്‍ഷം കൊണ്ടു കേന്ദ്രസര്‍ക്കാരിനുണ്ടായത് 300 ശതമാനത്തിന്റെ വര്‍ധനയാണ്. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ആദ്യ വര്‍ഷം പെട്രോളിന്റെ എക്സൈസ് നികുതി ഇനത്തില്‍ 29,279 കോടി രൂപയും ഡീസലില്‍ നിന്ന് 42,881 കോടി രൂപയുമാണ് വരുമാനമായി ലഭിച്ചത്. എന്നാല്‍ നിലവില്‍ പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നുള്ള നികുതി വരുമാനം 2.94 ലക്ഷം കോടി രൂപയാണ്.


രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് പെട്രോള്‍, ഡീസല്‍ വില അധിക ഭാരമാകാതിരിയ്ക്കാന്‍ നികുതി കുറച്ച് നാല് സംസ്ഥാനങ്ങള്‍ മാതൃക കാട്ടിയിട്ടുണ്ട്. പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് നികുതി കുറച്ചത്.



 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (47 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends