Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാരകശേഷിയുള്ള വജ്രായുധം പുറത്തെടുത്ത് ഇസ്രയേൽ... ഇനി പോർമുഖങ്ങൾ വിറയ്ക്കും... സൈന്യം ഈ കരുത്തനൊപ്പം...

27 JUNE 2021 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇസ്രേയേലിനെ കുറിച്ച് പറയുമ്പോൾ തന്നെ ആദ്യം ഓർമ്മവരിക അവരുടെ സൈനിക ശേഷിയെ പറ്റിയാണ്. കേരളത്തിന്റെ ജനസംഖ്യ പോലുമില്ലാത്ത ഈ രാജ്യം ഇന്ന് ലേകങ്ങളെ പോലും നേർക്ക് നേരേ നിന്ന് വെല്ലുവിളിക്കാൻ തക്ക ശേഷി കൈവരിച്ച് കഴിഞ്ഞിട്ടുണ്ട്. കൊണ്ടും കൊടുത്തും ഏറെ അനുഭവ സമ്പത്താണ് അവർ ഇക്കാലയളവിൽ നേടിയെടുത്തതും.

അമേരിക്കയെ പോലുള്ള മറ്റു രാജ്യങ്ങളാകട്ടെ യുദ്ധത്തിനോ അവരുടെ സൈനിക ശക്തി പരീക്ഷിക്കുന്നതിനോ മറ്റ് രാജ്യങ്ങളിൽ തങ്ങളുടെ സഹായം നൽകിയായിരുന്നു പരീക്ഷണങ്ങളും പോർമുഖത്ത് അഭിമുഖീകരിക്കേണ്ട പ്രശനങ്ങളെ പറ്റിയൊക്കെ പഠിക്കുന്നത്.

എന്നാൽ ഇസ്രേയേലിന് അകത്തും പുറത്തും ശത്രുക്കളുടെ നിറസാന്നിദ്ധ്യം ഉള്ളതിനാൽ കൊണ്ടും കൊടുത്തും ഏറെ തഴക്കവും പഴക്കവും അവർ കൈവരിച്ചിട്ടുണ്ട്.

എന്നാലിപ്പോൾ അവർ പുറത്ത് വിട്ടിരിക്കുന്ന വാർത്ത ഇസ്രായേലിന്റെ സൈനിക ചരിത്രത്തിൽ തന്നെ എഴുതി ചേർക്കാവുന്ന ഒരു തന്ത്രപ്രധാനമായ ഒന്നാണ്. എന്തെന്നാൽ, വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ തകര്‍ക്കുന്നതില്‍ ഇസ്രയേലി സൈന്യം വിജയിച്ചു.

ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനമായ അയണ്‍ ഡോമിനൊപ്പം ഈ ലേസര്‍ ആയുധങ്ങളും അവരുടെ പ്രധാന പ്രതിരോധ ആയുധമായി വൈകാതെ മാറുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം മൂന്ന് മാരകശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന വിവരം പ്രഖ്യാപിച്ചത്.

ഇസ്രയേലി പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വിഡിയോയിലാണ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധം വായുവില്‍ പറക്കുന്ന ഡ്രോണുകളെ ചാമ്പലാക്കുന്ന ദൃശ്യങ്ങളുള്ളത്. സമുദ്രത്തിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. തങ്ങളുടെ പുതിയ ആയുധത്തിന്റെ ശേഷിയെക്കുറിച്ച് ഇസ്രയേലി പ്രതിരോധ വിദഗ്ധര്‍ വിഡിയോയില്‍ വിശദീകരിക്കുന്നുമുണ്ട്.

ഇസ്രയേലി വ്യോമയാന - പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ സഹകരണത്തിലാണ് ഇസ്രയേലി വ്യോമ സേനയും പ്രതിരോധ മന്ത്രാലയ ഗവേഷണ വിഭാഗവും ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. ഒരു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങള്‍ 100 ശതമാനം കൃത്യതയോടെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് ഇസ്രയേലി മിലിറ്ററി റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ യാനിവ് റോട്ടം അറിയിച്ചു.

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധങ്ങളിലേക്കുള്ള ഇസ്രയേലിന്റെ വിജയകരമായ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, തങ്ങളുടെ തന്ത്രപരമായ ആയുധത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടുമില്ല.

ഏത് കാലാവസ്ഥയിലും ലക്ഷ്യം ഭേദിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് യാനിവ് റോട്ടത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം നിലംപതിച്ചുവെന്ന് ഉറപ്പാകും വരെ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഈ ലേസര്‍ ആയുധത്തിനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്കകം ലേസര്‍ ആയുധത്തിന് 20 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയും കൈവരുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് സംഭവിച്ചാല്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നായി ഈ ലേസര്‍ ആയുധം മാറുകയും ചെയ്യും.

കൂടുതല്‍ വലിയ വിമാനങ്ങളിലായിരിക്കും ഈ ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കുക. പത്ത് വര്‍ഷത്തിനകം നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാനും ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് റോട്ടം പറഞ്ഞു.

തങ്ങളുടെ പുതിയ ടെക്‌നോളജി ഉപയോഗിച്ച് വ്യോമാതിര്‍ത്തിയിലേക്കു പ്രവേശിക്കുന്ന ആക്രമണകാരികളായ മോര്‍ട്ടാറുകള്‍, റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രെനേഡ്, ഡ്രോണുകള്‍ തുടങ്ങിയവയൊക്കെ ലേസര്‍ ഉപയോഗിച്ച് വീഴ്ത്താമെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

ഒന്നിലേറെ ലേസര്‍ കിരണങ്ങളെ സമ്മേളിപ്പിച്ചാണ് പുതിയ സിസ്‌റ്റം പ്രവര്‍ത്തിപ്പിക്കുന്നത്. ഇത് ഏതു വിഷമം പിടിച്ച കാലാവസ്ഥയിലും പ്രവര്‍ത്തിക്കുമെന്നും പറയപ്പെടുന്നു. ഈ സിസ്റ്റം തങ്ങളുടെ പ്രതിരോധം കൂടുതല്‍ അപകടകാരിയും ശക്തിയുള്ളതും അതിനൂതനവുമാക്കുമെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.

ഇസ്രയേല്‍ 1990കളുടെ മധ്യേ മുതല്‍ ലേസര്‍ ആയുധങ്ങളുടെ നിര്‍മ്മാണത്തിനു പിന്നാലെയായിരുന്നു. എന്നാല്‍, അത്തരത്തിലുള്ള ആയുയധങ്ങളില്‍ ഏറ്റവും പ്രതീക്ഷ നല്‍കിയിരുന്ന നോട്ടിലസ് ടാക്ടിക്കല്‍ ഹൈ എനര്‍ജി ലേസറിന്റെ നിര്‍മ്മാണം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

അമേരിക്കയും ഇസ്രയേലും സംയുക്തമായി നിര്‍മ്മിക്കാന്‍ ശ്രമിച്ചതാണ് നോട്ടിലസ് ലേസര്‍. 2006ല്‍ ഈ പദ്ധതി ഉപേക്ഷിച്ച് പകരമായി ഐയണ്‍ ഡോം മിസിൈല്‍ ബാറ്ററികള്‍ നിര്‍മ്മിച്ചുവരികയായിരുന്നു.

നോട്ടിലസ് ടാക്ടിക്കല്‍ ഹൈ എനര്‍ജി ലേസറിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തിവച്ചെങ്കിലും ലേസര്‍ ആയുധത്തിനു വേണ്ടിയുള്ള ഗവേഷണം തുടര്‍ന്നിരുന്നു.

ഇതിന്റെ ഫലമായി തങ്ങള്‍ക്കിപ്പോള്‍ സുസജ്ജമായ ലേസര്‍ പ്രതിരോധവലയം സൃഷ്ടിക്കാനാകുമെന്നും ഒരു കൊല്ലത്തിനിടയില്‍ഇത് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുമെന്നാണ് പ്രതിരോധ വകുപ്പു മന്ത്രി പ്രഖ്യാപിച്ചത്.

ഇസ്രയേലിന്റെ പ്രതിരോധരംഗത്തെ പുതിയ നാഴികക്കല്ലെന്നാണ് ഈ ലേസര്‍ ആയുധത്തെ പ്രതിരോധമന്ത്രി ബന്നി ഗാന്റ്‌സ് വിശേഷിപ്പിച്ചത്. ഗാസയില്‍ നിന്നുള്ള ബലൂണ്‍ ബോംബുകളെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധം ഉപയോഗിക്കില്ലെന്നും ഇത് ഇസ്രയേലിന്റെ ദീര്‍ഘകാല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

10 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയുമുള്ള ഭൂമിയില്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന ലേസര്‍ ആയുധവും ഇസ്രയേലിന്റെ പ്രതിരോധ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഈ ആയുധം ഗാസയില്‍ അടക്കം സ്ഥാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (47 minutes ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (1 hour ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (1 hour ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (2 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (2 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (5 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (5 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (5 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (5 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (5 hours ago)

കള്ളപ്പണം ചെലവഴിക്കുന്നത് സമ്പന്ധിച്ച് ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടന്‍ ദേവന്‍  (5 hours ago)

വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!  (5 hours ago)

അഞ്ചരക്കണ്ടിയില്‍ നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി സുധീര്‍ കല്ലന് സസ്‌പെന്‍ഷന്‍  (5 hours ago)

കനത്ത മഴയും ഇടിമിന്നലും; ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ നിരവധി സര്‍വീസുകള്‍ റദ്ദാക്കി  (5 hours ago)

ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...  (6 hours ago)

Malayali Vartha Recommends