Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനക്ക് വീണ്ടും എട്ടിന്റെ പണി! ആഗോള റിപ്പോർട്ട് പുറത്ത് അടപടലം തകർന്നു: പഠനം നടന്നത് സാധാരണക്കാർക്കിടയിൽ.... ചൈനയെ ശത്രുവാക്കി രാജ്യങ്ങൾ, ഇനി സാമ്പത്തിക പങ്കാളി അമേരിക്ക

03 JULY 2021 06:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

ലോക വ്യാപകമായി അമേരിക്കൻ സ്ഥാപനം ആയ പ്യൂ റിസർച്ച് സെന്റർ നടത്തിയ പഠനത്തിൽ, ലോക രാജ്യങ്ങൾക്കിടയിൽ ചൈനയുടെ പ്രതിച്ഛായ അതി വേഗം ഇടിഞ്ഞു കൊണ്ടിരിക്കുന്നതായി കണ്ടെത്തി. രാഷ്ട്ര തലവന്മാർക്കിടയിൽ അല്ല മറിച്ച് സാധാരണ ജനങ്ങൾക്കിടയിൽ ആണ് പഠനം നടന്നതെന്ന് ശ്രദ്ധേയമാണ്.

ചൈന സ്വന്തം രാജ്യത്തു നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്തർ ദേശീയമായി അവർ കൈ കൊള്ളുന്ന നടപടികളും ലോക രാജ്യങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കിയതായി സർവ്വേ ചൂണ്ടി കാട്ടുന്നു. ചൈനയുടെ സാമ്പത്തിക വ്യവസ്ഥ എന്നത് ലോക രാജ്യങ്ങളെ ആശ്രയിച്ചാണ് എന്ന സാഹചര്യത്തിൽ ഇത് അവരെ സംബന്ധിച്ചിടത്തോളം വലിയ അടി തന്നെയാണ്.

കൂടുതൽ രാജ്യങ്ങളും ചൈനയെ അപേക്ഷിച്ഛ് അമേരിക്കയെ ആണ് സാമ്പത്തിക പങ്കാളി ആക്കാൻ ഉദ്ദേശിക്കുന്നത് എന്നും സർവ്വേ വ്യക്തമാക്കുന്നു. ഇത് ദീർഘ കാലാടിസ്ഥാനത്തിൽ ചൈനയെ പ്രതികൂലമായി ബാധിക്കുന്നതാണ്.

കാനഡ, ബെൽജിയം, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഇറ്റലി, നെതർലാൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ, യുകെ, ഓസ്‌ട്രേലിയ, ജപ്പാൻ, ന്യൂസിലാന്റ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്നുള്ള 18,850 പേരുടെ അഭിപ്രായങ്ങൾ ആണ് ഗവേഷണത്തിൽ ഉൾപ്പെടുത്തിയത് .

ജപ്പാൻ, സ്വീഡൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, അമേരിക്ക എന്നിവിടങ്ങളിൽ ചൈനയെ പ്രതികൂലമായി വീക്ഷിക്കുന്നത് ചരിത്രപരമായ ഏറ്റവും ഉയർന്ന നിലയിലാണെന്ന് പഠനം വ്യക്തമാക്കുന്നു. ഓസ്‌ട്രേലിയ, സ്വീഡൻ, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ 2020 ൽ ഉഭയകക്ഷി സംഘർഷം മൂലം ചൈനയോടുള്ള നിഷേധാത്മക മനോഭാവം വർദ്ധിച്ചു

യുഎസിൽ നിന്നും കാനഡയിൽ നിന്നും പ്രതികരിച്ച പത്തിൽ നാലുപേരും ചൈനയെ കുറിച്ച് അങ്ങേയറ്റം നിഷേധാത്മക വീക്ഷണം വച്ചു പുലർത്തുന്നവരാണ്‌ . യു‌എസിലും കാനഡയിലും യഥാക്രമം 76% വും 73% വും ചൈനയെ ഒരു ശത്രുവായി കാണുന്നു. യൂറോപ്യൻ രാജ്യങ്ങളിൽ, സ്വീഡൻ, നെതർലാന്റ്സ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള 70% ആളുകളും ബെൽജിയം, ഫ്രാൻസ്, യുകെ, ഇറ്റലി എന്നിവിടങ്ങളിൽ നിന്നുള്ള 60% ത്തിലധികം ആളുകളും ചൈനയോട് പ്രതികൂല അഭിപ്രായങ്ങൾ പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി പ്രതികൂലമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കാത്ത എല്ലാവരും ചൈനക്ക് അനുകൂലമായി അനുഭാവം ഉള്ളവരാണ് എന്ന് അർത്ഥമില്ല. അവർ അത്രയും രൂക്ഷമായി പ്രതികരിക്കുന്നില്ല എന്നെ ഉള്ളു

ഏതു രാജ്യത്തിന്റെയും ശരിയായ സ്വഭാവം നമുക്ക് കാണിച്ചു തരുന്നത് അവരുടെ അയൽക്കാരാണ്. അങ്ങനെ നോക്കുമ്പോൾ ചൈനക്കെതിരെ ഏറ്റവും മോശം അഭിപ്രായം ഉള്ളത് ചൈനയുടെ അയൽക്കാർക്ക് തന്നെയാണ്.

ജപ്പാൻ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ള 75 ശതമാനത്തിലധികം പേർ ചൈനയെക്കുറിച്ച് പ്രതികൂലമായ വീക്ഷണമുണ്ടെന്ന് അഭിപ്രായപ്പെട്ടതിനാൽ ചൈനയുടെ സ്വന്തം പ്രദേശത്തെ ഇടപെടലുകൾ എങ്ങനെയാണെന്ന് വ്യക്തമാണ് . ജപ്പാനിൽ നിന്നുള്ള 80% ആളുകളും ചൈനയെക്കുറിച്ച് അനുകൂലമല്ലാത്ത വീക്ഷണങ്ങൾ പുലർത്തുന്നു എന്നത് ശ്രദ്ധേയമാണ്. ജപ്പാനിൽ സർവേയിൽ പങ്കെടുത്ത ഏകദേശം പത്തിൽ ഒമ്പത് പേരും ചൈനയെ പ്രതികൂലമായി കാണുന്നു, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, തായ്‌വാൻ, ന്യൂസിലാന്റ് എന്നിവിടങ്ങളിൽ മൂന്നിൽ രണ്ട് ഭാഗമോ അതിൽ കൂടുതലോ ആൾക്കാർ ചൈന ഒരു ഭീഷണി ആയിട്ടാണ് കാണുന്നത്.

സ്വന്തം പൗരന്മാരുടെ വ്യക്തിസ്വാതന്ത്ര്യത്തെ ചൈന മാനിക്കുന്നില്ലെന്ന് ഈ പ്രതികരിച്ചവരിൽ ഭൂരിഭാഗവും വിശ്വസിക്കുന്നു

കോവിഡ് അനന്തര ലോകത്തിൽ ചൈനക്കെതിരെയുള്ള അഭിപ്രായം ഇത്തരത്തിൽ പ്രതികൂലമായി രൂപപ്പെട്ട സാഹചര്യത്തിൽ, ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ചൈനക്കുള്ള സ്വാധീനം ലോക രാജ്യങ്ങൾക്കിടയിൽ ഒരു വിഷയം തന്നെ ആയി മാറിയിട്ടുണ്ട്. കാനഡ, യൂറോപ്യൻ രാജ്യങ്ങൾ, ഏഷ്യാ പസഫിക് മേഖലയിൽ നിന്നുള്ള സർവേയിൽ പങ്കെടുത്ത രാജ്യങ്ങൾ എന്നിവരിൽ നിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നത് ചൈനയെ ഇനിയും ഒരു വ്യാപാര പങ്കാളി ആയി കാണുന്നതിൽ പലർക്കും അതൃപ്തി ഉണ്ട് എന്ന് തന്നെയാണ്. ചൈനയുമായി ഉള്ളതിനേക്കാൾ കൂടുതൽ സാമ്പത്തിക പങ്കാളിത്തം അമേരിക്കയുമായി പുലർത്താനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നാണ് ഭൂരിഭാഗവും രാജ്യങ്ങൾ വ്യക്തമാക്കിയത്

യുഎസിൽ കുറഞ്ഞത് 80% ആളുകളും കാനഡയിൽ 78% ആളുകളും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ ആഗോള നിലപാടുകളിൽ അതൃപ്തി ഉള്ളവരാണ് .സർവേയിൽ പങ്കെടുത്തതിൽ പത്തിൽ എട്ട് പേരും ചൈനീസ് പ്രസിഡന്റ ഷി ജിൻ പിങ്ങിന്റെ പ്രവർത്തന രീതിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചു. യൂറോപ്യൻ പ്രതികരണക്കാരുംയൂണിയനിൽ നിന്നുള്ളവരും സമാനമായ അഭിപ്രായം തന്നെ പങ്കിട്ടു. കോവിഡ് -19 മഹാമാരിയുടെ രൂക്ഷമായ ആക്രമണത്തിന് ശേഷം ആണ് ചൈനക്കെതിരെയുള്ള വിരുദ്ധ അഭിപ്രായങ്ങൾ ഇത്രയും തീവ്രം ആയത് എന്ന് പ്രേത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ചൈനീസ് സർക്കാരിനെ സംബന്ധിച്ച് ഇത്രയും നിഷേധാത്മക വീക്ഷണങ്ങൾ വരുന്നത് കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ്, കിഴക്കൻ ലഡാക്കിലെയും ദക്ഷിണ ചൈനാ കടലിലെയും സ്ഥിതിഗതികൾ മാറ്റുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളും കോവിഡ് -19 ന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ചൈന ഇടപെടാൻ ശ്രമിച്ചുവെന്ന സംശയവും എരി തീയിൽ എണ്ണയൊഴിക്കുക എന്ന് പറഞ്ഞത് പോലെ, സ്ഥിതി ഗതികൾ രൂക്ഷമാക്കി.

ദക്ഷിണ ചൈനാക്കടലുമായി ബന്ധപ്പെട്ട് ജപ്പാനുമായുള്ള യുദ്ധ സമാനമായ സാഹചര്യവും ബീഫ് കയറ്റുമതിയുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയുമായുള്ള വ്യാപാര യുദ്ധവും ചൈനക്ക് അനുകൂലമല്ലാത്ത കാഴ്ചപ്പാട് രൂപം കൊള്ളുന്നതിനു ആക്കം കൂട്ടിയതെങ്കിലും രാജ്യത്തെ ന്യൂനപക്ഷങ്ങളോടുള്ള
ചൈനയുടെ പെരുമാറ്റത്തെക്കുറിച്ച് യുഎസിന്റെ ആശങ്കകൾ ഉയർന്നു വന്നത്, വികസിത സമ്പദ്‌വ്യവസ്ഥകൾ ഏഷ്യൻ സാമ്പത്തിക ശക്തിയെ എങ്ങനെ കാണുന്നു എന്നതിനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

ഹ്രസ്വ കാലത്തേക്ക് ഇത്തരം കാഴ്ചപ്പാടുകളിലെ മാറ്റം ചൈനയെ വലിയ തരത്തിൽ ബാധിക്കില്ലെങ്കിലും ദീർഘ കാലാടിസ്ഥാനത്തിൽ ഇത് ചൈനക്കുള്ള വലിയ അടി തന്നെയായിരിക്കും എന്ന് ഉറപ്പാണ്. പ്രേത്യേകിച്ചും സാമ്പത്തിക മേഖലയിൽ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (11 minutes ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (17 minutes ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (24 minutes ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (1 hour ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (1 hour ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (2 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (2 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (3 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (3 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (4 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (4 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (7 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (7 hours ago)

Malayali Vartha Recommends