Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്കയെ വരുതിയിലാക്കി ചൈന... അടുത്ത പടയൊരുക്കത്തിന് നീക്കം! ജീവനക്കാരെന്ന വ്യാജേന ചൈനീസ് സൈനികർ... കനത്ത ജാഗ്രതയിൽ രാജ്യവും...

05 JULY 2021 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന സ്ഥാപിതമായതിന്‍റെ 100 വര്‍ഷങ്ങള്‍ ബെയ്ജിംഗ് കഴിഞ്ഞ ദിവസം ആഘോഷമാക്കിയിരുന്നു. ഇതിന്റെ വാർത്തകൾ നമ്മൾ സോഷ്യൽ മീഡിയയിൽ വായിച്ചതുമാണ്. ഇതിനോടകം അവരുടെ അടിസ്ഥാന സൗകര്യ വികസനം സംബന്ധിച്ചും ശ്രീലങ്കയില്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ധാരാളം കാര്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അവയിലെല്ലാം ശ്രീലങ്കയുടെ ഭൂപ്രകൃതി എങ്ങനെ രൂപാന്തരപ്പെടുന്നുവെന്ന് വിശദമാക്കുന്നുണ്ട്. ഈ പദ്ധതികള്‍ ചില തെരുവുകളില്‍ മാത്രമാണ് പ്രതിഫലിക്കുന്നതെന്ന വിമര്‍ശനവും പരക്കെ ഉയര്‍ന്നിരുന്നു.

ശ്രീലങ്കയിലെ സിപിസിയുടെ ധനസഹായമുള്ള പദ്ധതികള്‍ ചൈനീസ് സ്ഥാപനങ്ങളാണ് നടപ്പിലാക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, മെറ്റീരിയല്‍ എന്നിവ ഉപയോഗിച്ച് അവ പൂര്‍ത്തീകരിക്കുകയാണ് ചെയ്യുക. അധ്വാനത്തിന്‍റെ ഗണ്യമായ അനുപാതവും ഉയര്‍ന്ന മാനേജ്മെന്‍റും ചൈനയില്‍ നിന്നുള്ളതാണ് എന്ന് സാരം.

ഫലത്തില്‍, ഈ പദ്ധതിക്ക് ശ്രീലങ്ക പണം നല്‍കുമ്പോള്‍, അത് പൂര്‍ണമായും ബെയ്ജിംഗിന്‍റെ ഖജനാവാണ് പുഷ്ടിപ്പെടുത്തുക എന്ന് ആർക്കും തന്നെ മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇത് ഇന്ത്യക്ക് വൻ ഭീഷണി ഒരുക്കുകയാണോ? നിരവധിയാണ് ചോ​ദ്യങ്ങൾ, കാരണം അത്തരത്തിലുള്ള ചില അസാമാന്യ നീക്കങ്ങളാണ് ചൈനയിൽ നടക്കുന്നത്.

പാകിസ്താന്റെ അതേ അവസ്ഥയിലേക്ക് നീങ്ങുകയാണ് ഇപ്പോൾ ശ്രീലങ്കയും എന്ന് ചുരുക്കത്തിൽ പറയാം. കാരണം, ചൈനയുടെ സാമ്പത്തിക സഹായം സ്വീകരിച്ച് ശ്രീലങ്ക അങ്ങേയറ്റം അടിമത്തത്തിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ പഠിക്കുന്നതിലൂടെ നമുക്ക് മനസ്സിലാകുന്നത്. ഇന്ത്യയും അമേരിക്കയും നൽകിയ മുന്നറിയിപ്പുകളാണ് ഇപ്പോൾ പ്രത്യക്ഷത്തിൽ യാഥാർത്ഥ്യമായി വായിച്ചെടുക്കാൻ സാധിക്കുന്നത്.

ചൈന പൂർണ്ണമായും സാമ്പത്തിക സാങ്കേതിക സഹായം നൽകി പണിത ഹംബന്ദോട്ടാ തുറമുഖം പൂർണ്ണമായും ചൈനയുടെ അധീനതയിലായെന്നാണ് അന്താരാഷ്ട്ര റിപ്പോർട്ട്.

ചൈനീസ് സൈനികരാണ് തുറമുഖത്തെ എല്ലാ ജോലികളും ഇപ്പോൾ നിർവ്വഹിക്കുന്നത്. ഹംബന്ദോട്ടായിലെ തുറമുഖത്തിന് സമീപമുള്ള വലിയ തടാകത്തിലെ മാലിന്യനീക്കങ്ങളുടെ ചിത്രങ്ങളിലൂടെയാണ് ചൈനീസ് സൈനികരുടെ സാന്നിദ്ധ്യം ഇപ്പോൾ ഉറപ്പിക്കാനായത്.

കൊളംബോ പോർട്ട് സിറ്റി എന്ന ബൃഹദ് പദ്ധതിക്കായി തുറമുഖവും പരിസര പ്രദേശവും കടലിലെ ചെറു ദ്വീപുകളുമെല്ലാം 99 വർഷത്തേക്ക് ചൈനയ്ക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇതിലൂടെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുകയാണ് ചൈന ചെയ്യുന്നത്.

1.4 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മ്മിച്ച ഹംബന്തോട്ട തുറമുഖത്തെയും സമാനമായ പ്രശ്നങ്ങള്‍ ബാധിച്ചിട്ടുണ്ട്. പദ്ധതിയുടെ ചൈനീസ് വായ്പകളുടെ പലിശ തിരിച്ചടയ്ക്കാന്‍ പോലും തുറമുഖം വഴി ലഭിക്കുന്ന വരുമാനം പര്യാപ്തമല്ലാത്തതിനാല്‍ ദീര്‍ഘകാലത്തേക്ക് തുറമുഖം ചൈനക്കാര്‍ക്ക് പാട്ടത്തിന് നല്‍കാന്‍ ശ്രീലങ്ക നിര്‍ബന്ധിതരായി.

2017 ല്‍ തുറമുഖം നേടിയത് 2 മില്യണ്‍ ഡോളര്‍ മാത്രമാണ്, അതേസമയം വാര്‍ഷിക വായ്പ തിരിച്ചടവ് 70 മില്യണ്‍ യുഎസ് ഡോളറില്‍ കൂടുതലാണ്. 20 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ പോലും അടുത്ത 30 വര്‍ഷത്തേക്ക് തുറമുഖത്തിന് പലിശ അടയ്ക്കാന്‍ കഴിയുമായിരുന്നില്ല.

ഈ തുറമുഖം ഒരിക്കലും ശ്രീലങ്കന്‍ കൈകളില്‍ പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നേരെമറിച്ച് പ്രഖ്യാപനങ്ങള്‍ വകവയ്ക്കാതെ, ഹംബന്തോട്ടയില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും നിയന്ത്രിക്കുന്നതിലും ശ്രീലങ്ക തുറമുഖ അതോറിറ്റിക്ക് വളരെ പരിമിതമായ പങ്കുമാത്രമാണ് ഉള്ളത്.

തുറമുഖത്ത് സ്വന്തം കപ്പലുകള്‍ കയറ്റാന്‍ ശ്രീലങ്കന്‍ നാവികസേന ചൈനക്കാരോട് അഭ്യര്‍ത്ഥിക്കണം എന്നതാണ് അവസ്ഥ. ഈ തുറമുഖത്തിന് സാമ്പത്തിക മെച്ചമില്ലെന്ന് അവകാശപ്പെട്ട് ചൈനീസ് അധികൃതര്‍ തുറമുഖത്തിന് ചുറ്റും 15,000 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ ശ്രമിക്കുകയുമാണ്.

ശ്രീലങ്കയുടെ നിയമം അനുസരിച്ച് സൈനിക-സുരക്ഷാ സേനയുടെ ഔദ്യോഗിക വേഷങ്ങളോ സമാനമായ വേഷങ്ങളോ മറ്റാർക്കും ഉപയോഗിക്കാൻ അനുവാദമില്ല എന്നാണ്. സേനയിൽ നിന്ന് വിരമിച്ചവർ പോലും സൈനിക വേഷം ഉപയോഗിക്കരുതെന്നതാണ് നിയമം നിഷ്കർഷിക്കുന്നത്.

എന്നാൽ തുറമുഖത്തിന് പുറത്തുള്ള ഒരു വിദൂര പ്രദേശത്ത് സൈനിക വേഷത്തിൽ ഉള്ളതാരെന്ന അന്വേഷണമാണ് ചൈനയിലെത്തി നിൽക്കുന്നത്. ചൈനീസ് സൈനികരാണ് ഇതെന്നാണ് അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗം സൂചന നൽകിയിരിക്കുന്നതും. ചൈനയ്ക്കു വേണ്ടി തങ്ങളുടെ നിയമങ്ങൾ പോലും വളച്ചൊടിക്കാൻ പാകത്തിൽ എത്തി നിൽക്കുകയാണ് ശ്രീലങ്ക. ഇത് തന്നെയാണ് അവരുടെ ആധിപത്യം അവിടെ ഉറപ്പിക്കാൻ സാധ്യതയുണ്ടെന്ന് പറയുവാൻ കാരണവും.


ഇതുമായി കൂട്ടി വായിക്കാവുന്ന കുറച്ച് സംഭവങ്ങൾ കേരളത്തിലും അടുത്തിടയായി സംഭവിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ നിന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച് പൊലീസിന്റെ പിടിയിലായ ശ്രീലങ്കൻ സ്വദേശി സുരേഷ് രാജ് ശ്രീലങ്കയിലെ അധോലോക സംഘത്തിലെ പ്രധാനി എന്നുള്ള വിവരങ്ങൾ പുറത്ത് വന്നിരുന്നു.

ഏറെ വിവാദമായ ഒരു കൊലപാതകക്കേസിൽ പ്രതിയായതിനെ തുടർന്നാണ് ഇയാൾ ഇന്ത്യയിലേക്കു കടന്നത്. തമിഴ്നാട് സ്വദേശി എന്ന വ്യാജ രേഖയുണ്ടാക്കി തമിഴ്നാട്ടിൽ താമസം തുടങ്ങിയിട്ട് 15 വർഷത്തോളമായിരുന്നു.

ശ്രീലങ്കയിൽ നിന്നു കടന്നതിനെത്തുടർന്ന് ഇയാളെ കണ്ടെത്താനായി ഇന്റർപോൾ തിരച്ചിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇയാൾക്കുള്ള മറ്റ് ആഭ്യന്തര ബന്ധത്തെ പറ്റിയുള്ള അന്വേഷണങ്ങൾ ഇപ്പോൾ ക്യൂ ബ്രാഞ്ച് തുടങ്ങി കഴിഞ്ഞു.

അടുത്തിടെ തമിഴ്നാട്ടിൽ ഉള്ളതായി വിവരം ലഭിച്ച ശ്രീലങ്കൻ അധികൃതർ ഇയാളെ പിടികൂടാനായി ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായം തേടുകയായിരുന്നു. ക്യൂ ബ്രാഞ്ച് കുടുക്കാൻ കെണികൾ ഒരുക്കിയതോടെയാണ് ഒരു മാസം മുൻപ് കേരളത്തിലെത്തിയത്.

ഒപ്പം പിടിയിലായ സഹോദരൻ രമേഷ് ശ്രീലങ്കയിൽ നിന്ന് അടുത്തിടെയാണ് തമിഴ്നാട്ടിലും തുടർന്ന് നെടുമ്പാശേരിയിലും എത്തി അത്താണിയിൽ താമസം ആരംഭിച്ചത്. രമേഷിന്റെ നീക്കങ്ങളിലൂടെ ആണ് ശ്രീലങ്കൻ പൊലീസിന് സുരേഷ് രാജ് ഇന്ത്യയിലുണ്ടെന്ന വിവരം ലഭിച്ചത്.

അധോലോക സംഘത്തിന്റെ നേതാവായിരുന്ന സുരേഷ് രാജിന്റെ തമിഴ്നാട്ടിലെ സാമ്പത്തിക സ്രോതസ്സുകൾ സംബന്ധിച്ച് തമിഴ്നാട് പൊലീസും അന്വേഷണം വിപുലമായി തന്നെ ആരംഭിച്ചിട്ടുണ്ട്. അനധികൃതമായി ഇന്ത്യയിൽ താമസിച്ചതിന് ഇയാളുടെ പേരിൽ നെടുമ്പാശേരി പൊലീസ് കേസെടുത്തിട്ടുണ്ട്.

ശേഷം ഇയാളെ അങ്കമാലി കോടതിയിൽ ഹാ‍ജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. സുരേഷ് രാജിനെ ക്യൂ ബ്രാഞ്ച് സംഘം തമിഴ്നാട്ടിലേക്ക് കൊണ്ടു പോയിയിട്ടുണ്ട്. വിശദമായി ചോദ്യം ചെയ്യലിന് ശേഷമാകും ഇയാളെ പിന്നീട് ശ്രീലങ്കയ്ക്ക് കൈമാറുന്ന കാര്യം ആലോചിക്കുക. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (24 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (30 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends