Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇസ്രയേലിന്റെ ഒരൊറ്റ മിസൈൽ എന്തിനെയും നിമിഷനേരം കൊണ്ട് തകർക്കും! മുന്നൂറു കിലോമീറ്റർ ദൂരത്തു നിന്നു തൊടുത്താലും കൃത്യമായി ശത്രുകേന്ദ്രത്തെ തകർക്കും; സീബ്രേക്കറിന്റെ ലക്ഷ്യം ഇറാനോ? ആധുനിക ലോകത്തിലെ ഏറ്റവും ശക്തമായ ആയുധം ഇത്....

06 JULY 2021 12:39 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇറാനും ഇസ്രയേലും തമ്മിലുള്ള പ്രശ്നങ്ങൾ നിരവധി വർഷങ്ങളായി തുടങ്ങിയതാണ്... ഇപ്പോഴിതാ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട് ഇറാന്റെ പ്രധാന കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രായേൽ പുതിയൊരു മിസൈൽ പുറത്ത് ഇറക്കിയിരുന്നു എന്നാണ്.

മുന്നൂറു കിലോമീറ്റർ ദൂരത്തു നിന്നു തൊടുത്താലും കൃത്യമായി ശത്രു കേന്ദ്രങ്ങളെ തകർക്കാൻ ഇതിന് കഴിയും എന്നതാണ് ഇതിന്റെ പ്രത്യേകത.... ഈ മിസൈലിനെ ദൂരെ നിന്നു നോക്കിയാൽ ഒരു ചെറിയ വിമാനമോ ഡ്രോണോ പറന്നു പോകുന്നതു പോലെ തോന്നും. പക്ഷികളോ വലിയ മീനുകളോ ഊളിയിട്ടു പോകുന്നതു പോലെയും അനുഭവപ്പെടാം.

ചുരുക്കത്തിൽ ഇതൊരു വമ്പൻ മിസൈൽ എന്ന് തന്നെ പറയാവുന്നതാണ് നല്ലത്. ഇസ്രയേൽ ആയുധക്കമ്പനിയായ റാഫേലാണ് ഈ ആധുനിക ആയുധം പുറത്തിറക്കിയിരിക്കുന്നത്. ഇസ്രയേലിന്റെ ശത്രുക്കളായ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങൾ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരിക്കാം ഈ മിസൈലെന്നാണ്

ഒറ്റമിസൈലിന് ഒരു വലിയ യുദ്ധക്കപ്പലിനെ ഒറ്റയടിക്ക് നശിപ്പിച്ചു മുക്കാനുള്ള കഴിവുണ്ടെന്ന് ഇസ്രയേലി പ്രതിരോധവൃത്തങ്ങൾ അവകാശപ്പെടുന്നത്. അഞ്ചാംതലമുറ വിഭാഗത്തി‍ൽ പെട്ട ഈ മിസൈൽ നാവികപ്പോരാട്ടത്തിനായാണു പ്രധാനമായും നിർമിച്ചിരിക്കുന്നത്, എന്നാലും കര, വ്യോമയുദ്ധങ്ങൾക്കും ഉപയോഗിക്കാമെന്നു റാഫേൽ കമ്പനി അധികൃതർ പറയുന്നുണ്ട്.

കപ്പലുകളിൽ നിന്നും കരയിലാണെങ്കിൽ ലോഞ്ചറുകളിൽ നിന്നോ മിസൈൽ വിക്ഷേപിക്കാം. ആർട്ടിഫിഷൽ ഇന്റലിജൻസ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന നിരവധി സെൻസറുകളും ഈ മിസെയിലിലുണ്ട്. ഇതു മൂലം ശത്രുകേന്ദ്രങ്ങളും ലക്ഷ്യങ്ങളും സ്വയമേ കണ്ടെത്താൻ ഇതിനു കഴിയും.

 

 

 

പുതിയ കാല ടെക്നോളജിയായ ബിഗ് ‍ഡേറ്റയും മിസൈൽ തന്റെ മുന്നേറ്റത്തിനായി ഉപയോഗിക്കുന്നുണ്ട്.എന്നാൽ ഓട്ടമാറ്റിക് നിയന്ത്രണം നിർത്തി മാനുഷിക നിയന്ത്രണമേറ്റെടുക്കാമെന്നു സൈനികർക്കു തോന്നിയാൽ അതിനും സംവിധാനമുണ്ട്.

ഒറ്റ നോട്ടത്തിൽ വിമാനമാണെന്ന് തോന്നിപ്പിക്കുന്ന വീതിയേറിയ ചിറകുകളോടെയുള്ള മിസൈൽ ഡ്രോണായിട്ടും ഉപയോഗിക്കാമെന്നു കമ്പനി അധികൃതർ പറയുന്നുണ്ട്. അടുത്ത തലമുറ മിസൈലുകളുടെ തുടക്കമായിട്ടാണു സീബ്രേക്കറിനെ രാജ്യാന്തര ആയുധ നിരീക്ഷകർ വിലയിരുത്തിയിരിക്കുന്നത്. നാലു മീറ്റർ നീളവും എഴുപതു സെന്റിമീറ്റർ വ്യാസവുമാണ് ഈ മിസൈലിനുള്ളത്.

സീബ്രേക്കറിന്റെ മറ്റൊരു പ്രത്യേകതയാണ് നിശ്ചലമായിക്കിടക്കുന്നതും ചലിക്കുന്നതുമായ ലക്ഷ്യങ്ങളെ ഒരേ പോലെ ആക്രമിച്ചു തകർക്കാനുള്ള ശേഷിയുമുണ്ട്. സബ്സോണിക് വേഗത്തിലാണു മിസൈൽ പോകുക. എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാവുന്ന ഇതിനു പകലും രാത്രിയും ഒരേ കൃത്യതയോടെ മുന്നേറാനും കഴിയും.

ഇലക്ട്രോണിക് പ്രതിരോധ സംവിധാനങ്ങൾ ശക്തമായ പുതിയ കാലഘട്ടത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണു സീബ്രേക്കറെന്ന് ഇസ്രയേലി പ്രതിരോധ ഗവേഷകർ പറയുന്നു. എല്ലാത്തരം ഇലക്ട്രോണിക് പ്രതിരോധങ്ങൾക്കും ജാമിങ്ങിനെയും സീബ്രേക്കറിനു കബളിപ്പിക്കാനാകും.

ഇസ്രയേലി സൈന്യത്തിന്റെ പ്രധാന ആയുധദാതാക്കളിൽ ഒന്നാണ് റാഫേൽ ഡിഫൻസ് കമ്പനി. അയൺ ഡോം, ഗൈഡഡ് സ്പൈക്ക് മിസൈൽ തുടങ്ങിയവ വികസിപ്പിച്ചു പുറത്തിറക്കിയതും ഇവർ തന്നെയാണ്.

അതെസമയം, കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് ഡ്രോണുകളെ തകര്‍ക്കുന്നതില്‍ ഇസ്രയേലി സൈന്യം വിജയം കൈവരിച്ചിരുന്നു. ഇസ്രയേലിന്റെ മിസൈല്‍ വേധ സംവിധാനമായ അയണ്‍ ഡോമിനൊപ്പം ഈ ലേസര്‍ ആയുധങ്ങളും അവരുടെ പ്രധാന പ്രതിരോധ ആയുധമായി വൈകാതെ മാറുമെന്നാണ് കരുതുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു ഇസ്രയേല്‍ ആഭ്യന്തരമന്ത്രാലയം മൂന്ന് മാരകശേഷിയുള്ള ലേസര്‍ ആയുധങ്ങള്‍ നിര്‍മിക്കുന്നുവെന്ന വിവരം അറിയിച്ചത്.

ഇസ്രയേലി പ്രതിരോധ മന്ത്രാലയം തന്നെ പുറത്തുവിട്ട വിഡിയോയിലാണ് വിമാനത്തില്‍ ഘടിപ്പിച്ച ലേസര്‍ ആയുധം വായുവില്‍ പറക്കുന്ന ഡ്രോണുകളെ ചാമ്പലാക്കുന്ന ദൃശ്യങ്ങൾ ഉള്ളത്. സമുദ്രത്തിന് മുകളില്‍ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. തങ്ങളുടെ പുതിയ ആയുധത്തിന്റെ ശേഷിയെക്കുറിച്ച് ഇസ്രയേലി പ്രതിരോധ വിദഗ്ധര്‍ വിഡിയോയില്‍ പറയുന്നുണ്ട്.

ഇസ്രയേലി വ്യോമയാന - പ്രതിരോധ കമ്പനിയായ എല്‍ബിറ്റ് സിസ്റ്റംസിന്റെ സഹകരണത്തിലാണ് ഇസ്രയേലി വ്യോമ സേനയും പ്രതിരോധ മന്ത്രാലയ ഗവേഷണ വിഭാഗവും ചേര്‍ന്നാണ് ഈ പരീക്ഷണം പൂർത്തീകരിച്ചത്. ഒരു കിലോമീറ്റര്‍ പരിധിയിലെ ലക്ഷ്യങ്ങള്‍ 100 ശതമാനം കൃത്യതയോടെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് ഇസ്രയേലി മിലിറ്ററി റിസര്‍ച്ച് ആൻഡ് ഡവലപ്‌മെന്റ് വിഭാഗം തലവന്‍ യാനിവ് റോട്ടം അറിയിച്ചു.

ഉയര്‍ന്ന ശേഷിയുള്ള ലേസര്‍ ആയുധങ്ങളിലേക്കുള്ള ഇസ്രയേലിന്റെ വിജയകരമായ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്. അതേസമയം, തങ്ങളുടെ തന്ത്രപരമായ ആയുധത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഇസ്രയേല്‍ പുറത്തുവിട്ടിട്ടുമില്ല. ഏത് കാലാവസ്ഥയിലും ലക്ഷ്യം ഭേദിക്കാന്‍ ഈ ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് യാനിവ് റോട്ടത്തെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലക്ഷ്യം നിലംപതിച്ചുവെന്ന് ഉറപ്പാകും വരെ കൃത്യതയോടെ പ്രവര്‍ത്തിക്കാന്‍ ഈ ലേസര്‍ ആയുധത്തിനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.

 

ഏതാനും വര്‍ഷങ്ങള്‍ക്കകം ലേസര്‍ ആയുധത്തിന് 20 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയും കൈവരുത്തുകയാണ് ഇസ്രയേലിന്റെ ലക്ഷ്യം. അത് സംഭവിച്ചാല്‍ ഇസ്രയേലിന്റെ ആവനാഴിയിലെ ഏറ്റവും കരുത്തുറ്റ ആയുധങ്ങളിലൊന്നായി ഈ ലേസര്‍ ആയുധം മാറുകയും ചെയ്യും. കൂടുതല്‍ വലിയ വിമാനങ്ങളിലായിരിക്കും ഈ ലേസര്‍ ആയുധങ്ങള്‍ ഘടിപ്പിക്കുക. പത്ത് വര്‍ഷത്തിനകം നൂറുകണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ലക്ഷ്യം ഭേദിക്കാനും ലേസര്‍ ആയുധത്തിന് സാധിക്കുമെന്ന് റോട്ടം പറഞ്ഞു.


ഇസ്രയേലിന്റെ പ്രതിരോധരംഗത്തെ പുതിയ നാഴികക്കല്ലെന്നാണ് ഈ ലേസര്‍ ആയുധത്തെ പ്രതിരോധമന്ത്രി ബന്നി ഗാന്റ്‌സ് വിശേഷിപ്പിച്ചത്. ഗാസയില്‍ നിന്നുള്ള ബലൂണ്‍ ബോംബുകളെ തകര്‍ക്കാന്‍ ഈ ലേസര്‍ ആയുധം ഉപയോഗിക്കില്ലെന്നും ഇത് ഇസ്രയേലിന്റെ ദീര്‍ഘകാല പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള പദ്ധതിയാണെന്നും പ്രതിരോധമന്ത്രി അറിയിച്ചു.

10 കിലോമീറ്റര്‍ പരിധിയും 100 കിലോവാട്ട് ശേഷിയുമുള്ള ഭൂമിയില്‍ സ്ഥാപിക്കാന്‍ സാധിക്കുന്ന ലേസര്‍ ആയുധവും ഇസ്രയേലിന്റെ പ്രതിരോധ പണിപ്പുരയില്‍ ഒരുങ്ങുന്നുണ്ട്. 2024 ആകുമ്പോഴേക്കും ഈ ആയുധം ഗാസയില്‍ അടക്കം സ്ഥാപിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (24 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (30 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends