Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ വീട്ടിൽ ബോംബ് പൊട്ടിക്കാൻ അവർക്ക് മാത്രമേ സാധിക്കൂ... റോയ്ക്കെതിരെ പാകിസ്ഥാൻ...

05 JULY 2021 05:45 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

ഇന്ത്യയെ തകർക്കാൻ പാക്കിസ്ഥാൻ പലതവണയാണ് പദ്ധതികൾ മെനഞ്ഞു കൂട്ടിയത്. ഇതിലെല്ലാം വളരെ ശക്തമായ പ്രതിരോധം തന്നെയാണ് നമ്മുടെ സുരക്ഷാ സേന തീർത്തതും. ഇപ്പോൾ അവർക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളിൽ അവർ നമ്മളെ പഴിക്കുന്നത് പതിവായിരുക്കുകയാണ്.

ഇന്ത്യയിലേക്ക് ഭീകരരെ പല തവണ കയറ്റുമതി ചെയ്ത, മുംബയ് ആക്രമണത്തിലടക്കം പിന്നിൽ പ്രവർത്തിച്ച, ഭീകരസംഘടനയായ ലഷ്കറെ തയിബ, ജമാഅത്തുദ്ദഅവ എന്നിവയുടെ മേധാവിയുമായ പാകിസ്ഥാനിലെ കൊടും ഭീകരൻ ഹാഫിസ് സയീദിന്റെ ലാഹോറിലെ വീടിന് മുന്നിൽ അടുത്തിടെ സ്‌ഫോടം അരങ്ങേറിയിരുന്നു.

ഭീകരന്റെ മടയിൽ കയറി തന്നെ ഇത്തരത്തിൽ ഒരു സ്‌ഫോടനം നടത്തിയത് ഇന്ത്യയുടെ ചാരസംഘടനയായ റോ ആണെന്ന് ആരോപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. ജൂൺ 23നാണ് ഹാഫിസ് സയീദിന്റെ വീടിന് മുന്നിൽ സ്‌ഫോടനമുണ്ടായത്.

കാറിൽ എത്തിച്ച സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് സൂചന. ഹഫീസിന്റെ വസതിക്കു സമീപം ഉണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അന്ന് തന്നെ ഇതിന് പിന്നിൽ ഇന്ത്യയുടെ കരങ്ങളാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ആരോപിച്ചിരുന്നു.

പാക്കിസ്ഥാന്റെ ലാഹോറില്‍ കൊടും തീവ്രവാദി ഹാഫിസ് സയീദിന്റെ വസതിക്ക് സമീപം ജൂണ്‍ 23ന് നടന്ന സ്ഫോടനത്തിന് പിന്നില്‍ ഇന്ത്യയുടെ ഗവേഷണ-വിശകലന വിഭാഗം ആണെന്ന് ഏകദേശം സ്ഥിരീകരിച്ച മട്ടിലാണ് ഇപ്പോൾ പാക്കിസ്ഥാന്‍.

ഭീകരവാദികള്‍ക്കു പാക്കിസ്ഥാന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്‌ക്കെതിരേ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് അടിസ്ഥാനരഹിതമായ ആരോപണവുമായി പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൊയ്ദ് യൂസഫ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

വിവര മന്ത്രി ഫവാദ് ചൗധരി, പഞ്ചാബ് പോലീസ് മേധാവി ഇനാം ഘാനി എന്നിവരോടൊപ്പം പത്രസമ്മേളനത്തില്‍ സംസാരിച്ച യൂസഫ് ലാഹോര്‍ സ്ഫോടനത്തിന്റെ സൂത്രധാരന്‍ ''ഒരു ഇന്ത്യന്‍ പൗരനാണെന്നും റോയ്ക്ക് ആ വ്യക്തിയുമായി ബന്ധമുണ്ടെന്നും' ആരോപിക്കുകയാണ് ചെയ്തത്.

''ലാഹോറില്‍ നടന്ന ഈ പ്രത്യേക സംഭവത്തിന്റെ സാമ്പത്തിക, ടെലിഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വ്യക്തമായ തെളിവുകളും രഹസ്യാന്വേഷണവും ഞങ്ങളുടെ പക്കലുണ്ട്.

ഇത് ആക്രമണത്തില്‍ ഇന്ത്യക്കുള്ള പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നു. സൂത്രധാരനില്‍ നിന്ന് കണ്ടെടുത്ത ഫോറന്‍സിക് വിശകലനത്തിന്റെയും ഇലക്ട്രോണിക് ഉപകരണങ്ങളുടെയും'' സഹായത്തോടെ ''പ്രധാന സൂത്രധാരനെയും'' ഹാന്‍ഡ്ലര്‍മാരെയും തിരിച്ചറിഞ്ഞതായി യൂസഫ് വെളിപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യക്കു നേരേ ഡ്രോണ്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ വര്‍ധിക്കുകയും ഇതിനു പിന്നില്‍ പാക്കിസ്ഥാന്‍ ആണെന്നും തെളിവു സഹിതം ഇന്ത്യ വ്യക്തമാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ തങ്ങളുടെ പ്രതിരോധ മാർ​ഗമായിട്ടാണ് ഇപ്പോഴത്തെ വ്യാജ ആരോപണവുമായി രംഗത്തെത്തിയത്.

ലാഹോർ സ്‌ഫോടനത്തിന്റെ തെളിവുകൾ കണ്ടെത്തിയതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്വേഷണ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും, ഇന്ത്യയുടെ മുഖം ലോകരാജ്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. 'പഞ്ചാബ് പോലീസിന്റെ തീവ്രവാദ വിരുദ്ധ വകുപ്പിന്റെ ഉത്സാഹത്തെയും വേഗതയെയും ഞാൻ അഭിനന്ദിക്കുന്നു...

ഞങ്ങളുടെ എല്ലാ സിവിൽ, സൈനിക രഹസ്യാന്വേഷണ ഏജൻസികളുടെയും മികച്ച ഏകോപനത്തെ അഭിനന്ദിക്കുന്നു,' എന്നുമായിരുന്നു തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പാകിസ്ഥാൻ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. എന്നാൽ ഈ സംഭവത്തിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഇതുവരെയും പ്രതികരണങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല.

ലഹോർ സ്‌ഫോടനത്തിൽ ഇന്ത്യയ്ക്ക് നിർണായക പങ്കുണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അന്ന് പ്രതികരിച്ചിരുന്നത്. അന്താരാഷ്ട്ര ഭീകരനും ലഷ്‌കർ തീവ്രവാദ നേതാവുമായ ഹാഫിസ് സയീദിന്റ വീടിന് സമീപം നടന്ന ആക്രമണത്തിൽ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനകൾക്ക് പങ്കുണ്ടെന്നാണ് ഇമ്രാൻ ഖാന്റെ പ്രാഥമിക കണ്ടെത്തൽ. ലഹോറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് പാക് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇമ്രാൻ ഖാന്റെ ആരോപണം പുറത്ത് വിട്ടതും.

ജോഹാറിൽ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തിൽ രാജ്യത്ത് തീവ്രവാദ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അവർക്ക് അന്താരാഷ്ട്ര തലത്തിൽ ബന്ധമുണ്ടെന്നും അവർ ആരോപിച്ചിട്ടുണ്ട്. ഇന്ത്യൻ തീവ്രവാദ സംഘടനകൾക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നും ഇമ്രാൻ ഖാൻ അന്നേ കുറ്റപ്പെടുത്തിയിരുന്നതാണ്.

യുഎൻ അന്താരാഷ്ട്ര കുറ്റവാളിയായി പ്രഖ്യാപിച്ച ഭീകരനാണ് ജമാ അത്തെ ഉദ് ധവ നേതാവ് കൂടിയായ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഇയാളെ നിയമനടപടികൾ നേരിടാൻ വിട്ടുനൽകണമെന്ന് ഇന്ത്യയും ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ സമീപമുണ്ടായ സ്‌ഫോടനം സയീദിനെ ലക്ഷ്യം വെച്ചാണെന്നുള്ള വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (7 minutes ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (17 minutes ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (24 minutes ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (30 minutes ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (1 hour ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (1 hour ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (2 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (2 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (3 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (3 hours ago)

സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ ഓണം ടൂറിസം വാരാഘോഷം സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും...  (6 hours ago)

വേറിട്ട മൂന്ന് കഥകളുടെ ഡെസ്റ്റിനി ഉടന്‍ പ്രദര്‍ശനത്തിന്  (6 hours ago)

ആ വരാന്തയിൽ ഉറങ്ങാൻ കിടന്നതാണ്, പക്ഷെ പുലർന്നപ്പോൾ... റിയാദിൽ നിന്ന് വൻ ദുരന്ത വാർത്ത...  (6 hours ago)

പണത്തിനായി ദൃശ്യങ്ങൾ വിറ്റു, ചോദ്യം ചെയ്തപ്പോൾ ക്രൂര മർദ്ദനം; യുകെയിൽ നിന്ന് തുടങ്ങിയ വൈകൃതത്തിനൊടുവിൽ കൊട്ടിയത്ത് ഭർത്താവ് അറസ്റ്റിൽ  (6 hours ago)

കേന്ദ്രമന്ത്രിമാരുടെ വസതികള്‍ മോടിപിടിപ്പിക്കാന്‍ ചെലവാക്കിയത് 92 കോടി  (6 hours ago)

Malayali Vartha Recommends