Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നഷ്​ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായി; എവ‌ർഗിവൺ നാളെ വിട്ടയക്കും...!! കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനൊരുങ്ങി അധികൃതർ

06 JULY 2021 09:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

മാർച്ചിൽ സൂയസ്​ കനാലിൽ കുടുങ്ങി ദിവസങ്ങളോളം ആഗോള ചരക്കുകടത്ത്​ തടസ്സപ്പെടുത്തിയ ജപ്പാൻ കപ്പലായ എവർഗിവണിനെ നാളെ വിട്ടയക്കും. നഷ്​ട പരിഹാരം സംബന്ധിച്ച തർക്കം തീർപ്പായതോടെയാണ്​ കപ്പലിന് സൂയസ് വിടാമെന്ന്​ കനാൽ അധികൃതർ അറിയിച്ചത്​.വിട്ടുനൽകൽ കരാർ പ്രകാരം സൂയസ്​ കനാലിന്​ 75 ടൺ ശേഷിയുള്ള ഒരു ടഗ്​ ബോട്ട്​ ലഭിക്കും. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ആറു മാസത്തിനിടെ സൂയസ്​ കനാൽ വഴിയുളള ചരക്കു കടത്തിലൂടെ ഈജിപ്​തിന്​ ലഭിച്ചത്​ 300 കോടി ഡോളർ (22,358 കോടി രൂപ) ആണ്​. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്​ 8.8 ശതമാനം കൂടുതലാണിത്. സൂയസ്​ നഗരമായ ഇസ്​മാഈലിയയിൽ ഔദ്യോഗിക ചടങ്ങ്​ സംഘടിപ്പിച്ച്​ കപ്പൽ വിട്ടയക്കൽ ആഘോഷമാക്കാനാണ്​ അധികൃതരുടെ തീരുമാനം.രക്ഷാപ്രവർത്തനങ്ങളുടെ ചെലവ്​ ഇനത്തിൽ 91.6 കോടി ഡോളർ നഷ്​ടപരിഹാരം നൽകണമെന്നായിരുന്നു ആവശ്യം.

 

 

തുക പിന്നീട്​ 55 കോടി ഡോളറായി ചുരുക്കി. ശക്​തമായ കാറ്റിൽ മണൽതിട്ടയിൽ കുടുങ്ങിയ എവർഗിവൺ ആറു ദിവസമാണ്​ വഴിമുടക്കി കനാലി​ന്റെ വീതി കുറഞ്ഞ ഭാഗത്ത്​ വിലങ്ങനെ നിന്നത്​. ഇതോടെ യൂറോപ്പിലേക്കും ഏഷ്യയിലേക്കും മറ്റു ഭൂഖണ്ഡങ്ങളിലേക്കുമുള്ള ചരക്ക്​ കടത്ത്​ തടസ്സപ്പെട്ടു.

ലോകത്തെ ചരക്കു ഗതാഗതത്തിന്‍റെ 12 ശതമാനംവരെ നടക്കുന്നത് ഈജിപ്തിലെ സൂയസ് കനാലിലൂടെയാണ്. മൂന്നു ശതകോടി ഡോളര്‍ മുതല്‍ ഒന്‍പതു ശതകോടി ഡോളര്‍വരെയുള്ള ചരക്കുകളുമായി ദിനം പ്രതി 50 കപ്പലുകള്‍ ഇതിലൂടെ കടന്നുപോകുന്നു. അതിന്‍റെ ഫീസ് ഇനത്തില്‍ ഈജിപ്തിനു വര്‍ഷത്തില്‍ അഞ്ചാറ് ശതകോടി ഡോളര്‍ കിട്ടുന്നു. ആറു ദിവസത്തെ ഗതാഗത സ്തംഭനംമൂലം ഈജിപ്തിനുമുണ്ടായി ഭീമമായ നഷ്ടം.

 

 

 

 

 

 

 

 

 

 

 

 

 

മധ്യപൂര്‍വദേശത്തു ചെങ്കടലിനും മെഡിറ്ററേനിയന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുകയാണ് 1869 വരെയുള്ള പതിനൊന്നു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിക്കപ്പെട്ട സൂയസ് കനാല്‍. ഏഷ്യയ്ക്കും യൂറോപ്പിനുമിടയിലുള്ള കുറുക്കുവഴിയാണിത്. ഇല്ലെങ്കില്‍ കപ്പലുകള്‍ക്ക് ആഫ്രിക്കയുടെ ദക്ഷിണ ഭാഗത്തെ ചുറ്റി വളഞ്ഞ വഴിയിലൂടെ യാത്ര ചെയ്യേണ്ടിവരും. യാത്രാസമയം ഒരാഴ്ച മുതല്‍ പത്തു ദിവസംവരെയെങ്കിലും അധികമാവുകയും ചെയ്യും.

ജപ്പാനിലെ ഷോയ് കിസന്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയിലുളളതും തയ്വാനിലെ എവര്‍ഗ്രീന്‍ മറൈന്‍ കമ്പനി ഉപയോഗിച്ചുവരുന്നതുമായ എവര്‍ഗിവണ്‍ എന്ന കണ്ടെയിനര്‍ കപ്പല്‍ കനാലില്‍ കുടുങ്ങിയത് മാര്‍ച്ച് 23നു രാവിലെയാണ്. 25 ജോലിക്കാരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇന്ത്യക്കാര്‍. ചൈനയില്‍നിന്നു നെതര്‍ലന്‍ഡ്സിലേക്കു പോവുകയായിരുന്ന കപ്പല്‍ ചെങ്കടലില്‍ നിന്നു കനാലിലേക്കു പ്രവേശിക്കുകയായിരുന്നു.

 

190 കിലോമീറ്റര്‍ നീളമുള്ള കനാലിന്‍റെ ഏതാണ്ട് പകുതിദൂരം പിന്നിട്ടപ്പോഴാണ് നിയന്ത്രണം വിട്ട് കപ്പലിന്‍റെ മുന്‍ഭാഗം കനാലിന്‍റെ കിഴക്കെ തിട്ടയില്‍ ചെന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കപ്പലിന്‍റെ പിന്‍ഭാഗം മുന്നോട്ടുകയറി മറുവശത്തെ തിട്ടയിലും ചെന്നിടിച്ചു. അതോടെ പാത പൂര്‍ണമായി അടയുകയും മറ്റു കപ്പലുകള്‍ക്കൊന്നും പോകാന്‍ ഇടമില്ലാതാവുകയും ചെയ്തു. കപ്പലിന്‍റെ നിയന്ത്രണം വിട്ടുപോകാന്‍ കാരണം ശക്തമായി വീശിയടിച്ചിരുന്ന പൊടിക്കാറ്റാണെന്നും അതുമൂലം കാഴ്ചയ്ക്കു തടസ്സമുണ്ടായി എന്നുമായിരുന്നു വിശദീകരണം.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends