Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരുതലോടെ നീങ്ങും... അവസാന യുഎസ് സൈനികരും അഫ്ഗാനിൽ നിന്നും പറന്നു.. താലിബാന്‍റെ കൊലവിളി! ഇന്ത്യയുടെ ആ നീക്കം...

07 JULY 2021 10:08 AM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ജോ ബൈഡന്റെ അമേരിക്കന്‍ പട്ടാളം അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്‍വാങ്ങുന്നതോടെ നഗരങ്ങള്‍ ഒന്നൊന്നായി താലിബാന്‍ കീഴടക്ക്ക വരികയാണ്. താലിബാന്‍ പിടിച്ചടക്കിയ നഗരങ്ങളില്‍ വീണ്ടും താലിബാന്‍ ശാസനകള്‍ തിരിച്ചു വരുന്നു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.

സ്ത്രീകള്‍ വീട് വിട്ട് ഒറ്റയ്ക്ക് ഇറങ്ങരുതെന്നാണ് സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ ചിറകരിയുന്ന താലിബാന്‍റെ ആദ്യ ശാസന തന്നെ. ഇനി പുറത്തിറങ്ങണമെങ്കില്‍ തന്നെ ഒരു പുരുഷന്റെ കൂടെയായിരിക്കണം എന്ന നിബന്ധനയുമുണ്ട്. അതുപോലെ പുരുഷന്മാര്‍ എല്ലാവരും താടി നീട്ടിവളര്‍ത്തി യാഥാസ്ഥിതിക മുസ്ലിം ആയി മാറണം എന്നിങ്ങനെയുള്ള അടിമത്വ ശാസനകളാണ് നിലവിലുള്ളത്.

ഈ സാഹചര്യത്തിൽ അമേരിക്കൻ സൈന്യത്തിന് നേരെ ഇപ്പോൾ അഫ്ഗാന്‍ കമാന്റർ ഒരു ആക്ഷേപം ഉന്നയിക്കുകയാണ്. അഫ്ഗാന്‍ സര്‍ക്കാരിനെ അറിയിക്കാതെയാണ് അമേരിക്കയുടെ അവസാന സൈനിക സംഘം അവരുടെ താവളമായ ബഗ്രാം എയര്‍ബേസില്‍ നിന്നും മുങ്ങിയെന്നാണ് ഇപ്പോൾ അഫ്ഗാന്‍ കമാന്‍ഡര്‍ ഉന്നയിക്കുന്ന ആരോപണം. ബഗ്രാം എയര്‍ബേസിലെ പുതിയ അഫ്ഗാന്‍ കമാന്‍ഡര്‍ ജനറല്‍ അസദുള്ള കോഹിസ്ഥാനിയാണ് ഇക്കാര്യം ഇപ്പോൾ പറയുന്നത്.

താലിബാന്‍റെ മേല്‍ക്കോയ്മയ്‌ക്കെതിരെ പൊരുതുന്ന സൈനികശക്തിയുടെ നെടുംതൂണായിരുന്നു അഫ്ഗാനിസ്ഥാനിലെ യുഎസ് സേന. ഏകദേശം രണ്ട് ദശകത്തോളം അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാനില്‍ താലിബാനും ഇസ്ലാമിക് സ്റ്റേറ്റിനും എതിരെ പൊരുതി.

2,000 യുഎസ് പട്ടാളക്കാര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. അവസാന യുഎസ് സേനാംഗങ്ങളും ബഗ്രാം എയര്‍ബേസില്‍ എത്തിക്കഴിഞ്ഞു. ബഗ്രാമില്‍ നിന്നുള്ള യുഎസ് സേനയുടെ പിന്മാറ്റം താലിബാനെ സംബന്ധിച്ചിടത്തോളം പ്രതീകാത്മക വിജയമാണ്.

ബഗ്രാമില്‍ നിന്നും അവസാന അമേരിക്കന്‍ സൈനികരും വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഒന്നടങ്കം അഫ്ഗാന്‍ വിട്ട് പോയത്. അവസാന യുഎസ് പട്ടാളക്കാരും അമേരിക്കയിലേക്ക് പറന്നതോടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യുഎസ് സേനാ പിന്മാറ്റം പൂര്‍ത്തിയായി എന്നുവേണം കരുതാൻ. ബഗ്രാമിലെ ഒരു ജയിലില്‍ ഏകദേശം 5,000 താലിബാന്‍കാര്‍ തടവുകാരായുണ്ട്. യുഎസ് സേന അഫ്ഗാനിസ്ഥാന്‍ വിട്ടതായി അറിഞ്ഞതോടെ താലിബാന്‍ സേന സര്‍വ്വശക്തിയും പുറത്തെടുത്ത് അഫ്ഗാനിസ്ഥാനിലെ പ്രവിശ്യകള്‍ ഒന്നൊന്നായി കീഴടക്കുന്ന തിരക്കിലാണ്.

1989ന് മുന്‍പുള്ള അഫ്ഗാനിസ്ഥാന്‍ വൈകാതെ സൃഷ്ടിക്കപ്പെടുമെന്നാണ് ഇപ്പോഴത്തെ സാഹചര്യത്താൽ വിലയിരുത്തപ്പെടുന്നത്. താലിബാന്‍ സര്‍വ്വശക്തിയോടെയും അഴിഞ്ഞാടിയിരുന്ന കാലമായിരുന്നു അന്നത്തേത്. വീണ്ടും അത്തരമൊരു കാലം തിരികെ വരും എന്നുള്ള നടുക്കന്ന യാഥാർഥ്യമാണ് ഇപ്പോൾ അഫ്​ഗാൻ ജനതയെ വേട്ടയാടുന്നത്.

അധികം വൈകാതെ ബഗ്രാമും താലിബാന്‍ ആക്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജനറല്‍ കോഹിസ്ഥാനി ആശങ്ക അറിയിച്ചിട്ടുമുണ്ട്. തൊട്ടടുത്തുള്ള ഗ്രാമപ്രദേശങ്ങളിലേക്ക് താലിബാന്‍ മാര്‍ച്ച് തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി കഴിഞ്ഞു.

താലിബാന്‍ അഫ്ഗാനിസ്ഥാനിലെ കൂടുതല്‍ പ്രവിശ്യകള്‍ കീഴടക്കുന്നത് ഇന്ത്യക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്നുണ്ട് എന്നതാണ് മറ്റൊരു യാഥാർഥ്യം. ആയതിനാൽ ഇന്ത്യന്‍ എംബസിയിലെയും കോണ്‍സുലേറ്റുകളിലെയും ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു കഴി‍ഞ്ഞു.

അഫ്ഗാനിസ്ഥാനില്‍ കഴിയുന്ന 3,000 ഇന്ത്യക്കാരും അവിടുത്തെ ഇസ്ലാമിക തീവ്രവാദികളുടെ കരിനിഴലിലാണെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പും പുറത്ത് വന്നിരുന്നു. ഈ ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നും എംബസി പുറത്തിറക്കിയ 13-താക്കീതുകളടങ്ങിയ മുന്നറിയിപ്പില്‍ പറയുന്നുണ്ടായിരുന്നു. ഇത്തരം ഒരു സാഹചര്യം കൂടി പരി​ഗണിച്ചാണ് ഈയൊരു നീക്കം നടത്തിയിരിക്കുന്നത്.

റോഡരികില്‍ ഐഇഡികള്‍ ഉപയോഗിച്ചുള്ള പൊട്ടിത്തെറികള്‍ പതിവായിരിക്കുന്ന ഒരു കാഴ്ചയാണ്. സാധാരണ ജനങ്ങളുടെ വാഹനങ്ങളില്‍ മാഗ്നറ്റിക് ഐഇഡി ഉപയോഗിച്ചും പൊട്ടിത്തെറികള്‍ നടത്തുകയാണ് തീവ്രവാദികള്‍. അതിനാല്‍ സുരക്ഷയെക്കുറിച്ച് അങ്ങേയറ്റം ജാഗരൂകരായിരിക്കണമെന്നും അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും ഇന്ത്യന്‍ പൗരന്മാരോട് എംബസി അറിയിച്ച് അതീവ ജാ​ഗ്രതയിലാണ് നീങ്ങുന്നത്.

കാബൂള്‍, ഖാണ്ഡഹാര്‍, മസര്‍- ഇ-ഷറീഫ് എന്നീ നഗരങ്ങളിലെ ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഒഴിപ്പിക്കാനാണ് ആദ്യം ശ്രമിക്കുന്നതെന്ന് ഉയര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും മടക്കിക്കൊണ്ടുവരാനുള്ള പദ്ധതി അവസാന ദശയിലാണ്.

എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്ക് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യമാണ് അവിടെയുള്ളത്. താലിബാന്‍ ആക്രമണം ഭയന്ന് അഫ്ഗാന്‍ പട്ടാളക്കാര്‍ തന്നെ തൊട്ടടുത്ത രാജ്യത്തേക്ക് ഓടിരക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുകയാണ്.

യുഎസ് സേന ഭാഗികമായി പിന്മാറ്റം തുടങ്ങിയതോടെ മിക്ക പ്രവിശ്യകളിലും വീണ്ടും താലിബാനും ഐഎസും പിടിമുറുക്കി കഴിഞ്ഞു. അഫ്ഗാന്‍ സേനയ്ക്ക്തിരെ കടുത്ത പോരാട്ടമാണ് നടക്കുന്നത്. 2020 ഫെബ്രുവരിയില്‍ താലിബാനുമായി അന്നത്തെ യുഎസ് പ്രസിഡന്‍റ് ട്രംപ് നടത്തിയ ചര്‍ച്ചകളും തുടര്‍ന്നുണ്ടായ കരാറുമാണ് യുഎസ് സേനയുടെ പിന്മാറ്റത്തിന് വഴിയൊരുക്കിയത്.

2011 മധ്യത്തില്‍ ഏകദേശം ഒരു ലക്ഷം യുഎസ് പട്ടാളക്കാരാണ് അഫ്ഗാനിസ്ഥാനില്‍ ഇറങ്ങിയത്. 35,000 പേരെ കരാറടിസ്ഥാനത്തിലും നിയമിച്ചു. പിന്നീട് യുഎസ് സേനയുടെ എണ്ണം 2500 കരാര്‍ ജീവനക്കാരുടെ എണ്ണം 18,000 ആയി താഴ്ന്നു.

സെപ്തംബര്‍ 11ന് മുന്‍പ് അവസാന യുഎസ് സേനയും അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന് എത്രയോ മുന്‍പ്തന്നെ യുഎസ് സേനാപിന്മാറ്റം പൂര്‍ത്തിയാകും എന്നുള്ള സൂചനകൾ നേരത്തേ വന്നിരുന്നു.

താലിബാന്റെ ഇപ്പോഴത്തെ അവസ്ഥ അതി ദയനീയമാണ്. ചില പ്രവിശ്യകളിലെ ജില്ലകള്‍ ഒന്നൊന്നായി താലിബാന്‍ കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം കാപിസ പ്രവിശ്യയിലെ തഗബ് ജില്ല താലിബാന്‍ പിടിച്ചു. അഫ്ഗാനിസ്ഥാനിലെ വടക്ക് കിഴക്കന്‍ പ്രവിശ്യയായ തഖാറില്‍ ആണ് താലിബാന്‍ പുതിയ നിയമങ്ങള്‍ പ്രഖ്യാപിച്ചത്.

പെണ്‍കുട്ടികള്‍ക്ക് സ്ത്രീധന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന താലിബാന്‍ ശാസനയ്‌ക്കെതിരെ സിവില്‍ സൊസൈറ്റി പ്രവര്‍ത്തകര്‍ രംഗത്തെത്തി. 'പുരുഷന്മാരുടെ കൂടെയല്ലാതെ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നാണ് താലിബാന്‍ താക്കീത് ചെയ്യുന്നത്,' സിവില്‍ സൊസൈറ്റി പ്രവര്‍ത്തകയായ മെറാജുദ്ദീന്‍ ഷറിഫി പറഞ്ഞു. തെളിവില്ലാതെ വിചാരണ ചെയ്യുമെന്നും താലിബാന്‍ അനുശാസിക്കുന്നതായും മെറാജുദ്ദീന്‍ ഷറിഫി പറയുന്നു.

താലിബാന്‍ കീഴടക്കിയ പ്രദേശങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ വിലയേറുന്നതായി തഖാര്‍ പ്രവിശ്യ കൗണ്‍സില്‍ അംഗങ്ങള്‍ പറയുന്നു. 'ഇവിടങ്ങളില്‍ സ്‌കൂളുകളും ക്ലിനിക്കുകളും അടച്ചിരിക്കുന്നു. സേവനങ്ങള്‍ എല്ലാം ഒറ്റയടിക്ക് ഇല്ലാതായി.

ജനങ്ങള്‍ ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്,' തഖാര്‍ പ്രവിശ്യ കൗണ്‍സില്‍ അംഗമായ മുഹമ്മദ് അസം അഫ്‌സാലി പറയുന്നു. താലിബാന്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അബ്ദുള്ള ഖര്‍ലുക് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ ജീവിതത്തിലും കരിയറിലും ആന്റണിക്കുള്ള സ്ഥാനത്തെ കുറിച്ച് സുചിത്ര മോഹന്‍ലാല്‍  (1 hour ago)

രാത്രിക്ക് രാത്രി വകീലിനെ തൂകി സതീശൻ..!രമയ്ക്ക് കൊടുത്ത വാക്ക്..സിദ്ധാര്‍ത്ഥ് ലൂത്ര സുപ്രീം കോടതിയിൽ  (1 hour ago)

രമയ്ക്ക് കൊടുത്ത വാക്ക് രാത്രിക്ക് രാത്രി വക്കീലിനെ തൂക്കി സതീശൻ..! സിദ്ധാർത്ഥ് ലൂത്ര സുപ്രീം കോടതിയിൽ ഇറങ്ങും  (1 hour ago)

ഇത് അവളുടെ അഭിനയം പോയി ചാവട്ടേ...!അനഘയെ കൊല്ലിച്ച അമ്മായിയമ്മയുടെ ഓഡിയോ പുറത്ത്..!ഞെട്ടി അമ്മ  (1 hour ago)

സംസ്ഥാനത്ത് പരക്കെ കനത്ത മഴ; മലയോര മേഖലകളിൽ മണ്ണിടിച്ചിൽ, തീരപ്രദേശങ്ങളിൽ ജാഗ്രതാ നിർദ്ദേശം ...  (7 hours ago)

യൂത്ത് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ കേരള മന്ത്രിസഭയിൽ ഒരു യുവാവ് അംഗമായ തീരുമാനം സ്വാഗതാർഹമാണ്; വയനാട് ദുരിതാശ്വാസ ഫണ്ട് മുക്കിയത് പോലെ കേരളത്തിലെ ഖജനാവ് മുക്കരുത് ; ഒ ജെ ജെനീഷിൻറെ പരിഹാസത്തിന് മറുപട  (7 hours ago)

എൽഡിഎഫിൽ വൻ ഭിന്നത: പിണറായിക്കെതിരായ സിപിഐ വിമർശനത്തിന് വി. ശിവൻകുട്ടിയുടെ കടുത്ത മറുപടി...  (7 hours ago)

കുരുക്കിട്ട വീഡിയോ കണ്ടിട്ടും അറിയിച്ചില്ല; അനഘയുടെ മരണത്തിൽ പ്രതിശ്രുത വരനും അമ്മയ്ക്കുമെതിരെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്ത്!  (7 hours ago)

പിഎൻബിയും ഓറിയൻ്റൽ ഇൻഷുറൻസും ധാരണാപത്രത്തിൽ ഒപ്പുവച്ചു  (7 hours ago)

പിണറായിയെ പച്ചയ്ക്ക് പറഞ്ഞ് പാർട്ടിക്കാരൻ..! ടി.ശശിധരന്‍ ഇറങ്ങി നിർത്തി പൊരിക്കുന്നു  (7 hours ago)

കരുവാറ്റ കൊലക്കേസ്: കുട്ടിപ്രതികളുടെ കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് ജുവനൈൽ ബോർഡ് മാറ്റി...  (8 hours ago)

ഏത് ബിനു എന്ത് ബിനു ബിനുവിനെ ഊഞ്ഞാലാട്ടി AKG സെന്ററിൽ കയറി പോകരുത്..! കട്ടായം  (8 hours ago)

ദേ പിണറായിയെ പച്ചയ്ക്ക് കുഴിയിൽ മൂടി പാർട്ടിക്കാരൻ ടി.ശശിധരന്‍ കൂടോടെ ഇറങ്ങി നിർത്തി കത്തിക്കുന്നു..!  (8 hours ago)

ഇസ്രായേലിനെ ഞെട്ടിച്ച് പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ; നെതന്യാഹുവിന്റെ മകനെ ലക്ഷ്യമിട്ട് ഇറാൻ വധശ്രമം; മൊസാദ് അന്വേഷണം തുടങ്ങി...  (8 hours ago)

സൈറൺ മുഴങ്ങി..!ഇന്നും നാളെയും കേരളത്തിൽ കൊടും മഴ..!തെക്ക് രാവിലെ മഴ തുടങ്ങി..! IMD മുന്നറിയിപ്പ്..! ഇനി സംഭവിക്കുന്നത്  (8 hours ago)

Malayali Vartha Recommends